STHREEDHANAM
ഒരു ചിത്രകാരിയാകുക എന്നത് പ്രഫ. ജി. ഗീതയുടെ സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ കോട്ടയം ബിസിഎം കോളജിലെ ഫിസിക്സ് ക്ലാസ്മുറികളില്‍ ഡയഗ്രം വരക്കാന്‍ വിദ്യാര്‍ഥികളെ ഏല്‍പ്പിക്കില്ലായിരുന്നല്ലോ?
എനിക്ക് ഭയമായിരുന്നു ചിത്രം വരയ്ക്കാന്‍ എന്നു പറഞ്ഞിരുന്ന ഗീത ടീച്ചറിന്റെ മൂന്നാമത്തെ ചിത്ര പ്രദര്‍ശനമാണ് ചിത്രഗീതം എന്ന പേരില്‍ ഈ മാസം 24നു കോട്ടയം പബ്ലിക് ലൈബ്രറിയിലെ ആര്‍ട്ട് ഗാലറിയില്‍ തുടങ്ങിയത്.
അധ്യാപക ജീവിതത്തില്‍ നിന്നു വിരമിച്ചശേഷം ഭര്‍ത്താവും സിപിഎം നേതാവുമായ വൈക്കം വിശ്വനൊപ്പം തിരുവനന്തപുരത്ത് ഫ്ളാറ്റ് ജീവിതം ആരംഭിച്ചപ്പോഴാണ് വെറുതെയിരിക്കല്‍ അത്ര രസമുള്ള പരിപാടിയല്ലെന്നു ടീച്ചര്‍ക്കു മനസിലായത്. കുറേ നേരം വായിക്കും. പിന്നെ അറിയാവുന്ന തുന്നല്‍ ജോലികള്‍ ചെയ്യും. പക്ഷേ, അതിലൊന്നും ഒരു രസം കണ്ടെത്താന്‍ ഗീത ടീച്ചര്‍ക്കു കഴിഞ്ഞില്ല.
വീണ്ടും ക്ലാസ് മുറിയിലേക്ക്
എന്തെങ്കിലും ചെയ്ത് ഈ വിരസത മാറ്റണമല്ലോ എന്ന ചിന്തകള്‍ക്കിടയിലാണ് സെക്രട്ടറിയേറ്റിനു സമീപത്തുള്ള ഫ്ളോറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റിനെക്കുറിച്ച് അറിയുന്നത്. എങ്കില്‍പ്പിന്നെ കുറച്ചു ക്രാഫ്റ്റ് പഠിക്കാം എന്ന തീരുമാനത്തില്‍ അവിടെ ചേര്‍ന്നു.
തുണിയില്‍ ചിത്രതുന്നലുകള്‍, ബൊക്കെ, കടലാസ്പൂക്കള്‍ എന്നിവയൊക്കെ ചെയ്യാന്‍ പെട്ടെന്നു തന്നെ പഠിച്ചു. സ്ഥാപനത്തിലെ അധ്യാപകനായ ജോര്‍ജ് ഫെര്‍ണാണ്ടസാണ് ചിത്രം വരയ്ക്കാന്‍ നിര്‍ദേശിക്കുന്നത്.
അന്നുമുതല്‍ പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍, ചുറ്റമുള്ള മനുഷ്യരുടെ സ്നേഹത്തിനും സന്തോഷങ്ങള്ക്കുമൊക്കെ നിറം നല്കി കാന്‍വാസിലേക്ക് പകര്ത്തിതുടങ്ങി.
ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ചാല്‍ അതിലേക്ക് പൂര്‍ണമായും സമര്‍പ്പിക്കുക എന്ന ടീച്ചറിന്റെ രീതി പടംവരയിലും പകര്‍ത്തി. തന്റെ കണ്മുന്നില് കാണുന്നതെന്തും ടീച്ചര്‍ക്ക് ചിത്രം വരയ്ക്കാനുള്ള വിഷയമാണ്.
Todays Story
വേട്ടക്കുറുമർ, അടിയർ, കാട്ടുനായ്ക്കർ എന്നിവരിൽ ജനസംഖ്യം അതിവേഗം കുറഞ്ഞുവരികയാണ്. നാലര ലക്ഷത്തോളം ആദിവാസികളാണ് സംസ്ഥാനത്തുള്ളത്. ഇതിൽതന്നെ ഒന്നര ലക്ഷവും വയനാട് ജില്ലയിലാണ്.
ശിശുമരണം, ഗർഭച്ഛിദ്രം, വന്ധ്യംകരണം, വന്ധ്യത എന്നിവ ഗോത്രവിഭാഗങ്ങളിൽ കൂടുതലാണ്. ഇക്കാലത്ത് വീടുകളിൽ കുട്ടികളുടെ എണ്ണം ഒന്നോ രണ്ടോ മാത്രമായി.
തരിയോട്, വെള്ളമുണ്ട , തൊണ്ടർനാട്, എടവക, പൊഴുതന, പടിഞ്ഞാറെത്തറ പഞ്ചായത്തുകളിലെ 174 കുടുംബങ്ങളിലായി കാടർ സമുദായത്തിലെ ആകെ അംഗങ്ങൾ 673 മാത്രം. കുറ്റ്യാടിക്കല്യാണം വന്നതോടെ ഇവിടെയും യുവാക്കൾക്ക് പെണ്ണു കിട്ടാതായി.
കാടർക്ക് മറ്റ് വിഭാഗങ്ങളിൽനിന്ന് പെണ്ണിനെ സ്വീകരിക്കാനാവാത്തതിനാൽ വംശം വൈകാതെ അന്യം നിൽക്കും. ആണ്‍കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗംമൂലം പഠിപ്പുള്ള പല പെണ്‍കുട്ടികളും കുറ്റ്യാടിക്കല്യാണത്തിനായി കാത്തിരിക്കുന്നു.
വയനാട്ടിൽ നിന്നു ബംഗളൂരുവിലും മൈസൂരുവിലും ഉപരിപഠനത്തിനു പോയ പെണ്‍കുട്ടികൾ കർണാടകത്തിൽനിന്നുള്ള വിവാഹം കഴിക്കുന്നതും പതിവാണ്. തമിഴ് യുവാക്കളെ വിവാഹം ചെയ്തവരും കുറവല്ല.
വലിയ ആദിവാസി വിഭാഗമായ പണിയർ വംശനാശഭീഷണിയിലാണ്. പണിയ നൃത്തത്തിലൂടെ സവിശേഷ സംസ്കാരമുള്ള ഇവരേറെയും അകാല മരണത്തിന് ഇരയാകുന്നു. പണിയെടുക്കുന്നവർ എന്നാണ് പണിയർ എന്ന വാക്കിന് അർഥം.
പണിയരിൽ 74.49 ശതമാനം പേരും വയനാട്ടിലാണ് ജീവിക്കുന്നത്. കുടകിൽ ജോലിക്കുപോയി ദുരൂഹമരണത്തിന് ഇരയാകുന്നതേറെയും പണിയ യുവതീ യുവാക്കളാണ്. ആദിവാസികൾക്കിടയിൽ ഏറ്റവും കുറഞ്ഞ ജനനനിരക്കും കുറഞ്ഞ ആയുർദൈർഘ്യവും പണിയർക്കിടയിലാണ്.
ഇരുപതിനായിരത്തിൽ താഴെയാണ് കാട്ടുനായ്ക്കരുടെ എണ്ണം. പ്രാക്തന ഗോത്ര വർഗമായ ഇവർ തേൻകുറുമർ എന്നും അറിയപ്പെടുന്നു. തേനും കാട്ടുകിഴങ്ങുകളും കായ്കളുമാണ് പ്രധാന ആഹാരം. തേൻശേഖരണമാണ് മുഖ്യതൊഴിൽ എന്നതിനാൽ കാട്ടുനായ്ക്കർ തേൻകുറുമർ അഥവാ ജ്യേനുക്കുറുമർ എന്ന് അറിയപ്പെടുന്നു.
വൻമരങ്ങളിൽ കിടക്കുന്ന തൂക്കുതേൻ, വേരിലും മരപ്പുറ്റിലും കാണുന്ന പുറ്റുതേൻ, കുറ്റിക്കാട്ടിലെ കോലു തേൻ, ചെറുതേൻ എന്നിവ ശേഖരിച്ച് ഉപജീവനം നയിക്കുന്നു. അടിയർ എന്നാൽ അടിമയെന്നും അടിയൻ എന്നമാണ് അർഥം. കർണാടകത്തിൽ കൃഷിചെയ്ത് ജീവിച്ചിരുന്ന ഇവർ വയനാട്ടിലെത്തി ജന്മികളുടെ അടിമകളായി മാറി.
ഇവരുടെ അനുഷ്ഠാന കലയാണ് നാട്ടുഗദ്ദിക. കുടകിനോട് ചേർന്ന വയനാടൻ പ്രദേശങ്ങളിലാണ് ഏറെയും താമസം. അടിയരിലും കുറ്റ്യാടിക്കല്യാണത്തിനു കുറവില്ല. കുള്ളുകൾ എന്നറിയപ്പെടുന്ന അടിയ കുടിലുകളിൽ കഴിയുന്ന പെണ്‍കുട്ടികൾക്കും താത്പര്യം നാട്ടിലെ ചെറുക്കൻമാരെയാണ്.
പാരന്പര്യപ്രകാരം അന്യജാതിക്കാരുമായി അടിയർക്ക് വിവാഹം പാടില്ല. വിവാഹം നിശ്ചയിക്കുന്നത് സമുദായ കാരണവരാണ്. താലി കെട്ടാനുള്ള അവകാശവും മൂപ്പൻ എന്ന കാരണവർക്കാണ്. പെണ്‍കുട്ടികൾ കുറ്റ്യാടിക്കല്യാണങ്ങളിലേക്ക് പോയതോടെ ആചാരമൊക്കെ ഉൗരുകൾക്ക് അന്യമാവുകയാണ്.
കുടുംബശ്രീയുടെ കരുതൽ
കുറ്റ്യാടിക്കല്യാണങ്ങൾക്ക് പ്രചാരം വർധിച്ചതോടെ വയനാട് കുടുംബശ്രീ മിഷന്റെ ശക്തമായ ഇടപെടുലുണ്ടായതായി ജില്ലാ പ്രോഗ്രാം മാനേജർ ആശ പോൾ പറഞ്ഞു. 2012 ലാണ് കുറ്റ്യാടിക്കല്യാണങ്ങൾ ഊരുകളിൽ തുടക്കമായത്.
പിന്നോക്കം നിൽക്കുന്ന ഗോത്രവാസി പെണ്‍കുട്ടികളെയാണ് പുറംവാസികൾ വിവാഹം ചെയ്യാനെത്തിയത്. വിവാഹങ്ങൾ വ്യാപകമായതോടെ കുടുംബശ്രീ മിഷൻ വിഷയത്തിൽ സജീവമായി ഇടപെട്ടു.
ഒരു വിഭാഗം പെണ്‍കുട്ടികൾ ഇടനിലക്കാർ മുഖേന ഇരകളാക്കപ്പെട്ടതായി കണ്ടെ ത്തിയതോടെ കൗണ്‍സിലർമാർ ബോധവത്കരണവുമായി ഉന്നതികളിലെത്തി. ബാലസഭകൾ, യൂത്ത് ക്ലബുകൾ, സ്പോർട്സ് ക്ലബുകൾ, സഹവാസ ക്യാന്പുകൾ എന്നിവയിലൂടെ ചെറിയ പ്രായക്കാരെ ബോധവത്കരിച്ചു.
ഊരുമൂപ്പൻമാർക്കും ബോധവത്കരണം നൽകി. ഇതരവിഭാഗങ്ങളിൽപ്പെട്ടവർ വിവാഹം ചെയ്ത പട്ടികവർഗ യുവതികളുടെ ഭർതൃഗൃഹങ്ങളിലെ ജീവിതാവസ്ഥയെക്കുറിച്ചു പഠിക്കാനാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നിലവിലെ തീരുമാനം.
മിഷനു കീഴിൽ രൂപീകരിച്ച വിജിലന്റ് ഗ്രൂപ്പുകളുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തുന്നു. കുറ്റ്യാടിക്കല്യാണങ്ങളിലെ ചതിയും കെണിയും തിരിച്ചറിയാൻ ഗോത്രവാസികൾക്ക് ഒരു പരിധി വരെ സാധിച്ചതായി ആശ പോൾ പറഞ്ഞു.
ഇതിൽ ചതിയുണ്ട്, കെണിയുണ്ട്
കുറ്റ്യാടിക്കല്യാണത്തിനെതിരേ ബോധവത്കണം നടത്തുന്നതിൽ പരിമിതിയേറെയുണ്ട്. ഇത്തരം കല്യാണങ്ങളിൽ ചതിവും വഞ്ചനയും ഒളിഞ്ഞിരിക്കുന്നതായി അച്ഛനമ്മമാരെ ബോധിപ്പിക്കുക എളുപ്പമല്ല. എന്റെ മകൾക്ക് നാട്ടിൽ നല്ല കാലം വരുന്നത് ഇല്ലാതാക്കാനാണോ ശ്രമം എന്ന് അച്ഛനമ്മമാർ ചോദിക്കും.
മറ്റു പലരും കെണിയിൽപ്പെട്ട കാര്യം പറഞ്ഞാൽ കല്യാണം മുടക്കാൻ വന്നതാണോ എന്നാവും മറുചോദ്യം. മാനം നഷ്ടപ്പെടാതിരിക്കാൻ പലരും ഇത്തരം ബോധവത്കരണത്തിന് പോകില്ല- വിശ്വനാഥൻ പറഞ്ഞു. പഠിപ്പുള്ള പെണ്‍കുട്ടികളിൽ ചിലർക്ക് കുറ്റ്യാടിക്കല്യാണത്തോട് അനുഭാവമാണ്.
ജോലി നേടിയവർ നാട്ടിലെ പരിഷ്കാരി പയ്യൻമാരെ കെട്ടാൻ ആഗ്രഹിക്കുന്നു. സ്വന്തം ഊരുവാസിയെ കെട്ടിയാൽ ഭർത്താവിന്റെയും അവരുടെ അച്ഛനമ്മമാരുടെയും സംരക്ഷണം ഏറ്റെടുക്കേണ്ടിവരില്ലെയെന്നതാണ് ജോലിക്കാരായ ആദിവാസി പെണ്‍കുട്ടികളുടെ കാഴ്ചപ്പാട്.
തന്നെയുമല്ല ഊരുകളിലെ പരിമിതമായ സാഹചര്യങ്ങൾ വിട്ടൊഴിയാൻ പെണ്‍കുട്ടികളിൽ ചിലരൊക്കെ ആഗ്രഹിക്കുന്നു. പാവപ്പെട്ട പിന്നോക്ക ആദിവാസി കുടുംബങ്ങളിലായിരിന്നു കുറ്റ്യാടിക്കല്യാണങ്ങൾക്ക് തുടക്കം. ഒരു പരിധിവരെ ആദിവാസികളുടെ പിന്നോക്കാസ്ഥയെ പലരും ചൂഷണം ചെയ്യുകയായിരുന്നു.
പിന്നീട് അത് എല്ലാ വിഭാഗങ്ങളേക്കും കടന്നു കയറി. നിലവിൽ അതിന് പുതിയ മാനങ്ങളും കാഴ്ചപ്പാടുകളും വന്നിരിക്കുന്നു. ഇത്തരം കല്യാണങ്ങളിൽ നിന്ന് മുതലെടുപ്പ് നടത്തുന്ന ഇടനിലക്കാരുടെ ചതിക്കെണികൾ തിരിച്ചറിയേണ്ടതുണ്ട്.
കുറ്റ്യാടിക്കല്യാണങ്ങൾ നടത്തിയ പെണ്‍കുട്ടികൾ ആകെ എത്രയെന്നതിൽ ഒരാൾക്കും തിട്ടമില്ല. എന്നാൽ നിലവിലെ അവരുടെ ജീവിത സാഹചര്യം പഠനവിഷയമാക്കേണ്ടതുണ്ട്. ചതിയിൽപെട്ട പല യുവതികളുണ്ടെന്നതിൽ സംശയമില്ല - വിശ്വനാഥൻ പറഞ്ഞു.
Special News
ആകാശം വർണങ്ങളാൽ പൂത്തുലയുമ്പോൾ, അതേ ആകാശം തന്നെ പ്രതിധ്വനിക്കുന്ന മുഴക്കം കാതുകളിൽ നിറയുമ്പോൾ കേരളീയന് അത് വെറുമൊരു കാഴ്ചയല്ല, അത് ഒരു വികാരമാണ്. അതുകൊണ്ട് തന്നെ വെടിക്കെട്ട് കേരളത്തിന്റെ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു പാരമ്പര്യമായി മാറിയിരിക്കുന്നു.
വെടിക്കെട്ട് രാസപ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാകുന്ന ഒന്നാണ്. കരി, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ എന്നിവ ചേർന്ന ബ്ലോക്ക് പൗഡർ അടിസ്ഥാനമാക്കിയ ഒരു exothermic redox reaction ആണ് അതിന്റെ കാതൽ. എന്നാൽ ആ പ്രവർത്തനം ആവശ്യമായ രീതിയിൽ നടക്കണമെങ്കിൽ ഘടന അത്യന്താപേക്ഷിതമാണ്.
Shell, Stars, Fuse, Lift Charge എന്നിവ ചേർന്നതാണ് ഒരു വെടിക്കെട്ടിന്റെ അടിസ്ഥാന ഘടന. വിവിധ ലോഹ സംയുക്തങ്ങൾ കത്തുമ്പോൾ electrons excited ആകുന്നു എന്നാൽ തണുക്കുമ്പോൾ പ്രകാശം പുറത്തുവരുന്നു, അതാണ് നിറങ്ങൾക്ക് കാരണമാകുന്നത്.
അലുമിനിയം പൊടിയും പൊട്ടാസ്യം പെർക്ലോറേറ്റും ഒതുക്കിയ സ്ഥലത്ത് കത്തുമ്പോഴാണ് ശബ്ദം ഉണ്ടാകുന്നത്. ഘടനയിലെ വ്യത്യാസമനുസരിച്ച് വെടിക്കെട്ടിന്റെ തരങ്ങളും മാറുന്നു, ഒറ്റ shell-ൽ പൊട്ടിത്തെറിക്കുന്ന Aerial Shells, ഒന്നിനുപിറകെ ഒന്നായി തീ ഉതിർക്കുന്ന Roman Candles, ഭൂമിയോടു ചേർന്ന് കറങ്ങുന്ന Catherine Wheels അങ്ങനെ ഓരോന്നും വ്യത്യസ്ത ഘടനയുടെ ഫലമാണ്.
ഇത്രയും സങ്കീർണമായ ഒരു രാസപ്രവർത്തനം, വിവിധ തരത്തിലുള്ള അപകടങ്ങൾക്ക് കാരണമാകുന്നു. ലോകമെമ്പാടും നടന്ന വെടിക്കെട്ട് ദുരന്തങ്ങൾ ഇതിന്റെ അപകടസാധ്യത എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു.
2000-ൽ നെതർലൻഡ്സിലെ Enschede-ൽ നിയമവിരുദ്ധമായി സൂക്ഷിച്ച വെടിക്കെട്ട് 23 ജീവനുകൾ അപഹരിച്ചു. 2009-ൽ ഫിലിപ്പൈൻസിൽ നടന്ന വെടിക്കെട്ട് അപകടത്തിൽ 6 പേര് മരണമടഞ്ഞു. 2017-ൽ മെക്സിക്കോയിലെ വെടിക്കെട്ട് കടയിൽ ഉണ്ടായ സ്ഫോടനത്തിൽ 24 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
2023 ജൂലൈയിൽ തായ്ലൻഡിൽ 12 പേർ മരിക്കുകയും 100-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 2024 ജനുവരിയിൽ തായ്ലൻഡിൽ വീണ്ടും 23 തൊഴിലാളികൾ ജീവൻ നഷ്ടപ്പെട്ടു. ഇന്നിപ്പോൾ ആ ദുരന്തങ്ങളുടെ നീണ്ട നിര 2026-ൽ തൃശൂർ മുണ്ടത്തിക്കോട്ടും എത്തി നിൽക്കുന്നു.
ദുരന്തങ്ങളെ തുടർന്ന് ഒട്ടേറെ രാജ്യങ്ങൾ കർശന നടപടികളിലേക്ക് നീങ്ങി. ഫിൻലൻഡും നെതർലൻഡ്സും സ്വകാര്യ വെടിക്കെട്ടിന്റെ സമയം നിയന്ത്രിച്ചും safety glasses നിർബന്ധമാക്കിയും വ്യാപക ബോധവത്കരണ കാമ്പയ്നുകൾ നടത്തിയും അപകടനിരക്ക് ഗണ്യമായി കുറച്ചു.
ചൈന നഗരപ്രദേശങ്ങളിൽ വെടിക്കെട്ട് നിരോധിക്കുകയും ലംഘനങ്ങൾക്ക് കർശന ശിക്ഷ ഏർപ്പെടുത്തുകയും ചെയ്തു. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ലൈസൻസുള്ള പ്രൊഫഷണലുകൾക്ക് മാത്രം പൊതു പ്രദർശനം അനുവദിക്കുന്ന നിയമം നിലവിൽ വന്നു.
എന്നാൽ ചില രാജ്യങ്ങൾ വെടിക്കെട്ടിനെ നിയന്ത്രിക്കുക മാത്രമല്ല, അതിന് ബദൽ കണ്ടെത്തുകയും ചെയ്തു. വെടിക്കട്ട് മൂലം ഉണ്ടാക്കുന്ന മലിനീകരണം, വന്യജീവികൾക്ക് ഉണ്ടാകുന്ന ശല്യം, അമിത ശബ്ദം മൂലം PTSD രോഗികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇവയാലെല്ലാം ലോകമെമ്പാടുമുള്ള നഗരങ്ങൾ വെടിക്കെട്ടിൽ നിന്ന് ഡ്രോൺ ലൈറ്റ് ഷോസിലേക്ക് മാറുവാൻ കാരണമായി.
ഇതു വെടിക്കെട്ടിനെ അപേക്ഷിച്ച് പുകയില്ലാത്ത, തീജ്വാലയില്ലാത്ത, പരിസ്ഥിതി സൗഹൃദമായ ഒന്നാണ്,ന്യൂ യോർക്കിൽ 2024 New Year’s Eve-ൽ വെടികെട്ട് ഒഴിവാക്കി 500 ഡ്രോൺസ് ഉപയോഗിച്ചു. 2024-ൽ ലോകമെമ്പാടും 1500-ലധികം ഡ്രോൺ ലൈറ്റ് ഷോസ് നടന്നു.
സീറോ എമിഷൻ, കുറഞ്ഞ തീപിടുത്ത അപകടങ്ങൾ, കുറഞ്ഞ ശബ്ദ മലിനീകരണം എന്നിവ കാരണം നഗരങ്ങളിൽ ഈ മാറ്റം വേഗത്തിൽ സ്വീകരിക്കപ്പെട്ടു. ഇതു കൂടാതെ ആളുകൾ എക്കോ ഫ്രെണ്ട്ലീ ഫയർവർക്സിലേക്ക് മാറുവാൻ തുടങ്ങി.
പരമ്പരാഗതവയുമായി താരതമ്യപ്പെടുത്തുമ്പോൾ 15 - 65 ശതമാനം കുറഞ്ഞ particulate matter മാത്രമേ ഇവ പുറത്തിടുന്നുള്ളു.
Todays Story
കുറ്റ്യാടിക്കല്യാണങ്ങളിലേറെയും വധുവിന് പ്രായം ഇരുപതിൽ താഴെയാണ്. വരന് പത്തും ഇരുപതും വയസ് കൂടുതലുണ്ടാകും. കല്യാണത്തിന് മുൻപ് നാട്ടിലും വീട്ടിലും വരനെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാഹചര്യമില്ല.
ഊരിനു പുറത്ത് ബന്ധങ്ങളും പരിചയവുമില്ലാത്ത ആദിവാസികൾക്ക് നഗരവാസിയായ ചെറുക്കനെക്കുറിച്ച് ഇടനിലക്കാരൻ നൽകുന്ന അറിവേ ഉണ്ടായിരിക്കൂ. പട്ടിക വർഗ ക്ഷേമസ്ഥാപനങ്ങളോ സംഘടനകളോ അറിയാതെയും അറിയിക്കാതെയുമാണ് കുറ്റ്യാടിക്കല്യാണങ്ങൾ നടക്കുക.
ഓരോ ഗോത്രവാസി വിഭാഗത്തിനും തനതു സംസ്കാരവും പാരന്പര്യവും ആചാരങ്ങളുണ്ട്. എന്നാൽ നാട്ടുവാസികൾക്ക് ഇത്തരത്തിലുള്ള യാതൊരു ബോധ്യങ്ങളുമില്ല. ചെറുക്കൻ കണ്ട് ധാരണയിലെത്തിയാൽ അതിവേഗം കല്യാണം നടത്തി വധുവിനെ കൊണ്ടുപോവുകയാണ് പതിവ്.
ഇടനിലക്കാരുടെ കൈവശം ഇത്തരത്തിൽ ഒട്ടേറെ പെണ്‍കുട്ടികളുടെ ഫോട്ടോയുണ്ടാകും. നാട്ടിലെ ചെറുക്കനെ ഈ ഫോട്ടോകൾ കാണിച്ചാണ് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ കണ്ടെത്തുക.
തലേന്ന് പെണ്ണിനെ കണ്ട് പിറ്റേന്ന് വിവാഹം നടത്തിയ സംഭവങ്ങളുമുണ്ട്. വധുവിന്റെ കുടുംബവുമായി പരിചയപ്പെടാൻപോലും ഇടനിലക്കാർ പെണ് വീട്ടുകാരെ സമ്മതിക്കില്ല. ഇടനിലക്കാർ പെണ്ണിനെ നാട്ടിലെത്തിച്ചു ചെറുക്കനു കൈമാറിയ സംഭവങ്ങളുമുണ്ട്.
കുറ്റ്യാടിക്കല്യാണം സാന്പത്തിക നേട്ടമുള്ള കച്ചവടമായി മാറിയതോടെ നാട്ടിൻപുറങ്ങളിൽ മാത്രമല്ല കല്യാണ ബ്രോക്കർമാർ. വിവിധ ഊരുകളിൽ ആദിവാസി സ്ത്രീകൾ ഉൾപ്പെടെ ഇടനിലക്കാരുണ്ട്.
ഊരു മൂപ്പനും പെണ്ണിന്റെ അച്ഛനമ്മാവൻമാർക്കും കാശും കള്ളും കൊടുത്ത് ഇടനിലക്കാർ പെണ്‍കുട്ടികളെ വിവാഹത്തിന് നിർബന്ധിക്കുന്നതും പതിവാണ്. വിവാഹശേഷം വൈകാതെ വരന്റെ സ്വഭാവരീതിയിലും പെരുമാറ്റത്തിലും മാറ്റം വരാം.
രക്ഷിതാക്കൾക്ക് മകൻ ഗോത്രവാസിയെ മകൻ വിവാഹം ചെയ്തതിൽ എതിർപ്പുണ്ടാകാം. കാട്ടിൽനിന്നു കൊണ്ടുവന്ന പെണ്ണിനു വൃത്തിയും അഴകും അറിവുമില്ലെന്ന അധിക്ഷേപത്തിൽ കുറ്റം ചാർത്തലും അവഹേളനവും പതിവാകും.
ഒരു കല്യാണം നടത്തിയാൽ ഇടനിലക്കാരൻ അതേ ഊരിൽ സാധ്യതയുടെ വൻ കന്പോളമുറപ്പിക്കും. മുൻപു നടത്തിയ വിവാഹത്തിൽ വധുവിനു സിദ്ധിച്ച സൗഭാഗ്യവും വരന്റെ വീട്ടിലെ സൗകര്യങ്ങളും പറഞ്ഞ് പ്രലോഭനത്തിൽ വീഴ്ത്തും.
യോഗ്യരായ ചെറുക്കനെ കൊണ്ടുവരാം എന്ന ധാരണയിൽ കൗമാരക്കാരികളുടെ ഫോട്ടോയും ഫോണ്‍ നന്പറും ഇടനിലക്കാരൻ വാങ്ങിയെടുക്കും. നാട്ടുവാസികളായ പുരുഷൻമാരുടെ ഫോട്ടോകളും ജോലി വിവരങ്ങളും വീടും കാണിച്ച് ഗോത്രവാസികളെ വലയിലാക്കും.
ഇത്തരത്തിൽ പല പെണ്‍കുട്ടികളും കെണിയിൽ വീണിട്ടുണ്ട്. ആഘോഷത്തോടെ ചെറുക്കനും പെണ്ണും കാറിൽ ഊരിലേക്കു മടങ്ങുന്നത് പലർക്കും പ്രലോഭനമാണ്. നാട്ടുവാസികൾ കൊണ്ടുപോകുന്ന പെണ്‍കുട്ടികൾക്കെല്ലാം നല്ല കാലമാണെന്ന ഇടനിലക്കാരുടെ വീന്പിളക്കലിൽ പല പെണ്‍കുട്ടികളും പ്രലോഭിതരാകുന്നു.
കുറ്റ്യാടിക്കല്യാണങ്ങളിൽ അപൂർവമായി നല്ല നിലയിൽ കഴിയുന്നവരുണ്ട്. കല്യാണങ്ങളൊന്നും ഊരിൽവച്ച് നടക്കാറില്ല. പെണ്ണിനെ നാട്ടിലെത്തിച്ചശേഷമാണ് വിവാഹം. ചിലപ്പോൾ ആചാരപരമായ നടപടികളൊന്നും ഉണ്ടാകാറില്ല. പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെയോ സഹോദരങ്ങളെപ്പോലുമോ ക്ഷണിക്കാതെ വരന്റെ വീട്ടിൽ കല്യാണം നടത്തിയവരുണ്ട്.
കല്യാണങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്നില്ലെന്നതാണ് പെണ്‍കുട്ടിക്ക് പിൽക്കാലത്തുണ്ടാകുന്ന കുരുക്ക്. കുട്ടികളുമായോ അല്ലാതെയോ ഉപേക്ഷിക്കപ്പെടുന്നവർക്ക് ജീവനാംശം കിട്ടാതെ വരും. ഇത്തരത്തിൽ തിരികെ വന്നു കൂലിവേലയെടുത്ത് ജീവിക്കുന്ന യുവതികൾ വയനാട്ടിൽ പലരാണ്.
പറ്റിയ ചതിയും കെണിയും പുറത്തുപറയാൻ താത്പര്യപ്പെടാത്തവരാണ് ഏറെയും. ചിലരാകട്ടെ ഊരിലും കുടിയിലും ഇടമില്ലാതെ തമിഴ് നാട്ടിലേക്കും കുടകിലേക്കും ജോലി തേടിപോകുന്നു.
പുനർ വിവാഹത്തിനുള്ള സാധ്യത ഗോത്ര ആചാരത്തിൽ പതിവില്ല. കുറ്റ്യാടിക്കല്യാണത്തിൽ ജനിക്കുന്ന കുട്ടികൾ അച്ഛന്റെ സമുദായാചാരങ്ങളും വിശ്വാസങ്ങളും പിന്തുടരുന്ന സാഹചര്യത്തിൽ ആദിവാസി ഗോത്രത്തിന് പിൻതുടർച്ച ലഭിക്കുന്നില്ല.
അന്യാധീനപ്പെടുന്ന ഗോത്രസംസ്കാരം
മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ചു നാട്ടുവാസികളെ കല്യാണം കഴിക്കാൻ താൽപര്യപ്പെടുന്ന ഗോത്രവാസി പെണ്‍കുട്ടികളുമുണ്ട്. പഠിപ്പും ജോലിയുമുള്ള പെണ്‍കുട്ടികൾക്ക് അനുയോജ്യരായ ചെറുക്കൻമാർ സമുദായത്തിൽ കിട്ടുക എളുപ്പമല്ല.
വനംവകുപ്പിലും പോലീസിലും ഉൾപ്പെടെ വയനാട്ടിൽ ഇരുന്നൂറോളം ആദിവാസികൾക്ക് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സർക്കാർ ജോലി ലഭിച്ചതിൽ 80 ശതമാനവും പെണ്‍കുട്ടികളാണ്. ഇവർക്ക് അനുയോജ്യരായ ചെറുക്കൻമാരെ സ്വന്തം സമുദായത്തിൽ ലഭിക്കുക എളുപ്പമല്ല.
പണിയ പെണ്‍കുട്ടിക്ക് കാട്ടുനായ്ക്ക വിഭാഗത്തിലെ ചെറുക്കനെ കെട്ടാൻ അനുവാദമില്ല. സമുദായം മാറി കല്യാണം കഴിച്ചാൽ എതിർപ്പുകളുയരും. സർക്കാർ ജോലിയും ബിരുദവും നേടിയ പെണ്‍കുട്ടികൾ എട്ടാം ക്ലാസുവരെ പോലും പഠിപ്പില്ലാതെ അലസനായി ജീവിക്കുന്ന ഗോത്രവാസി യുവാക്കളെ വിവാഹം ചെയ്യാൻ തയാറല്ല.
മദ്യത്തിനും കഞ്ചാവിനും മൊബൈലിനും അടിമപ്പെട്ടവരും വനവിഭവങ്ങൾ ശേഖരിച്ചും മരം കയറിയും കൂലിവേല ചെയ്തും കഴിയുന്നവരാണ് ഏറെ യുവാക്കളും. ഈ നിലയിൽ പരിഷ്കൃതരായ നാട്ടുവാസികൾക്കൊപ്പം പോയാൽ തങ്ങൾക്കും അടുത്ത തലമുറയ്ക്കും നല്ലകാലം വരുമെന്ന തിരിച്ചറിവിലാണ് പലരിലും ഇക്കാലത്ത് കുറ്റ്യാടിക്കല്യാണത്തിന് താത്പര്യക്കാരേറുന്നത്.
സാന്പത്തിക സാമൂഹിക തലങ്ങളിൽ വന്ന മാറ്റമാണ് കുറ്റ്യാടിക്കല്യാണങ്ങൾ പ്രചാരത്തിലാകാൻ കാരണം. ഊരിലെ ചെറുക്കൻമാരെ പഠിപ്പും പ്രാപ്തിയുമുള്ള പെണ്‍കുട്ടികൾക്ക് വേണ്ട ാതായിരിക്കുന്നു.
പയ്യൻമാരുടെ അലസത മാത്രമല്ല അവരുടെ ജീവിത ശൈലിയും തൊഴിലും ഇക്കാലത്തും പഴയതുതന്നെ. പെരുമരങ്ങൾ കയറിയിറങ്ങി തേനെടുക്കുന്ന ചെറുക്കനെ സർക്കാർ ഉദ്യോഗം കിട്ടിയ ആദിവാസി പെണ്ണിന് ഉൾക്കൊള്ളാനാവില്ല.
ഈയിടെയായി വിദ്യാഭ്യാസവും ഉദ്യോഗവുമുള്ള പെണ്‍കുട്ടികളാണ് കുറ്റ്യാടിക്കല്യാണത്തിലൂടെ ഊരുവിടുന്നവരിൽ പലരും. ഇവരേറെയും ഉന്നത പഠനത്തിനും ജോലിക്കും നഗരങ്ങളിലെത്തിയപ്പോൾ വികസിത ലോകത്തിൽ ആകൃഷ്ടരുമായിരിക്കും.
സ്വന്തം ഊരിലെ ആണുങ്ങളാവട്ടെ വനജീവിതം മാത്രം പരിചയപ്പെട്ടവരും പഠനത്തിൽ പിന്നോക്കവുമായിരിക്കും. ആദിവാസി പെണ്കുട്ടികക്ക് ഉൗരുകളിൽ പുരുഷനു തുല്യമായ അധികാരവും അവകാശങ്ങളുമുണ്ട്.
മരണം, കല്യാണം ചടങ്ങുകളിൽ കർമം ചെയ്യാനുള്ള അവകാശം ഉൾപ്പെടെ പ്രത്യകം പദവിയും പരിഗണനയുമുണ്ട്. ഇത്തരത്തിൽ പെണ്‍കുട്ടി പുറത്തൊരാളെ കല്യാണം കഴിക്കാൻ താത്പര്യപ്പെട്ടാൽ കുലത്തിലും ഗണത്തിലും എതിർപ്പുകളുണ്ടാകില്ല.
ഇത്തരത്തിൽ പണിയ, കാട്ടുനായ്ക്ക, അടിയ വിഭാഗങ്ങളിൽ പെണ്ണു കിട്ടാതെയും വിവാഹം മുടങ്ങിയും കഴിയുന്ന ചെറുപ്പക്കാർ ഏറെയാണ്. ആദിവാസി ജനസംഖ്യ ഭാവിയിൽ അതിവേഗം കുറയാൻ ഇത് ഇടയാക്കും.
കുറ്റ്യാടിക്കല്യാണങ്ങളുടെ സാഹചര്യങ്ങളെപ്പറ്റി ഗൗരവമായ പഠവും ശ്രദ്ധയും വേണ്ടതുണ്ടെന്ന് ആദിവാസി ഗോത്രസഭാ നേതാവ് സി.കെ. ജാനു പറഞ്ഞു. നാട്ടിലേക്കു പോകുന്ന അപൂർവം പെണ്‍കുട്ടികൾ നന്നായി പോകുന്നുണ്ടാകാം.
എന്നാൽ ഏറെപ്പേർക്കും ദുരിതമായിരിക്കും ജീവിതം. കുറ്റ്യാടിക്കല്യാണു നടത്തിയവരുടെ ഇന്നത്തെ സ്ഥിതിയും നിലയും എന്തെന്ന് ഊരുകാർക്കും അറിയില്ല. പോയ പെണ്‍കുട്ടികളിൽ ഒരിക്കലും തിരിച്ചുവരാത്തവരുമുണ്ട്.
പിന്നോക്കം നിൽക്കുന്ന എല്ലാ ആദിവാസി വിഭാഗങ്ങൾക്കിടയിലും കുറ്റ്യാടിക്കല്യാണമുള്ളതായി ജാനു പറഞ്ഞു.
Todays Story
വയനാട്ടിലെ കുറ്റ്യാടിക്കല്യാണം ഇക്കാലത്തും ഗോത്രവാസി വിഭാഗങ്ങളിൽ ആചാരമായി തുടരുകയാണ്. പട്ടിക വർഗ ആദിവാസി പെണ്‍കുട്ടികളെ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്നുള്ള പൊതുവിഭാഗക്കാർ ഇടനിലക്കാർ മുഖേന നടത്തുന്ന കുറ്റ്യാടിക്കല്യാണങ്ങൾക്കു തടയിടാൻ നിയമ സംവിധാനങ്ങൾക്കാവുന്നില്ല.
കൂത്തുപറമ്പ്, തലശേരി, നാദാപുരം, വടകര, കുറ്റ്യാടി, താമരശേരി, പേരാന്പ്ര, വളയം, തളിപ്പറന്പ് പ്രദേശങ്ങളിൽനിന്നുള്ളവരാണ് വയനാട്ടിലെ ഊരുകളിലെത്തി പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത്. ഇരകളിൽ പലരും പതിനെട്ടു വയസ് തികയാത്തവരുമാണ്.
പോക്സോ ഉൾപ്പെടെ കേസുകളെടുക്കാവുന്ന വിവാഹങ്ങളാണ് പലതും. ഈ വിവാഹങ്ങളിൽ ഒട്ടേറെ ഗോത്രവാസികൾ ചതിക്കപ്പെടുന്നു. എന്നാൽ ഒന്നിലും അന്വേഷണങ്ങൾ നടക്കുന്നുമില്ല. തിരുനെല്ലി പഞ്ചായത്തിൽ മാത്രം 34 വിവാഹങ്ങൾ നടന്നതായി കുടുംബശ്രീ മിഷൻ സർവേയിൽ കണ്ടെത്തിയിരുന്നു.
ഇത്തരത്തിൽ ഊരുവിട്ടു വിവാഹിതരായ നിരവധി പെണ്‍കുട്ടികൾ ഭർതൃവീട്ടിൽനിന്നു മടങ്ങി എത്തിയിട്ടുമുണ്ട്. മാനന്തവാടി ബ്ലോക്കിൽമാത്രം 215 കുറ്റ്യാടി കല്യാണങ്ങൾ നടന്നു. പണിയ വിഭാഗത്തിൽ തുടങ്ങിയ കുറ്റ്യാടി കല്യാണം പിന്നീട് വയനാട്ടിലെ വിവിധ പിന്നാക്ക ഗോത്രങ്ങളിലും പ്രചാരം നേടി.
ജാതി, ജാതകം എന്നിവ പ്രശ്നമല്ലെന്നും പിന്നോക്ക പെണ്‍കുട്ടികളെ സ്ത്രീധനമില്ലാതെ കെട്ടാൻ തയാറാണെന്നുമുള്ള പതിവു പത്രപര്യങ്ങൾ കുറ്റ്യാടി കല്യാണത്തിനുള്ള ഇരകളെ ലക്ഷ്യം വച്ചുള്ളതാണ്.
കർണാടകത്തിലെ കുടകിൽ ജോലി തേടി പോയ യുവതികളായിരുന്നു ആദ്യകാലങ്ങളിൽ കുറ്റ്യാടി കല്യാണത്തിന്റെ ഇരകൾ. അതിർത്തി ഗ്രാമങ്ങളിൽനിന്നാണ് കുറ്റ്യാടിക്കല്യാണം വയനാടൻ ഉൗരുകളിലേക്ക് പടർന്നത്.
കുടകു കല്യാണത്തിന് ഇരകളായ പെണ്‍കുട്ടികളേറെയും ചൂഷണങ്ങൾക്കിരയായി. മോചനം കിട്ടാതെ പൊറുതിമുട്ടിയ പലരും ജീവനൊടുക്കി.
വയനാട്ടിൽ ആകെ എത്ര കുറ്റ്യാടിക്കല്യാണങ്ങൾ നടന്നുവെന്നും എത്രപേർ ഉപേക്ഷിക്കപ്പെട്ടു ഊരുലേക്കു മടങ്ങിവന്നുവെന്നും ഒരു ഏജൻസിയുടെയും പക്കൽ കണക്കില്ല. ഇത്തരം വിവാഹങ്ങളേറെയും രജിസ്റ്റർ ചെയ്യപ്പെടുന്നുമില്ല.
ചൂഷണത്തിന്റെ ഇരകൾ
കുടുംബശ്രീ മിഷനും പട്ടികവർഗ വകുപ്പും ജാഗ്രത പുലർത്തിയിട്ടും പുറംലോകം അറിയാതെ മാസം ഒന്നും രണ്ടും കുറ്റ്യാടിക്കല്യാണങ്ങൾ നടക്കുന്നു.
ഗോത്രവാസികളിൽ സാന്പത്തികവും സാമൂഹികവുമായി ഏറ്റവും പിന്നിലുള്ള പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ പെണ്‍കുട്ടികളെയാണ് പുറംനാട്ടുകാർ കൂടുതലായി വിവാഹം ചെയ്യുന്നത്.
വിവാഹശേഷം ഭർത്താക്കൻമാർ ഇവരെ പലതരത്തിൽ ചൂഷണത്തിനും പീഡനത്തിനും വിധേയമാക്കുന്ന സംഭവങ്ങളുണ്ട്. ഊരുകളിലേക്ക് കുഞ്ഞുങ്ങളുമായി തിരികെ വന്നവരുണ്ട്. ഒരിക്കൽപോലും മടങ്ങി വന്നിട്ടില്ലാത്തവരുമുണ്ട്.
കുറ്റ്യാടിക്കല്യാണങ്ങളിൽ ചതിവും വഞ്ചനയും ചൂഷണവും തുടർകഥയായിരിക്കെ കുടുംബശ്രീ മിഷൻ ഊരുകൾ തോറും ബോധവത്കരണം നടത്തുന്നുണ്ട്. ഇത്തരം കല്യാണങ്ങളിലൂടെ വയനാട്ടിൽ എത്ര യുവതികൾ അന്യനാടുകളിലേക്ക് പോയി എന്നതിൽ കണക്കുകളില്ല.
കണിയാന്പറ്റ, കോട്ടത്തറ, കൽപറ്റ, മുണ്ടേരി ഊരുകളിലും നിരവധി കുറ്റിയാടി കല്യാണങ്ങൾ നടന്നിട്ടുണ്ട്. ഇവിടെ മൂന്നു യുവതികൾ ഭർതൃവീട്ടിൽനിന്നു സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തി.
മുണ്ടേരിയിൽനിന്നു മേപ്പാടിക്കാരനായ ഇടനിലക്കാരൻ മുഖേന പണിയ വിഭാഗത്തിലെ രണ്ടു യുവതികളെയാണ് നാദാപുരത്തേക്കു വിവാഹം ചെയ്തു കൊണ്ടുപോയത്.
ആദിവാസികളുടെ സാമ്പത്തിക പരിമിതികളെയാണ് ഇത്തരത്തിൽ ചൂഷണം ചെയ്യുന്നത്. മറുനാട്ടിൽ നിന്നുള്ള ചെറുക്കൻ ആഭരണങ്ങളും പണവുമായി വന്ന് പെണ്ണിനെ കൊണ്ടുപോകുന്ന സാഹചര്യം. വിവാഹച്ചെലവ് വരൻ വഹിക്കുമെന്നു മാത്രമല്ല പെണ്ണിന്റെ അച്ഛനമ്മമാർക്ക് പണവും വസ്ത്രവും നൽകും.
വരന് നാട്ടിൽ വീടും സ്വത്തും കാറുമൊക്കെയുണ്ടെന്ന പ്രലോഭനത്തിൽ പെണ്‍കുട്ടികൾ ഇവർക്കൊപ്പം ഇറങ്ങിപ്പോകുന്നു. എന്നാൽ ഒന്നോ ഒന്നിലേറെയോ ഭാര്യമാരും മക്കളുമുള്ളവരാണ് പ്രായപരിധിയില്ലാതെ ഉൗരുകളിലെത്തുന്നത്.
അൻപതു വയസുകാരൻ വരെ ഇത്തരത്തിൽ വിവാഹം നടത്തി മടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘങ്ങൾക്ക് കൈമാറിയതും വിറ്റതുമായ സംഭവങ്ങൾ പലതുണ്ടായിട്ടും മനുഷ്യക്കടത്തിന് തടയിടാനാകുന്നില്ല.
പെണ്‍കുട്ടികളെ അപഹരിക്കാൻ പുറത്തുനിന്നുള്ള ഇടനിലക്കാർ ഉൗരുകൾ കയറിയിറങ്ങുകയാണ്. വീട്ടുപകരങ്ങളും വസ്ത്രവും മാസ ഗഡുക്കളായി വിൽക്കാനെന്ന പേരിലെത്തി ദല്ലാൾമാർ സാഹചര്യം നോക്കി പെണ്‍കുട്ടികളെയും രക്ഷിതാക്കളെയും വലയിലാക്കുന്നു.
ഉന്നതനിലയിൽ സ്വത്തും ജോലിയുമുള്ള നാട്ടുവാസിയുമായി വിവാഹം നടത്തിക്കൊടുക്കാമെന്ന പ്രലോഭനത്തിൽ പെണ്‍കുട്ടികളും രക്ഷിതാക്കളും വീണുപോകും. ഒരു വിവാഹം നടത്തിക്കൊടുത്താൽ അരലക്ഷംരൂപ മുതൽ ഒരു ലക്ഷം രൂപ വരെ ദല്ലാളിനു കമ്മീഷൻ ലഭിക്കും.
ആചാരപ്രകാരമല്ലാതെ നടത്തുന്ന കല്യാണങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്നില്ല. നാൽപതും അൻപതും വയസുള്ള പുരുഷൻമാർ ആദിവാസി പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിലെ ചതി തിരിച്ചറിയാൻ ഊരുവാസികൾക്കാകുന്നില്ല. ആദിവാസികളുടെ പൊതു അജ്ഞതയാണ് ഇവിടെയും ചൂഷണം ചെയ്യപ്പെടുന്നത്.
വിവാഹം ചെയ്തയച്ച ഏതാനും യുവതികൾ നല്ല നിലയിൽ കഴിയുന്നുണ്ട്. എന്നാൽ ഒറ്റപ്പെട്ട ഇത്തരം സാഹചര്യങ്ങളുടെ മറവിൽ പലരും പ്രലോഭത്തിൽപെടുന്നു. ഭർത്താവിന് വേറെയും വിവാഹ ബന്ധമുണ്ടെന്ന് ഗോത്രവാസി യുവതികൾ അറിയുക ഏറെ വൈകിയാരിക്കും.
ആദിവാസികളുടെ ശൈലിയും സംസ്കാരവുമായി നാട്ടുവാസിയായ പുരുഷനും രക്ഷിതാക്കൾക്കും ഒത്തുപോവുക എളുപ്പമല്ല. അവഹേളനവും ആക്ഷേപവും ദുരിതങ്ങളും സഹിക്കാനാവാതെ വീടുകളിലേക്ക് കണ്ണീരോടെ മടങ്ങിപ്പോന്നവർ മിക്ക ഊരുകളിലുമുണ്ട്.
പല സാഹചര്യങ്ങളാൽ നാട്ടിൽ പെണ്ണു കിട്ടാത്ത ആണുങ്ങളാണ് ആദിവാസി യുവതികളെ വിവാഹം ചെയ്യാൻ താൽപര്യപ്പെടുന്നത്. സ്വന്തം സമുദായത്തിൽനിന്നു വരനെ ലഭിക്കാത്ത ആദിവാസി യുവതികൾ നാട്ടുവാസികളെ വിവാഹം ചെയ്യാൻ നിർബന്ധിതമാകുന്ന സാഹചര്യവുമുണ്ട്.
രേഖയില്ലാത്ത കല്യാണം
കുറ്റ്യാടിക്കല്യാണം ഗോത്രത്തനിമയെയും സംസ്കാരത്തെയും അവരുടെ അംഗബലത്തെയും ദുർബലമാക്കുമെന്നതു വലിയ പരിമിതിയാണ്. ഇവരിൽ ജനിക്കുന്ന സങ്കരമക്കളുടെ ഭാവിയെക്കുറിച്ചും ആശങ്കയേറെയുണ്ട്.
കല്യാണങ്ങളിൽ പലപ്പോഴും പതിനെട്ടു വയസു തികഞ്ഞവരായിരിക്കില്ല പെണ്‍കുട്ടി. പ്രായം അറിയാതെയോ മറച്ചുവച്ചോ വിവാഹം ചെയ്യുന്ന വരൻ പോക്സോ കേസിൽപ്പെടാം. പ്ലസ്ടുവിനു പഠിക്കുന്ന പെണ്‍കുട്ടികളെ പഠനകാലത്ത് വിവാഹം ചെയ്ത സംഭവങ്ങളുമുണ്ട്.
ഹൈസ്കൂൾ കുട്ടികളെ വരെ മുൻകൂർ ബുക്ക് ചെയ്ത ഇടനിലക്കാർ ആദിവാസി ഊരുകളിൽ കച്ചവടം ഉറപ്പിച്ചുവയ്ക്കുന്ന സാഹചര്യവുമുണ്ട്. പെണ്ണിനെ കണ്ടു മടങ്ങിയാൽ കൊണ്ടുപോകാൻ പലപ്പോഴും ചെറുക്കനല്ല ഉൗരിലെത്തുക. നാട്ടുവാസിയായ ചെറുക്കൻ പട്ടും മാലയും പണവും ബന്ധുക്കൾ കൈവശം കൊടുത്തുവിടും. ഒപ്പം ഇടനിലക്കാരനും കാണും.
വധു അതണിഞ്ഞ് ബന്ധുക്കൾക്കൊപ്പം വരന്റെ വീട്ടിലേക്കു പോകും. പെണ്ണിന്റെ അച്ഛനും അമ്മയ്ക്കും കൊടുക്കാനെന്ന പേരിൽ ഇടനിലക്കാർ വരനിൽ നിന്നും പണം വാങ്ങിയെടുക്കും. പലപ്പോഴും നാലോ അഞ്ചോ പേരാണ് പെണ്ണിനെ കൊണ്ടുപോകാൻ ഊരിലേക്കു പോവുക.
അപൂർവം കല്യാണങ്ങളിൽ മാത്രമാണ് വധുവിന്റെ ബന്ധുക്കൾ കല്യാണത്തിനെത്തുക. ഭൂരിഭാഗം വിവാഹവും വരന്റെ നാട്ടിലെ അന്പലങ്ങളിലാണു നടക്കുന്നത്. ചില കല്യാണങ്ങൾ ഓഡിറ്റോറിയങ്ങളിലും. ചിലപ്പോഴാകട്ടെ താലികെട്ട് എന്നൊരു ചടങ്ങുപോലും ഉണ്ടാകാറില്ല.
രേഖകളില്ലാതെ ആദിവാസി പെണ്‍കുട്ടിയെ കൂടെ പാർപ്പിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുന്നവരുമുണ്ട്.
Todays Story
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിരഞ്ജനെ കാണാൻ ഡെന്നിസിനെ കൂട്ടി അഭിരാമി ജയിലിൽ വരുന്ന രംഗം സമ്മർ ഇൻ ബത്ലഹേം എന്ന സിനിമയുടെ ക്ലൈമാക്സ് ആണ്. നിരഞ്ജൻ ആവശ്യപ്പെട്ടത് പ്രകാരം ഡെന്നീസ് അഭിരാമിയെ താലി കെട്ടുന്നതാണ് പിന്നീടുള്ള ഹൃദയസ്പർശിയായ കാഴ്ച.
ഡെന്നിസിനെ വിവാഹം കഴിക്കാൻ കൂട്ടാക്കാതെ അഭിരാമി നിരഞ്ജനെ വിവാഹം കഴിച്ചിരുന്നെങ്കിലോ? ആ ക്ലൈമാക്സ് തന്നെ വേറെ ലെവൽ ആയേനെ. സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ ജീവിതത്തിൽ ഇതുപോലൊരു സിറ്റുവേഷൻ ഉണ്ടായാലോ... ഒന്ന് ചിന്തിച്ചു നോക്കൂ... എന്നാൽ അങ്ങനെയൊന്നുണ്ടായി.
അമേരിക്കയിലെ ടെക്സസിൽ സമ്മർ ഇൻ ബത്ലഹേം എന്ന സിനിമയുടെ ക്ലൈമാക്സിനോട് സമാനമായ ഒരു സംഭവം നടന്നു. ഇരട്ടക്കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ടെക്സസ് ജയിലിൽ കഴിയുന്ന പ്രതിയെ വധശിക്ഷയ്ക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ ഒരു ബ്രിട്ടീഷ് യുവതി വിവാഹം കഴിച്ചു.
മരണം എന്നായിരിക്കും എന്ന് കൃത്യമായി അറിയുന്ന ഒരാളെ വിവാഹം കഴിക്കുക. അതൊരു ധൈര്യമോ ത്യാഗമോ എന്തായിരിക്കും എന്നാണ് ലോകം ഇപ്പോൾ ചിന്തിക്കുന്നത്. 2008-ൽ രണ്ട് പേരെ വെടിവച്ചു കൊന്നു എന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ടെക്സസിലേ ജയിലിൽ കഴിയുന്ന ജെയിംസ് ബ്രോഡ്നാക്സിനെ (37) ബ്രിട്ടീഷ് യുവതി ടിയാന ക്രാസ്നികിയാണ് ജയിലിൽ വച്ച് വിവാഹം ചെയ്തത്.
വിവാഹം നടന്നത് കഴിഞ്ഞത് ഏപ്രിൽ 14ന്. ജെയിംസ് ബ്രോഡ്നാക്സിന്റെ വധശിക്ഷ നടപ്പാക്കാൻ പോകുന്നത് ഏപ്രിൽ 30നും. വെറും 16 ദിവസം മാത്രം നീണ്ടുനിൽക്കുന്ന ഒരു വിവാഹബന്ധം എന്ന് പുറംലോകത്തിന് തോന്നാമെങ്കിലും ജീവിതാവസാനം വരെ രണ്ടുപേർക്കും ഓർക്കാനുള്ള 16 ദിവസങ്ങളാണ് ഇത്.
ഏപ്രിൽ 30-ന് വിഷമിശ്രിതം കുത്തിവെച്ചാണ് ജെയിംസ് ബ്രോഡ്നാക്സിന്റെ വധശിക്ഷ നടപ്പാക്കുക. അപൂർണമായ പ്രണയം നുരയുന്ന അയാളുടെ സിരകളിലേക്ക് വിഷ മിശ്രിതം കലരുമ്പോഴും അയാൾ തനിക്ക് ലഭിച്ച ആ 16 ദിവസങ്ങളെ കുറിച്ചായിരിക്കും അവസാനമായി ഓർക്കുക.
റഫീഖ് അഹമ്മദ് എഴുതിയ പോലെ മരണമെത്തുന്ന നേരത്തു നീ എന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ എന്ന് ജെയിംസ് ബ്രോഡ്നാക്സ് ആഗ്രഹിക്കും. പക്ഷേ നടക്കില്ല. ജയിലിലെ ഗ്ലാസ് മറയ്ക്ക് പിന്നിൽ നിന്ന് വെറും 20 മിനിറ്റ് നീണ്ടുനിന്ന ചടങ്ങിലൂടെയായിരുന്നു വിവാഹം.
ബഷീറിന്റെ മതിലുകളിൽ ബഷീറും നാരായണീയും ചേർന്നുള്ള പ്രണയം പോലെയാണ് ജെയിംസ് ബ്രോഡ്നാക്സും ടിയാനയും തമ്മിലുള്ള പ്രണയവും വിവാഹവും. അവർ ഒരു മറയുടെ അപ്പുറത്തും ഇപ്പുറത്തും ആണ്. ടെക്സസ് ജയിലിന്റെ വൻ മതിലുകൾക്ക് ഇരുവശത്തും നിന്നവർ 16 ദിവസം പ്രണയിക്കും...
പതിനാറാം നാൾ മതിലിന് അപ്പുറത്ത് ഒരാൾ ഉണ്ടാകില്ല.. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ സ്പർശിക്കാൻ ടെക്സസ് നിയമം അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ ഒന്ന് സ്പർശിക്കാൻ പോലും അവർക്ക് ആവില്ല... തനിക്ക് ലഭിച്ച ഈ 16 ദിവസം ജെയിംസിന്റെ ജീവൻ തിരിച്ചുപിടിക്കാനുള്ള അവസാന ശ്രമങ്ങൾ കൂടിയാണ് ടിയാന നടത്തുന്നത്.
Todays Story
അവസാനത്തെ പരീക്ഷ കഴിഞ്ഞാൽ അന്ന് പെട്ടെന്നൊന്നും വീട്ടിലെത്താറുണ്ടായിരുന്നില്ല. അന്ന് സ്കൂൾ ഗൗണ്ടിലെ കളി ഏറെ നേരം നീണ്ടുനിൽക്കും. ചിലപ്പോൾ ഒരു അടിപിടിയും കണക്കുതീർക്കലുമൊക്കെ ഉണ്ടാകും. ഒരു വർഷം കഴിയുകയല്ലേ... സന്ധ്യ മയങ്ങും മുമ്പ് വീടണയും. അല്ലെങ്കിൽ വീട്ടിൽ നിന്ന് വർഷാവസാന കണക്ക് തീർക്കൽ ഉണ്ടാകും.
വീട്ടിലെത്തിയ ഉടൻ പുസ്തക സഞ്ചി വലിച്ച് ഒരൊറ്റയേറാണ്. ജയിച്ചാലും തോറ്റാലും ഇനി രണ്ടുമാസം കഴിഞ്ഞില്ലേ അത് തൊടേണ്ടൂ എന്നൊരു ആശ്വാസത്തോടെ. അന്ന് പല വീട്ടിലും ടിവി ഇല്ല. നേരത്തെ അത്താഴം കഴിഞ്ഞ് കിടക്കും. പഠിക്കാൻ ആരും പറയില്ലല്ലോ. നേരം പോകാൻ മൊബൈലും ഇല്ല. പിറ്റേന്ന് പതിവിലും നേരത്തെ എഴുന്നേൽക്കും.
സാധാരണ സ്കൂളിൽ പോകാൻ അമ്മയും അച്ഛനും പലവട്ടം വിളിച്ചാലും കിടക്കപ്പായയിൽ നിന്ന് എഴുന്നേൽക്കാത്തവർ അവധിക്കാലത്തിന്റെ ആദ്യദിവസം സൂര്യനേക്കാൾ മുന്‍പ് എഴുന്നേൽക്കും. പല്ലുതേച്ച് മുഖം കഴുകി നേരെ കറങ്ങാൻ ഇറങ്ങും. നാട്ടിടവഴികളിലൂടെ, പാടവരമ്പിലൂടെ, മാവും പ്ലാവുമൊക്കെ തിങ്ങിനിൽക്കുന്ന പറമ്പുകൾക്കിടയിലൂടെ..
നീന്തൽ അറിയുന്നവർ നേരെ കുളത്തിലേക്ക്. ചാടിയും കുതിച്ചുമറിഞ്ഞും മുങ്ങാംകുഴിയിട്ടും പരസ്പരം വെള്ളം തെറിപ്പിച്ചും കുളത്തിൽ നീരാട്ടോട് നീരാട്ട്.. ഒന്ന് കേറി പോടാ എന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നതുവരെ ഈ തുടിച്ചുകുളി തുടരും.
കുളത്തിൽ നിന്ന് കരയ്ക്ക് കയറി തലതോർത്തി ഒരൊറ്റ ഓട്ടമാണ് വീട്ടിലേക്ക്. രാവിലെ ഒന്നും കഴിക്കാതെ വീട്ടിൽ നിന്നിറങ്ങിയതല്ലേ. വയറ്റിൽ വിശപ്പ് കത്തി കാളുന്നുണ്ടാകും. അതുകൊണ്ടുതന്നെ നന്നായി കഴിക്കും, എന്തുതന്നെയാണെങ്കിലും.
ഇനി ഉച്ചവരെ അധ്വാനിക്കാനുള്ളതാണ്. ഉച്ചയൂണിന്റെ സമയം വരെ ചെയ്യേണ്ട കാര്യങ്ങൾ കുളത്തിൽ വച്ച് തന്നെ പ്ലാൻ ചെയ്തിട്ടുണ്ടാകും. അതുകൊണ്ട് കൺഫ്യൂഷൻ ഇല്ല പ്രഭാത ഭക്ഷണം കഴിഞ്ഞാൽ നേരെ കളിക്കളത്തിലേക്ക്.
രണ്ടുമാസത്തെ അവധിക്കാലം എന്നു പറഞ്ഞാൽ നല്ല വേനൽക്കാലമാണ്. അതായത് അസൽ മാമ്പഴക്കാലം. പുലർച്ചെ എഴുന്നേറ്റ് മാവിൻചുവട്ടിലേക്ക് ഓടുന്നത് ഒരു കോമ്പറ്റീഷൻ ഇനം അല്ലാത്തത് കൊണ്ട് കപ്പൊന്നും കിട്ടിയിട്ടില്ല.
പക്ഷേ അത് ഒരു ഒന്നൊന്നര ഓട്ടമായിരുന്നു. മാവിൻചുവട്ടിൽ ആദ്യം എത്തുന്നത് ആരാണ്, ആർക്കാണ് ഏറ്റവും കൂടുതൽ താഴെ വീണു കിടക്കുന്ന മാങ്ങ പെറുക്കിയെടുക്കാൻ പറ്റുക തുടങ്ങിയ കാര്യങ്ങളിൽ ഒക്കെ നല്ല മത്സരമായിരുന്നു.
ആര് കൂടുതൽ പെറുക്കി എടുത്താലും അതെല്ലാം അന്ന് പങ്കിട്ടു കൊടുക്കുമായിരുന്നു. പച്ച മാങ്ങയാണെങ്കിൽ കൈപ്പിടിയിൽ ഒതുക്കി കല്ലിൽ ഒരൊറ്റ അടി. പല കഷ്ടങ്ങൾ ആയി ആ മാങ്ങ വീതിച്ചു വിണ്ടുകീറും. ആരെങ്കിലും ഉപ്പും മുളകുപൊടിയും കൊണ്ടുവന്നിട്ടുണ്ടെങ്കിൽ സംഗതി ഉഷാർ.
പഴുത്ത മാങ്ങയാണെങ്കിൽ കടിച്ചു വലിച്ചു ചവച്ച് ഈമ്പി കുടിക്കും. കൈവിരലുകൾക്കിടയിലൂടെ മാങ്ങയുടെ പഴുത്ത ചാറ് അങ്ങനെ ഒഴുകി കൈമുട്ട് വരെ എത്തും. കൈമുട്ടിലേക്ക് ഒലിച്ചിറങ്ങുമ്പോഴേക്കും ആ മാങ്ങാച്ചാർ നക്കിയെടുക്കുന്ന ഒരു സ്റ്റൈൽ ഉണ്ട്. അറപ്പ് തോന്നേണ്ട കാര്യമില്ല അതൊരു രസമായിരുന്നു.
പറങ്കിമാവിന്റെ താഴെ കശുവണ്ടി വീണു കിടപ്പുണ്ടാകും. അതെടുത്ത് ചുട്ടു തിന്നുന്നതും രുചിയുള്ള ഓർമയായി തന്നെ നിൽക്കുന്നു. മാഞ്ചുവട്ടിലെ ബാല്യകാലവും അവധിക്കാലവും നാട്ടിൻപുറത്തെ കുട്ടികൾ ഇപ്പോഴും ആസ്വദിച്ചാഘോഷിക്കുന്നുണ്ടാകും... ഭാഗ്യം ചെയ്തവർ.
വെക്കേഷൻ തുടങ്ങുമ്പോൾ തന്നെ അമ്മ അമ്മ വീട്ടിലേക്കും അച്ഛൻ വീട്ടിലേക്കും അമ്മാവന്റെ വീട്ടിലേക്ക് ഒക്കെ യാത്ര പോകുന്നത് രസമായിരുന്നു. അവിടെയും കുട്ടിപ്പട കാത്തിരിക്കുന്നുണ്ടാവും. വെക്കേഷന് തങ്ങളുടെ വീട്ടിലേക്ക് എത്തുന്ന കുട്ടി അതിഥികളെ കാത്ത്... ആകെ ബഹളമായമായിരിക്കും പിന്നെ.
കളിയും ഭക്ഷണവും ഊണും ഉറക്കവും എല്ലാം ഒരുമിച്ച്. അമ്മായി വൈകുന്നേരം നാലുമണിക്ക് നല്ല പലഹാരങ്ങൾ ഉണ്ടാക്കി തരും. വട്ടം കൂടിയിരുന്ന് അതും ചായയും കഴിച്ച് വീണ്ടും കളിയോട് കളി. അമ്മാവൻ ഇടയ്ക്ക് സിനിമയ്ക്ക് കൊണ്ടുപോകും. അതും ഒരു സംഭവമായിരുന്നു.
മിക്കവാറും വൈകുന്നേരത്തെ ആറു മണിക്കുള്ള ഷോയ്ക്ക് ആയിരിക്കും കൊണ്ടുപോവുക. നഗരത്തിലെ തിയറ്ററിൽ ആണെങ്കിൽ അത്ഭുതം കൂടും. എസിയുടെ തണുപ്പും പതുപതുത്ത കുഷ്യനുള്ള സീറ്റും ഇന്റർവെല്ലിന് ഒത്തു കിട്ടുന്ന വ്യത്യസ്തങ്ങളായ പലഹാരങ്ങളും സിനിമ കാണൽ അടിപൊളിയാക്കും.
നാട്ടിൻപുറങ്ങളിലെ ഉത്സവം കൂടലും അവധിക്കാലത്തെ ഒഴിച്ചുകൂടാനാവാത്ത കാര്യമായിരുന്നു.അന്നു കയറി മേഞ്ഞ പൂരപ്പറമ്പുകൾ എത്ര.. ചുറ്റിക്കറങ്ങിയ ഉത്സവപ്പറമ്പുകൾ എത്ര.. ഓർമയില്ല..
അവധിക്കാലം കഴിയും മുന്‍പ് അമ്മാവന്റെ വീട്ടിൽ നിന്നുമുള്ള മടങ്ങിവരവാണ് സങ്കടം.
അന്ന് അമ്മാവന്റെ വീട്ടിൽ ചിലപ്പോൾ പ്രായമായ മുത്തശീമാർ ഉണ്ടാകാറുണ്ട്. സന്ധ്യയ്ക്ക് നാമം ചൊല്ലൽ പ്രാർത്ഥന ഇതെല്ലാം പലയിടത്തും കർശനമായിരുന്നു. മുത്തശിക്കഥ കേട്ട് ഒരു ബാല്യവും ഒരുപാട് പേർക്ക് ഉണ്ടായിരുന്നു.
അവധിക്കാലം ആൺകുട്ടികളെപ്പോലെ തന്നെ പെൺകുട്ടികളും ആഘോഷമാക്കിയിരുന്നു കേട്ടോ. അവർക്ക് അധികം പുറത്ത് ചുറ്റി കറങ്ങാൻ താൽപര്യം കാണാറില്ല. പെൺകുട്ടികൾ വീടിന്റെ ഉമ്മറത്തോ തണലത്തോ ഇരുന്ന് അഞ്ചാംകല്ല്, പടവെട്ട്, പാവകളി, ചോറും കറിയും ഉണ്ടാക്കി കളിക്കൽ, തുന്നൽ, കല്ലുകളിൽ ഇതെല്ലാം ചെയ്തു സമയം കളഞ്ഞു.
മണ്ണിൽ കളിക്കുന്നത് കൊണ്ട് അന്ന് ആർക്കും ഒരു അസുഖവും വന്നിരുന്നില്ല. അതുകൊണ്ടുതന്നെ മണ്ണിൽ കളിക്കേണ്ട എന്ന് അന്ന് ആരും പറഞ്ഞിട്ടുമില്ല. മണ്ണപ്പം ചുട്ടും മണ്ണ് കുഴച്ച് രൂപങ്ങൾ ഉണ്ടാക്കിയും അങ്ങനെ കളിച്ചു തിമിർത്ത നാളുകൾ.
നാടൻ കളിപ്പാട്ടങ്ങൾ അന്ന് ബ്രാൻഡഡ് കമ്പനികൾ അല്ല കുട്ടികൾ തന്നെയാണ് കളിക്കാനായി സ്വയം ഉണ്ടാക്കിയിരുന്നത്. അതിൽ ഓലപ്പന്തുണ്ടാകും, ഓലപ്പീപ്പിയുണ്ടാകും, മച്ചിങ്ങയിൽ ഈർക്കിൽ കുത്തി പമ്പരം ചുറ്റും, കാറ്റാടി ഉണ്ടാക്കും, കടലാസുകൊണ്ട് സൂപ്പർ ജെറ്റ് പ്ലെയിൻ ആകാശത്ത് പറപ്പിക്കും...
അങ്ങനെ കളികൾ ഏറെ.. കളിത്തട്ട് അല്ലെങ്കിൽ കിളിത്തട്ട്, കുട്ടിയും കോലും, കൈകൊട്ടി കളി, ഒളിച്ചുകളി അഥവാ സാറ്റടിച്ചുകളി, കണ്ണുകെട്ടി കളി, ഗോലി കളി, ഏറു പന്ത്, തുടങ്ങി ഒട്ടനവധി കളികൾ അന്ന് വീട്ടിനകത്തും പുറത്തും കളിച്ചിട്ടുണ്ട്.
സഹൃദയരായ കലാവാസനയുള്ള കുട്ടികൾ അവധിക്കാലത്ത് നാടകവും സെറ്റ് ചെയ്യാറുണ്ട്. പ്ലാവില തൊപ്പി വച്ച രാജാവും കുന്തം പോലെ വടി കുത്തിപ്പിടിച്ച മന്ത്രിമാരും ഒക്കെ അന്ന് അരങ്ങു തകർത്തിരുന്നു. എറിയാൻ മിടുക്കരായവർ മാവിലും പുളിയിലും നല്ല ഏറ് എറിഞ്ഞ് മാങ്ങയും പുളിയും എല്ലാം താഴെ വീഴ്ത്തുമ്പോൾ ഓടിച്ചെന്ന് പെറുക്കാൻ എന്ത് രസമായിരുന്നു.
Todays Story
തെരഞ്ഞെടുപ്പു ചൂടിനേക്കാളും കനക്കുകയാണു വേനല്‍ ചൂട്. പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്ന കത്തുന്ന വെയില്. വരും ദിവസങ്ങളില്‍ ചൂട് ഇതിലും കൂടുമെന്നാണു മുന്നറിയിപ്പുകള്‍. തുറസായ സ്ഥലങ്ങളിലും ഡെലിവറി മേഖലകളിലുമൊക്കെ ജോലി ചെയ്യുന്നവരുടെ അവസ്ഥയാണു കഷ്ടം.
കടുത്ത വെയിലില്‍ റോഡിലിറങ്ങിയുള്ള പ്രചാരണത്തില്‍ നിന്ന് സ്ഥാനാര്‍ഥികളും ഒന്ന് മടിച്ചുനില്‍ക്കുകയാണ്. വെയിലില്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ അല്‍പ്പമൊന്നു ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്നത്.
ജാഗ്രത പാലിക്കണം
വേനല്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ പാലിക്കണമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്. ഉയര്‍ന്ന ചൂട് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പകല്‍ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
വേനല്‍ കടുക്കുന്നതിനാല്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണമെന്നും ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവ ധാരാളമായി ഉപയോഗിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
വെള്ളംകുടി മസ്റ്റ്
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കണം. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉത്തമം. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
Todays Story
ചൊവ്വ, മനുഷ്യനെന്നും അദ്ഭുതഗ്രഹമാണ്! ആ ചുവന്നഗ്രഹം കേന്ദ്രീകരിച്ചു നിരവധി പഠനങ്ങളാണു നടക്കുന്നത്. ഭാവിയിൽ ചൊവ്വയിൽ മനുഷ്യവാസം സാധ്യമാണോ എന്നുപോലും ഗവേഷണം നടക്കുന്ന കാലം കൂടിയാണിത്.
ഇപ്പോൾ നാസയുടെ പെർസീവിയറൻസ് റോവർ, ചൊവ്വയുടെ ഉപരിതലത്തിലൂടെ നദിയൊഴുകിയിരുന്നതായി കണ്ടെത്തിയതിനുപിന്നാലെ, ചുവന്ന ഗ്രഹം വീണ്ടും ശാസത്രലോകത്തു വലിയ ചർച്ചയാകുകയാണ്.
ചൊവ്വയുടെ ഉപരിതലത്തിലെ വലിയ ഗർത്തമായ ജെസീറോ ക്രേറ്ററിൽ കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപു ജലസമൃദ്ധമായ പരിസ്ഥിതി നിലനിന്നിരുന്നു എന്നാണ് നാസയുടെ കണ്ടെത്തൽ.
ഉപരിതലമേഖലയ്ക്കുതാഴെ മറഞ്ഞുകിടക്കുന്ന പുരാതന നദീതടത്തിന്റെ അവശിഷ്ടങ്ങളാണ് റോവറിലെ അത്യാധുനിക ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത്.
ചൊവ്വയുടെ ഭൂതകാലത്തെക്കുറിച്ചും അവിടെ ജീവന്റെ സാന്നിധ്യം ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ചും നിർണായക വിവരങ്ങൾ നൽകുന്നതാണ് ഈ കണ്ടെത്തൽ. ജെസീറോ ക്രേറ്ററിലൂടെ ഏകദേശം 6.1 കിലോമീറ്റർ സഞ്ചരിച്ച റോവർ, ഉപരിതലത്തിന് 35 മീറ്റർ താഴെയുള്ള ഘടനകളാണു വിശകലനം ചെയ്തത്.
ഏകദേശം 370 കോടി മുതൽ 420 കോടി വർഷംവരെ പഴക്കമുള്ളതാണ് ഈ ഡെൽറ്റ എന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു. ചൊവ്വയുടെ രൂപീകരണത്തിന് തൊട്ടുപിന്നാലെയുള്ള കാലഘട്ടത്തിൽ ഈ പ്രദേശം ഒരു വലിയ തടാകമായിരുന്നു എന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്.
റോവറിലെ റിംഫാക്സ് എന്ന ഉപകരണം ഉപയോഗിച്ച് ഭൂമിക്കടിയിലേക്ക് അയച്ച റഡാർ തരംഗങ്ങളുടെ സഹായത്തോടെയാണ് ഇതിന്റെ ത്രിമാന ചിത്രം തയാറാക്കിയത്. ഒരു നദി വലിയൊരു ജലാശയത്തിലേക്കു പതിക്കുമ്പോൾ അടിഞ്ഞുകൂടുന്ന മണ്ണും മണലും ചേർന്നാണ് ഡെൽറ്റകൾ രൂപപ്പെടുന്നത്.
ഭൂമിയിലെ ഇത്തരം നദീതടങ്ങൾ സൂക്ഷ്മജീവികളുടെ വളർച്ചയ്ക്ക് അനുയോജ്യമായ സ്ഥലങ്ങളാണ്. അതുകൊണ്ട്, ചൊവ്വയിലെ ഈ പുരാന ഡെൽറ്റയിൽ പണ്ടു ജീവന്റെ അടയാളങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടാകാമെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.
നിലവിൽ തണുത്തുറഞ്ഞതും വരണ്ടതുമായ ചൊവ്വയിൽ ഒരുകാലത്തു ജലം ദ്രാവകാവസ്ഥയിൽ നിലനിൽക്കാൻ കഴിയുന്ന അന്തരീക്ഷവും താപനിലയും ഉണ്ടായിരുന്നു എന്നതിലേക്കാണു പുതിയ കണ്ടെത്തൽ വിരൽ ചൂണ്ടുന്നത്.
നേരത്തെ നടന്ന ഗവേഷണങ്ങളിലും ചൊവ്വയുടെ വിവിധ ഭാഗങ്ങളിൽ ജലമുണ്ടായിരുന്നതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ചൈനയുടെ സുറോംഗ് റോവറും സമാനമായ രീതിയിൽ പുരാതന സമുദ്രതീരത്തിന്റേതെന്നു കരുതുന്ന തെളിവുകൾ കണ്ടെത്തിയിരുന്നു.
ഓരോ പുതിയ കണ്ടെത്തലുകളും ചുവന്ന ഗ്രഹത്തിന്റെ അതിസങ്കീർണമായ ചരിത്രത്തിലേക്കും അവിടെ ജീവൻ നിലനിന്നിരുന്നോ എന്ന ചോദ്യത്തിലേക്കുമുള്ള ഗവേഷകരുടെ ദൂരം കുറയ്ക്കുകയാണ്.
Todays Story
ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ നഗരം, വലിപ്പം കൊണ്ടും നിഗൂഢത കൊണ്ടും ഒരു അദ്ഭുതമാകുന്ന നഗരം.
ഡെറിങ്കുയു എന്നറിയപ്പെടുന്ന വിസ്മയകരമായ സ്ഥലം, നൂറ്റാണ്ടുകൾക്ക് മുമ്പ് മനുഷ്യർ ബുദ്ധിപരവും കലാപ രവും സുരക്ഷിതവുമായ താമസസ്ഥലങ്ങൾ നിർമിച്ചിരുന്നു എന്നുള്ളതിനുള്ള സാക്ഷ്യമാണ്.
1963ൽ ഒരു പ്രാദേശിക നിവാസി തന്റെ വീടിന്റെ ഭിത്തിക്ക് പിന്നിൽ അവിചാരിതമായി ഒരു രഹസ്യമുറി കണ്ടെത്തുന്നതുവരെ, നൂറ്റാണ്ടുകളോളം പുറംലോകത്തിന് അജ്ഞാതമായിരുന്ന ഡെറിങ്കുയു നഗരം, ഇന്നിത് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പുരാവസ്തു കേന്ദ്രമാണ്.
തുർക്കി കപ്പഡോഷ്യ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഡെറിങ്കുയു ഭൂമിക്കടിയിലേക്ക് ഏകദേശം 280 അടി താഴ്ചയിലാണ് നിർമിച്ചിരിക്കുന്നത്. ടണലുകളും മുറികളുമായി നിരവധി നിലകൾ ഇതിനുണ്ട്.
യുദ്ധസമയത്തും മറ്റ് അപകടഘട്ടങ്ങളിലും ആഹാരസാധനങ്ങളും മൃഗങ്ങളും ഉൾപ്പെടെ ഏകദേശം 20,000 ആളുകളെ വരെ ഉൾക്കൊള്ളാൻ ഈ നഗരത്തിന് കഴിയും.
ഇതിനുള്ളിൽ വീടുകൾ, അടുക്കളകൾ, സംഭരണശാലകൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് പുറമെ ശുദ്ധവായു ലഭിക്കുന്നതിനായി പ്രത്യേക വായുസഞ്ചാര സൗകര്യങ്ങളും ഒരുക്കിയിരുന്നു.
യുദ്ധകാലങ്ങളിൽ ഒരു അഭയകേന്ദ്രമായാണ് ഈ നഗരം ഉപയോഗിച്ചിരുന്നത്. സുരക്ഷയ്ക്കായി ഭാരമേറിയ കൽവാതിലുകളാണ് സ്ഥാപിച്ചിരുന്നത്.
മധ്യ തുർക്കിയുടെ ഭാഗത്തായി ആഴത്തിൽ സ്ഥിതി ചെയ്യുന്ന ഡെറിങ്കുയു , ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ നഗരമാണ്. മൃദുവായ അഗ്നിപർവത ശിലകൾ തുരന്നാണ് ഇതു നിർമിച്ചിരിക്കുന്നത്.
പണ്ടുകാലത്ത് മനുഷ്യർ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്ന മറഞ്ഞിരിക്കുന്ന ഒരു യഥാർഥ നഗരമായി ഇത് പ്രവർത്തിച്ചിരുന്നു.
Todays Story
കടലിന്റെ രാജാവാകാൻ എത്തിയ സ്വീഡൻ പടക്കപ്പൽ കന്നിയാത്രയിൽ മുങ്ങി; രാജാവിന്റെ അഹങ്കാരം വരുത്തിയ വിനയെന്ന് ചരിത്രംധുനിക യുദ്ധതന്ത്രങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന സ്വീഡനിലെ ഗുസ്താവ് അഡോൾഫ് രണ്ടാമൻ രാജാവ്, തങ്ങളുടെ സൈനികശക്തി ലോകരാജ്യങ്ങൾക്കു മുന്പിൽ വിളിച്ചോതാൻ ഒരു പടുകൂറ്റൻ യുദ്ധക്കപ്പൽ നിർമിച്ചു.
നിർമാണഘട്ടത്തിൽതന്നെ ആ പടക്കപ്പൽ ശത്രുരാജ്യങ്ങളുടെ പേടിസ്വപ്നമായി മാറുകയും ചെയ്തു. വാസ- എന്നു പേരിട്ട യുദ്ധക്കപ്പൽ കടലിന്റെ രാജാവാകുമെന്നാണ് രാജാവ് കരുതിയത്.
എന്നാൽ, അഹങ്കാരത്തോടെ നീറ്റിലിറക്കിയ ആ കപ്പലിന്റെ വിധി മറ്റൊന്നായിരുന്നു. നിർമാണം പൂർത്തിയാക്കി കന്നി യാത്രയ്ക്കിറങ്ങിയ വാസ; തുറമുഖംവിട്ട് വെറും 1,300 മീറ്ററോളം പിന്നിട്ടപ്പോഴേക്കും, എല്ലാവരും നോക്കിനിൽക്കെ കടലിൽ മുങ്ങിപ്പോയി.
രാജ്യത്തിന്റെ കരുത്തൻ, കന്നിയാത്രയിൽ കടലിന്നാഴങ്ങളിൽ മുങ്ങിത്താണത് രാജാവിനു വലിയ മാനക്കേടായി മാറുകയും ചെയ്തു.
വാസയുടെ കഥ
ഗുസ്താവ് രാജാവിന്റെ സ്വപ്നമായിരുന്നു വാസ എന്ന പടക്കപ്പൽ. ഡെന്മാർക്കും റഷ്യയും പോളണ്ടുമായി യുദ്ധം ചെയ്തിരുന്ന കാലത്ത് ബാൾട്ടിക് മേഖലയിൽ സ്വീഡന്റെ ആധിപത്യം ഉറപ്പിക്കാനാണ് രാജാവ് കപ്പൽ നിർമിക്കാൻ ഉത്തരവിട്ടത്.
സ്വീഡന്റെ സൈനിക ശക്തിയും പ്രതാപവും ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുകയായിരുന്നു വാസയിലൂടെ രാജാവ് ലക്ഷ്യമിട്ടത്. 1626-ൽ നിർമാണം ആരംഭിച്ച ഈ കപ്പൽ അക്കാലത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നായിരുന്നു. 69 മീറ്റർ നീളവും 64 പീരങ്കികളും ഇതിലുണ്ടായിരുന്നു.
ഡച്ച് കപ്പൽ നിർമാതാവായ ഹെൻറിക് ഹൈബെർട്സണായിരുന്നു ഇതിന്റെ പൂർണ നിർമാണ ചുമതല. യുവത്വത്തിൽ തന്നെ വലിയ പ്രതിസന്ധികൾ നേരിടേണ്ടിവന്ന ഗുസ്താവ് അഡോൾഫിന് സ്വീഡനെ ബാൾട്ടിക് മേഖലയിലെ ഏറ്റവും ശക്തമായ രാജ്യമാക്കി മാറ്റണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നു.
ഡെന്മാർക്ക്, റഷ്യ, പോളണ്ട് എന്നീ രാജ്യങ്ങളുമായി നിരന്തരം യുദ്ധത്തിലേർപ്പെടുകയും ചെയ്തു. 1630-ൽ റോമൻ സാമ്രാജ്യത്തിൽ നടന്നുകൊണ്ടിരുന്ന മുപ്പതുവർഷ യുദ്ധത്തിൽ സ്വീഡൻ ഇടപെട്ടു. (1632 നവംബർ ആറിന് ലൂട്സൻ യുദ്ധത്തിലാണ് ഗുസ്താവ് അഡോൾഫ് മരിക്കുന്നത്.)
ബാൾട്ടിക് കടലിലെ തന്റെ ശത്രുക്കളേക്കാൾ മികച്ചുനിൽക്കുന്ന ഒരു കപ്പലായിരിക്കണം വാസ എന്ന് രാജാവിനു നിർബന്ധമുണ്ടായിരുന്നു. എന്നാൽ യുദ്ധരംഗത്തെ ആധിപത്യം ഉറപ്പിക്കാനുള്ള രാജാവിന്റെ അമിതമായ ആവേശവും നിർമാണത്തിൽ വരുത്തിയ മാറ്റങ്ങളുമാണ് ഒടുവിൽ ആ കപ്പലിന്റെ തകർച്ചയ്ക്കു വിനയായത്.
നിർമാണഘട്ടങ്ങളിൽ രാജാവ് അനാവശ്യമായി ഇടപെടുകയും പുതിയ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. നിർദേശങ്ങൾ കപ്പലിന്റെ ബാലൻസിനെ ബാധിച്ചു.
കപ്പലിന്റെ രൂപരേഖയിൽ ആദ്യം വിഭാവന ചെയ്തതിനേക്കാൾ അധികമായി രണ്ടാമതൊരു ഗൺ ഡെക്ക് കൂടി വേണമെന്ന് രാജാവ് നിർബന്ധം പിടിച്ചതാണ് കപ്പൽ മുങ്ങാനുള്ള പ്രധാനകാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൂടുതൽ പീരങ്കികൾ സ്ഥാപിച്ചതോടെ കപ്പലിന്റെ ഭാരം ഗണ്യമായി വർധിച്ചു. ഇത് കപ്പലിന്റെ പീരങ്കികൾവയ്ക്കുന്ന ഭാഗം വെള്ളത്തിനടുത്തെത്താൻ കാരണമായി. കപ്പലിന്റെ യാത്രയ്ക്കു മുമ്പു നടത്തിയ സ്റ്റെബിലിറ്റി ടെസ്റ്റിൽ തന്നെ കപ്പൽ അപകടകരമായി ആടുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.
എന്നാൽ രാജാവിന്റെ കോപത്തെ ഭയന്ന ഉദ്യോഗസ്ഥർ ഇക്കാര്യം പുറത്തപറഞ്ഞില്ല.
വാസ മുങ്ങുന്നു കൺമുന്നിൽ
1628 ഓഗസ്റ്റ് 10ന് ആയിരുന്നു ആ കറുത്ത ദിനം. ആയിരക്കണക്കിനാളുകളെ സാക്ഷിനിർത്തി വാസ യാത്ര തുടങ്ങി. എന്നാൽ ഇരുപതു മിനിറ്റിനുള്ളിൽ കപ്പൽ വശങ്ങളിലേക്കു ചരിയുകയും പീരങ്കി വാതിലുകളിലൂടെ വെള്ളം അകത്തേക്കു കയറുകയും ചെയ്തു.
അധികം വൈകാതെ വാസ കടലിന്റെ ആഴങ്ങളിലേക്കു മറഞ്ഞു. അന്ന് കപ്പലിലുണ്ടായിരുന്ന ഏകദേശം 200 പേരിൽ 31 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
വാസ മ്യൂസിയം
333 വർഷം കടലിനടിയിൽ കിടന്ന വാസയെ 1961-ൽ ആണു പുറത്തെടുത്തത്. കപ്പലിന്റെ 95 ശതമാനവും കേടുകൂടാതെ ലഭിച്ചു എന്നതു വലിയ അത്ഭുതമായി. ഇപ്പോൾ സ്റ്റോക്ക്ഹോമിലെ വാസ മ്യൂസിയത്തിൽ ഈ കപ്പൽ ചരിത്രത്തിന്റെ അടയാളമായി സൂക്ഷിച്ചിരിക്കുന്നു.
ലോകമെമ്പാടുനിന്നും ലക്ഷക്കണക്കിന് ആളുകളാണ് ഈ ചരിത്രവിസ്മയം കാണാൻ എത്തുന്നത്. ഏകദേശം 220 കോടി രൂപ ചെലവാക്കി, വിപുലമായ സംരക്ഷണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ഈ ചരിത്രവിസ്മയം വരംതലമുറകൾക്കായി നിലനിർത്താനുള്ള ശ്രമങ്ങൾ 2028-ഓടെ പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു.
Todays Story
ഒരുമാസം കഴിഞ്ഞാല്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ട്രെയിന്‍ കോച്ചിലിരുന്ന് ഇഷ്ടഭക്ഷണം കഴിക്കാം. ആവശ്യമുള്ളവര്‍ക്ക് സ്വദേശിയായ നാടന്‍ ഭക്ഷണവും ചൈനീസ് ഉള്‍പ്പെടെയുള്ള വിദേശ ഭക്ഷണവും കഴിക്കാം.
പാഴ്സല്‍ ആവശ്യമുള്ളവര്‍ക്ക് വാങ്ങിക്കൊണ്ടുപോകാനും സൗകര്യമുണ്ടാകും. 24 മണിക്കൂറും ഈ റസ്റ്ററന്റ് പ്രവര്‍ത്തിക്കുമെന്നതാണ് പയ്യന്നൂരുകാര്ക്കുകൂടി ആശ്വാസകരമായ വാര്‍ത്ത.
പെരുവാമ്പയിലെ ഹരികൃഷ്ണന്, കാനായിയിലെ സാജിദ്, സതീശന് പയ്യന്നൂര്‍, ജസ്ല എന്നിവരുടെ മനസില്‍ നാമ്പിട്ട ആഗ്രഹം റെയില്‍വേ അധികൃതര്‍ക്കുമുന്നില്‍ വച്ചപ്പോള്‍ അവര്‍ പച്ചക്കൊടി കാണിക്കുകയായിരുന്നു.
കോയമ്പത്തൂരുള്ള കോച്ച് റസ്റ്ററന്റ് സന്ദര്‍ശിച്ചതോടെ ആശയം അരക്കിട്ടുറപ്പിച്ചു. ഇതേത്തുടര്‍ന്ന് അമൃത് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി ത്വരിതഗതിയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ മുന്‍ഭാഗത്തെ ബസ്ബേയോടു ചേര്‍ന്നാണ് റെയില്‍ കോച്ച് റസ്റ്ററന്റ് ഒരുക്കുന്നത്.
ഇതിനായി ഇവിടെ പ്രത്യേക പാളമൊരുക്കി. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച പഴയ എസി കോച്ചാണ് റസ്റ്ററന്റിനായി പയ്യന്നൂരിലെത്തിച്ചത്. കോച്ചിലെ ചില ഉപകരണങ്ങള്‍ മംഗളൂരുവില്‍ കൊണ്ടുപോയി മാറ്റിയശേഷം റെയില്‍പാളത്തിനരികെ റോഡ് സൗകര്യമുള്ള ഒളവറയിലെത്തിക്കുകയായിരുന്നു.
റെയില്‍വേ ജീവനക്കാരുടെ സഹായത്തോടെ ട്രാക്കിലെ വൈദ്യുത ബന്ധം വിച്ഛേദിക്കുകയും കോച്ചിനെ ചക്രങ്ങളില്‍നിന്നും വേര്‍പെടുത്തുകയായിരുന്നു. ഇതിനുശേഷം ക്രെയിനുകളുപയോഗിച്ച് ട്രെയിലറില്‍ കയറ്റി.
ട്രെയിലറില്‍നിന്നും പുറത്തേക്ക് പതിനഞ്ചടിയോളം നീണ്ടുനിന്ന കോച്ചിനെ മറ്റൊരു ക്രെയിനിന്റെ സഹായത്തോടെയാണ് നിലത്ത് താഴാതെ താങ്ങിയത്.
Todays Story
എഎസ് ഡി എഫ് ജി എഫ്.... സെമി കോളൻ എൽ കെ ജെ എച്ച് ജെ.... ഇത് വേറൊന്നുമല്ല, പഴയ ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പോകുമ്പോൾ ആദ്യം പഠിപ്പിക്കുന്നത് ഈ അക്ഷരങ്ങളാണ്. ടൈപ്പ് റൈറ്ററിലെ കീ കളുമായി ടച്ച് വരാൻ ആദ്യം പഠിപ്പിക്കുക ഇതാണ്.
പണ്ടൊക്കെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ കുട്ടികൾ ടൈപ്പ് പഠിക്കാൻ പോകും. അന്നൊക്കെ ടൈപ്പ് പഠിച്ച് ഷോട്ട് ഹാൻഡും പാസായി ബോംബെയ്ക്ക് വണ്ടി കയറി കഴിഞ്ഞാൽ ജോലി ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ ആൺകുട്ടികളും പെൺകുട്ടികളും എല്ലാം ടൈപ്പിന് പോകും.
അന്ന് നാട്ടിൻപുറങ്ങളിൽ പോലും ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉണ്ടായിരുന്നു. ഒരു ചെറിയ മുറിയിൽ പത്തും പന്ത്രണ്ടും ടൈപ്പ് റൈറ്ററുകൾ വച്ച് മനോഹരമായ ക്ലാസെടുത്തിരുന്നവർ. ലോവറും ഹയറും പാസാവുക എന്നത് അത്ര എളുപ്പമല്ലെങ്കിലും നിരവധി പേർ അക്കാലത്ത് ടൈപ്പ് റൈറ്റിംഗ് പരീക്ഷ പാസായിട്ടുണ്ട്.
ഒരു മണിക്കൂർ ആയിരിക്കും അന്ന് ക്ലാസ് ടൈം. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരം ഒക്കെയായി പല ബാച്ചുകളിലായി ആൺ, പെൺകുട്ടികൾ ടൈപ്പ്റൈറ്ററുകളിൽ അടിച്ച് തിമർത്തു. അന്ന് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞാൽ വേറെ വെക്കേഷൻ ക്ലാസുകൾ ഒന്നുമില്ല. പത്തും ടൈപ്പുമായിരുന്നു അന്നത്തെ അടിസ്ഥാന യോഗ്യതകൾ.
ബെഞ്ചും ഡസ്കുമായിരിക്കും മിക്ക ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും ഫർണിച്ചർ സെറ്റപ്പ്. ഒരു ഫാനും ഉണ്ടായിരിക്കും ഇൻസ്റ്റിറ്റ്യൂട്ടിലെ ടീച്ചർ ക്ലാസ് മുറിയിൽ റോന്ത് ചുറ്റി നടക്കും. എഎസ്ഡിഎഫ് ആദ്യമായി കൊട്ടി പഠിക്കുന്നവർ കുറച്ചു ദിവസങ്ങൾ എടുക്കും ഒന്ന് സെറ്റ് ആവാൻ.
കീബോർഡിലേക്ക് നോക്കരുത് എന്ന് ടീച്ചർ പറഞ്ഞുകൊണ്ടേയിരിക്കും. എന്നാലും അറിയാതെ കണ്ണുകൾ താഴേക്ക് പോകും. അക്ഷരങ്ങൾ പെറുക്കി തപ്പിയെടുത്ത് എഎസ്ഡിഎഫ്ജിഎഫ് മുഴുപ്പിക്കാൻ ബുദ്ധിമുട്ട് കുറച്ചൊന്നുമായിരുന്നില്ല.
വളരെ കുറഞ്ഞ ഫീസ് ആയിരുന്നു അന്ന് ടൈപ്പ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ വാങ്ങിയിരുന്നത്. വൻകിട സെറ്റപ്പുകളിൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയവരും അക്കാലത്ത് ഉണ്ടായിരുന്നു. അവരുടെ പക്കൽ ഇലക്ട്രോണിക് ടൈപ്പ് റൈറ്ററുകൾ ഉണ്ടായിരുന്നു.
അച്ചടിച്ച പോലെ മനോഹരമായ ഇംഗ്ലീഷ് അക്ഷരങ്ങൾ തെളിയുന്ന ഇലക്ട്രോണിക് ടൈപ്പ് റൈറ്ററുകൾ. അത് കുട്ടികളെ കൊണ്ട് തൊടീക്കുമായിരുന്നില്ല. വളരെ എക്സ്പീരിയൻസ്ഡ് ആയ ചേട്ടന്മാരും ചേച്ചിമാരും മാത്രമാണ് അതിൽ കൈ വച്ചിരുന്നത്.
കീബോർഡിൽ താളം കിട്ടിയാൽ അന്ന് എല്ലാവരും ആദ്യം അടിച്ചിരുന്നത് സ്വന്തം പേരും അഡ്രസും ആണ്. വീട്ടിലെ അനിയന്മാർക്കും അനിയത്തിമാർക്കും നെയിംസ്ലിപ്പിന് പകരം അവരുടെ പേരും ക്ലാസും ഡിവിഷനും സ്കൂളും എല്ലാം ടൈപ്പ് ചെയ്ത് വീട്ടിൽ കൊണ്ട് കൊടുത്ത് അഭിമാനത്തോടെ തലയുയർത്തി നിന്നത് മറക്കാൻ ആവില്ല.
അന്ന് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആ പേപ്പറും കൊണ്ട് വീട്ടിലേക്കുള്ള ദൂരം എത്ര പെട്ടെന്നാണ് താണ്ടിയിരുന്നത്. ഒരുവിധം കീബോർഡും അക്ഷരങ്ങളും പരിചയമായി കഴിഞ്ഞാൽ പിന്നെ പതുക്കെ വലിയ വാചകങ്ങൾ അടിക്കാൻ തുടങ്ങും. അപ്പോൾ ഒരു പത്രാസ് ഉണ്ട്.
എനിക്കും സ്പീഡായി എന്ന ഗമ. ആ സമയത്ത് എഎസ്ഡിഎഫ്ജിഎഫ് അടിക്കുന്ന പുതിയ അഡ്മിഷനുകളെ ഉപദേശിക്കാനും ചിലപ്പോൾ ശ്രമിച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് പോകുന്നതും ഒരു രസമുള്ള സംഭവം ആയിരുന്നു.
പരീക്ഷ അടുക്കുന്നതോടെ ഒരു മണിക്കൂർ എന്നുള്ളത് രണ്ടും മൂന്നും മണിക്കൂർ പ്രാക്ടീസിലേക്ക് നീങ്ങും. ടീച്ചർ ബെല്ലടിക്കുമ്പോൾ ടൈപ്പിംഗ് തുടങ്ങണം. ടെൻഷൻ പിടിച്ച പരിപാടിയാണ്. അക്ഷരങ്ങളൊക്കെ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോകും. ചിലപ്പോൾ ചില വരികൾ കണ്ണിൽപെടുകയേ ഇല്ല.
പരീക്ഷ രാവിലെ ആയിരിക്കും. പരീക്ഷയ്ക്ക് കൊണ്ടുപോകുന്ന ടൈപ്പ് റൈറ്ററുകൾ ടീച്ചറും സഹായിയും കൂടി നല്ല രീതിയിൽ വൃത്തിയാക്കി ഓയിൽ ഒക്കെ ഇട്ട് നല്ല സ്മൂത്ത് ആക്കി വെക്കും. എളുപ്പത്തിൽ ടൈപ്പ് ചെയ്യുന്നതിനും സ്റ്റക്ക് ആവാതെ ഇരിക്കാനും.
രാവിലെ ടൈപ്പറൈറ്ററുകളുംകൊണ്ട് കാറിലോ ഓട്ടോറിക്ഷയിൽ പരീക്ഷ സെന്ററിലേക്ക് ഒരു പോക്കുണ്ട്. അവിടെ അപ്പോഴേക്കും ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകാരെ കൊണ്ട് നിറഞ്ഞിരിക്കും. പരീക്ഷ തുടങ്ങിയാൽ ഹാളിൽ നിറയെ കട കട ശബ്ദം... അതോടെ സംഭരിച്ചുവെച്ച സകല ധൈര്യവും പോകും.
ചിലർ രണ്ടോ മൂന്നോ ചാൻസുകൾകൊണ്ടേ ലോവർ പാസാകാറുള്ളൂ. ചിലരാകട്ടെ ഒറ്റ തവണ കൊണ്ട് തന്നെ ജയിച്ചു കയറും. കുട്ടികളൊക്കെ പരീക്ഷാ ഹാളിലേക്ക് കയറിയാൽ ഇൻസ്റ്റിറ്റ്യൂട്ടുകാരായ ടീച്ചർമാർ എല്ലാം ഒത്തുകൂടി സൊറ പറഞ്ഞിരിക്കുന്നത് പരീക്ഷ വരാന്തയിലെ കാഴ്ചയായിരുന്നു. പരീക്ഷ കഴിഞ്ഞാലും ടൈപ്പ് റൈറ്റിംഗ് ക്ലാസിൽ പോകും.
പ്രാക്ടീസ് തുടരണമല്ലോ.. റിസൾട്ട് വരുമ്പോൾ മാത്രമേ ലോവർ തന്നെ ചെയ്യണോ അതോ ഹയറിലേക്ക് പോണോ എന്ന് തീരുമാനിക്കൂ. റിസൾട്ട് വരുമ്പോൾ ചിലർ വീണ്ടും ലോവറിൽ കൊട്ടിക്കൊണ്ടിരിക്കും. ഹയർ പരീക്ഷയ്ക്ക് പോകുന്നവർക്ക് പ്രാക്ടീസ് ടൈം കുറച്ചു കൂടും. ഇതിനിടയിൽ അപ്പുറത്തെ മുറിയിൽ നിന്ന് ഷോർട്ട് ഹാൻഡ് കാരുടെ ശബ്ദം കേൾക്കാം.
ടീച്ചർ ഉറക്കെ വിളിച്ചു പറയുന്ന വാക്കുകൾ കുത്തിക്കുറിക്കുന്ന ചേട്ടന്മാരെയും ചേച്ചിമാരെയും കാണാറുണ്ട്. അതൊരു കാലമായിരുന്നു പത്താം ക്ലാസ് കഴിഞ്ഞിട്ടുള്ള ടൈപ്പ് പഠനത്തിന്റെ കാലം. പിന്നെ പതിയെ പതിയെ ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ അടച്ചു തുടങ്ങി. കമ്പ്യൂട്ടർ കയറി വന്നതോടെ ടൈപ്പ് റൈറ്ററുകൾ വഴിമാറി. കിട്ടിയ വിലയ്ക്ക് ടൈപ്പ് റൈറ്ററുകൾ കൊടുത്ത് സ്ഥാപനങ്ങൾ നിരവധി അടച്ചുപൂട്ടി.
ഇന്ന് വളരെ അപൂർവമാണ് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ. ഒന്നോ രണ്ടോ ഉണ്ടാകും. പത്താം ക്ലാസ് പരീക്ഷ കഴിയാൻ പോകുമ്പോൾ നിരവധി വെക്കേഷൻ ക്ലാസുകൾ ആണ് ഇന്നുള്ളത്. കമ്പ്യൂട്ടറും റോബോട്ടിക്സും എല്ലാം കുട്ടികളെ കാത്തിരിക്കുന്നു. പുതിയ കുട്ടികൾക്ക് അറിയില്ല എഎസ്ഡിഎഫ്ജിഎഫ് എന്ന ആ മന്ത്രം. ഒരുപാട് കുടുംബങ്ങളിൽ അടുപ്പ് പുകയാൻ കാരണമായ മന്ത്രമാണത്.
Todays Story
കേരളത്തിന്റെ അതിർത്തി പഞ്ചായത്തുകളിലുള്ള പലരും ദൈനംദിന ആവശ്യങ്ങൾക്ക് കർണാടകയേയോ തമിഴ്നാടിനെയോ ആണ് ആശ്രയിക്കുന്നതെന്നു പറയുന്നത് നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. കന്നഡയോ തമിഴോ സംസാരിക്കുന്ന നേതാക്കൾ അവിടങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് മുതൽ എംഎൽഎ വരെ ആയിത്തീരുന്നതും കണ്ടിട്ടുണ്ട്.
എന്നാൽ, നേരെ തിരിച്ച് പൊതുവേയുള്ള ദൈനംദിന ആവശ്യങ്ങൾക്കെല്ലാം കേരളത്തെ ആശ്രയിക്കുന്ന ഒരു കുഞ്ഞു പഞ്ചായത്ത് കർണാടകയിലുണ്ട്. കുടക് ജില്ലയിൽ മടിക്കേരി താലൂക്കിലുള്ള കരിക്കെ പഞ്ചായത്ത്. ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോൾ ഒരു മലയാളിയാണ്.
കാസർഗോഡ് ജില്ലയുടെ കിഴക്കൻ അതിർത്തിയിലുള്ള പനത്തടി പഞ്ചായത്തിനോടു ചേർന്നാണ് കരിക്കെ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കാസർഗോഡ് ജില്ലയിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ റാണിപുരം സ്ഥിതി ചെയ്യുന്നത് പനത്തടി പഞ്ചായത്തിലാണ്.
സാങ്കേതികമായി കർണാടകയിലാണെങ്കിലും ഭൂമിശാസ്ത്രപരമായി പനത്തടിയോട് ഒട്ടിക്കിടക്കുന്ന സ്ഥലമാണ് കരിക്കെ. കർണാടകയിലെ മറ്റു സ്ഥലങ്ങളിൽ നിന്ന് വനമേഖലയാൽ വേർതിരിക്കപ്പെട്ടു കിടക്കുന്ന പ്രദേശം.
കന്നഡയും മലയാളവും മറാത്തിയുമാണ് ഇവിടുത്തെ പ്രധാന സംസാര ഭാഷകൾ. പരമ്പരാഗതമായി ഇവിടെത്തന്നെ ജനിച്ചുവളർന്ന മലയാളികൾക്കു പുറമേ തിരുവിതാംകൂറിൽ നിന്ന് കുടിയേറിവന്നവരുമുണ്ട്.
മറാത്തി ഭാഷ സംസാരിക്കുന്ന ആദിവാസി ജനവിഭാഗങ്ങൾ പനത്തടി പഞ്ചായത്തിലുമുണ്ട്. മറാത്തിയും കന്നഡയും മാതൃഭാഷയായിട്ടുള്ള എല്ലാവർക്കും മലയാളം നന്നായി സംസാരിക്കാനറിയാമെന്നതും പ്രത്യേകതയാണ്.
Todays Story
മനുഷ്യസമൂഹത്തിന്റ വിവരവിനിമയ ചരിത്രത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ആ സുപ്രധാന നിമിഷത്തിന് ഇന്ന് ഒന്നര നൂറ്റാണ്ട് തികയുന്നു. 1876 മാർച്ച് 10നായിരുന്നു അലക്സാണ്ടർ ഗ്രഹാം ബെൽ തന്റെ സഹായിയായ തോമസ് വാട്സനെ ആദ്യമായി ഫോണിലൂടെ വിളിച്ചത്.
"മിസ്റ്റർ വാട്സൺ, ഇവിടെ വരൂ, എനിക്ക് നിങ്ങളെ കാണണം' (Mr. Watson, come here - I want to see you) എന്ന ലളിതമായ ആ വാചകം ലോകത്തിന്റെ ദൂരങ്ങളെ ഇല്ലാതാക്കിയ മഹാവിപ്ലവത്തിന്റെ തുടക്കമായിരുന്നു.
ശബ്ദത്തിന്റെ ലോകത്തെ വിസ്മയം
ശബ്ദത്തെ തരംഗങ്ങളാക്കി വയറുകളിലൂടെ കടത്തിവിടാൻ കഴിയുമെന്ന് ഗ്രഹാം ബെൽ തെളിയിച്ചത് തന്റെ മുപ്പതാം വയസ്സിലായിരുന്നു. ബധിരരെ സംസാരിക്കാൻ പഠിപ്പിക്കുന്നതിൽ തത്പരനായിരുന്ന ബെല്ലിന്റെ ശബ്ദശാസ്ത്രത്തിലുള്ള അറിവാണ് ടെലിഫോൺ എന്ന കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്.
1876 മാർച്ച് ഏഴിന് പേറ്റന്റ് ലഭിച്ച് മൂന്നാം ദിവസമാണ് ഈ ചരിത്രപ്രസിദ്ധമായ സംഭാഷണം നടന്നത്.
ലോകത്തെ അതിശയിപ്പിച്ച കണ്ടുപിടുത്തം
തുടക്കത്തിൽ പലരും അവിശ്വസനീയതയോടെ നോക്കിക്കണ്ട ഈ ഉപകരണം മാസങ്ങൾക്കുള്ളിൽ തന്നെ ലോകശ്രദ്ധ നേടി. തന്റെ കണ്ടുപിടുത്തത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനായി 1876 ജൂണിൽ ഫിലാഡൽഫിയയിൽ നടന്ന ശതാബ്ദി പ്രദർശനത്തിൽ (Philadelphia Centennial Exhibition) ബെൽ ടെലിഫോൺ പ്രദർശിപ്പിച്ചു.
ഷേക്സ്പിയറിന്റെ "ഹാംലറ്റ്' നാടകത്തിലെ "ടു ബി ഓർ നോട്ട് ടു ബി' (To be or not to be) എന്ന് തുടങ്ങുന്ന വിഖ്യാത വരികൾ ബെൽ ഫോണിലൂടെ പാരായണം ചെയ്യുന്നത് കേട്ടപ്പോൾ, സദസിലുണ്ടായിരുന്ന ബ്രസീൽ ചക്രവർത്തി ഡോം പെഡ്രോ അത്ഭുതത്തോടെ വിളിച്ചുപറഞ്ഞു: "എന്റെ ദൈവമേ, ഇതിന് സംസാരിക്കാൻ കഴിയുന്നു!' (My God, it talks).
ആ നിമിഷം ടെലിഫോൺ ചരിത്രത്തിലെ ഏറ്റവും മികച്ച അംഗീകാരങ്ങളിലൊന്നായി മാറി.
150 വർഷത്തെ പരിണാമം
1876-ലെ ആ ചെറിയ ലബോറട്ടറിയിൽ നിന്ന് 2026-ലെ നിർമിത ബുദ്ധി (എഐ) നയിക്കുന്ന സ്മാർട്ട്ഫോൺ യുഗത്തിൽ എത്തിനിൽക്കുമ്പോൾ ലോകം ഒരു ആഗോളഗ്രാമമായി മാറിയിരിക്കുന്നു.
വലിയ മരപ്പെട്ടികളിൽ നിന്ന് വിരൽത്തുമ്പിലെ സ്ക്രീനുകളിലേക്കുള്ള ടെലിഫോണിന്റെ വളർച്ച മനുഷ്യന്റെ വിവരവിനിമയ സാങ്കേതികവിദ്യയിലെ പുരോഗതിയുടെ അടയാളമാണ്.
ഇന്ന് നമ്മൾ ലോകത്തിന്റെ ഏത് കോണിലിരുന്നും പ്രിയപ്പെട്ടവരുടെ ശബ്ദം കേൾക്കുമ്പോൾ, 150 വർഷം മുൻപ് ബോസ്റ്റണിലെ ആ ചെറിയ മുറിയിൽ മുഴങ്ങിയ ബെല്ലിന്റെ ശബ്ദത്തോട് ലോകം കടപ്പെട്ടിരിക്കുന്നു. ആ ഒരു വിളി ലോകത്തെ ഒരു വലിയ ഗ്രാമമാക്കി മാറ്റി.
Todays Story
പത്താം ക്ലാസ് പരീക്ഷ വരുമ്പോൾ മലയാളിക്ക് പ്രാഞ്ചിയേട്ടനെ ഓർക്കാതിരിക്കാൻ ആവില്ല. പത്താം ക്ലാസ് പാസ് ആവാത്തതിന്റെ വിഷമവും പേറി പ്രാഞ്ചിയേട്ടൻ ഒടുവിൽ പ്രായം കുറച്ച് അധികമായെങ്കിലും പോളിക്കൊപ്പം എസ്എസ്എൽസി പരീക്ഷ എഴുതാൻ പോയ കഥയുടെ ക്ലൈമാക്സ് എന്തായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ.
ഓരോ എസ്എസ്എൽസി പരീക്ഷ വന്നണയുമ്പോഴും മനസിൽ ഓടിയെത്തുന്നത് പ്രാഞ്ചിയേട്ടനും പോളിയുമാണ്. പിന്നെ അവർക്ക് കൂട്ടായി പുണ്യാളനും.
മുൻവർഷങ്ങളിൽ പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കൽ കൂടി പ്രാഞ്ചിയേട്ടന്റെ കഥ പറയാം.. കോപ്പിയടിക്കാതെ പത്താം ക്ലാസ് പാസാവില്ല എന്നായിരുന്നു പ്രാഞ്ചിയേട്ടന്റെ ചിന്ത. എന്നാൽ പോളി അത് തിരുത്തിക്കുറിച്ചു.
പഠിച്ചു പാസാകാം എന്ന് പോളി തറപ്പിച്ചു പറഞ്ഞപ്പോൾ മ്മടെ അരിപ്രാഞ്ചി രാവും പകലും ഇരുന്ന് പഠിച്ച് പത്താം ക്ലാസ് പരീക്ഷ എന്ന കടമ്പ ചാടി കടന്നു. പത്താം ക്ലാസ് ഒരു കടമ്പ തന്നെയാട്ട എന്ന് പ്രാഞ്ചിയേട്ടൻ പറഞ്ഞുകൊണ്ടേയിരുന്നു. ഇനി അന്നത്തെ ആ സംഭവങ്ങൾ ഒന്ന് റീവൈൻഡ് അടിച്ചു നോക്കാം..
പരീക്ഷ അടുക്കുന്തോറും പ്രാഞ്ചിയേട്ടൻ ടെൻഷൻ കാരണം ആകെ വിയർത്തു. പോളാണെങ്കിൽ വിടാതെ പിടിച്ചിരിക്കുകയാണ് പ്രാഞ്ചിയേട്ടനെ. പുണ്യാളന്റെ മുന്നിൽ വച്ച് അടുത്ത തീരുമാനമല്ലേ ഇത്തവണ പത്ത് പാസാക്കാം എന്ന്.
പള്ളി മേടയിൽ വച്ച് ആവേശത്തിന് പത്താംക്ലാസ് പരീക്ഷ എഴുതാം എന്നൊക്കെ പ്രാഞ്ചിയേട്ടൻ പറഞ്ഞെങ്കിലും വീട്ടിലെത്തിയപ്പോൾ ആൾക്ക് ഒരു ഏനക്കേട്..
“ഇനിയീ പ്രായത്തില്‍ പത്താം ക്ലാസ് എഴുതി പാസായിട്ട് എന്തൂട്ടിനാടാ പോളേ... ”എന്നായി പ്രാഞ്ചിയേട്ടന്റെ ചോദ്യം. പക്ഷേ പോൾ സമ്മതിച്ചില്ല. പിടിച്ച പിടിയാലേ കൊണ്ടിരുത്തി പഠിപ്പ് തുടങ്ങി. ഫുൾ ടൈം ടേബിളങ്ക്ട് സെറ്റ് ചെയ്തു.
അലാറം പുലർച്ചെ നാലുമണിക്ക് വച്ചു. പരീക്ഷ കഴിയുന്നവരെ അരിപ്രാഞ്ചിയുടെ കച്ചവടങ്ങളൊക്കെ തൽക്കാലം കൂട്ടുകാരൊക്കെ കൂടിച്ചേർന്നു നോക്കട്ടെ എന്നൊരു തീരുമാനവും എടുത്തു.
കച്ചവടം ഞാൻ തന്നെ നോക്കേണ്ടിവരും എന്ന് പ്രാഞ്ചി ഉടക്കു പറഞ്ഞെങ്കിലും തൽക്കാലം നീയിരുന്നു പഠിക്ക് പ്രാഞ്ചിയേ എന്ന് പറഞ്ഞ് പ്രാഞ്ചിയേട്ടന്റെ ഗഡി മേനോൻ ചേട്ടൻ പ്രാഞ്ചിയെ ഒതുക്കി.
പിന്നെ പഠിപ്പിന്റെ ദിവസങ്ങളായിരുന്നു. അലാറം അടിച്ചാൽ തന്നെ ചേട്ടൻ പുതപ്പൊന്നും കൂടി തലയുടെ മുകളിലൂടെ വലിച്ചിട്ട് കിടന്നുറങ്ങും. കട്ടൻ ചായ ഉണ്ടാക്കി കൊണ്ടുവന്ന് പോൾ പ്രാഞ്ചിയേട്ടനെ എഴുന്നേൽപ്പിക്കും.
എന്തിനാടാ എന്നെ ബുദ്ധിമുട്ടിക്കുന്നത് എന്ന് പ്രാഞ്ചിയേട്ടൻ ചോദിക്കുമെങ്കിലും അനുസരണയുള്ള കുഞ്ഞാടിനെ പോലെ പോൾ പറയുന്നത് കേട്ട് പഠിക്കാനിരിക്കും.
ഇടയ്ക്ക് ഉറക്കം തൂങ്ങി വീഴുമ്പോൾ പ്രാഞ്ചിയേട്ടൻ ചോദിക്കും ന്റെ പോളേ ഇതൊക്കെ നമുക്ക് ആ തുണ്ടു കടലാസിൽ എഴുതിക്കൊണ്ടുപോയാൽ പോരേ..
അപ്പോൾ പ്രാഞ്ചി പുണ്യാളന്റെ വാക്കുകൾ കേട്ടു.. “എടാ പ്രാഞ്ചി അരിപ്രാഞ്ചി.. പഠിച്ചെഴുതടാ പരീക്ഷ.. കള്ളത്തരം കാണിച്ച നീ രക്ഷപ്പെടില്ല പ്രാഞ്ചി...
നീ നന്നായി പഠിക്ക് നിന്റെ കൂടെ ഞാനില്ലേ..” പുണ്യാളന്റെ ആ വാക്കുകൾ പ്രാഞ്ചിക്ക് ആവേശമായി. അങ്ങനെ പറ്റാവുന്ന പോലെ പ്രാഞ്ചിയേട്ടൻ പഠിച്ചു. കുറെയൊക്കെ മറന്നു. ഫോർമുല എന്ന് കേൾക്കുമ്പോൾ ആൾക്ക് ഡോ. ജോസിനെ ഓർമവരും.
ജോസ് ചോദിച്ച ചോദ്യം ചേട്ടനെ തളർത്തും. അതുകൊണ്ട് ഫോർമുല എന്നതിന് പകരം സൂത്രവാക്യം എന്നേ പ്രാഞ്ചിയേട്ടൻ പറയാറുള്ളൂ. സൂത്രവാക്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോകുന്നുണ്ടായിരുന്നു.
ഈ തൃശൂരിലെ ട്രാഫിക് പോലെയാണല്ലോ ഈ സൂത്രവാക്യങ്ങള്‍... തലങ്ങും വിലങ്ങും ആകെ ബ്ലോക്ക് എന്നാണ് പ്രാഞ്ചിയേട്ടൻ സൂത്രവാക്യങ്ങളെ വിശേഷിപ്പിച്ചത്.
പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ ഡോ. ജോസും, ഓമനയും കൂടി പ്രാഞ്ചിയെ കാണാൻ വന്നു. പ്രാഞ്ചി വീണ്ടും പത്ത് എഴുതുന്നു എന്ന് കേട്ട് വിഷ് ചെയ്യാൻ വന്നതാണ് രണ്ടുപേരും.
ജോസ് കളിയാക്കാൻ വന്നതാണെന്നാണ് പ്രാഞ്ചിയേട്ടൻ കരുതിയത്.. പക്ഷേ ജോസ് സീരിയസ് ആയിരുന്നു.. പഠിക്കാൻ തീരുമാനിച്ചിറങ്ങി പുറപ്പെട്ട നിന്നെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല പ്രാഞ്ചിയേ എന്നാണ് ജോസ് ആശംസിച്ചത്.
നല്ലൊരു പേനയാണ് ഓമന പ്രാഞ്ചിക്ക് ഗിഫ്റ്റ് കൊടുത്തത്. ചെട്ടിക്കാട് പള്ളിയില്‍ പ്രാർത്ഥിച്ചു മേടിച്ച പേന ആണെന്ന് ഓമന പറഞ്ഞപ്പോൾ പ്രാഞ്ചിക്ക് ആത്മവിശ്വാസം ഒന്നും കൂടി കൂടി.
ചിറമൽ ഈനാശു ഫ്രാൻസിസിനെ തേടി ഒരു കൊറിയർ വന്നു ഈ പരീക്ഷ പഠനത്തിന്റെ ഇടയ്ക്ക്... പത്മശ്രീയുടെ ഒരു കൊറിയർ... തുറന്നു നോക്കിയപ്പോൾ ഒരു ചിത്രം, പെയിന്റിംഗ്... ഒരു വലിയ ക്ലാസ് മുറിയിൽ പ്രാഞ്ചിയേട്ടൻ ഇരുന്നു പരീക്ഷ എഴുതുന്ന ചിത്രം.. പിന്നിൽ പുണ്യാളനും.. ഓൾ ദ ബെസ്റ്റ് പ്രാഞ്ചിയേട്ടാ എന്നൊരു അടിക്കുറിപ്പും...
കട്ടൻകാപ്പി ചൂടോടെ ഉണ്ടാക്കി കൊടുത്തു കൊണ്ടേയിരുന്നു ഈയ്യപ്പൻ. പ്രാഞ്ചിയുടെ കൂട്ടുകാരായ യൂസഫും ബാഹുലേയനും ഉതുപ്പേട്ടനും സുബ്രനും പ്രാഞ്ചിക്ക് യാതൊരു ഡിസ്ട്രബൻസും ഉണ്ടാക്കാതെ നാട്ടിലും വീട്ടിലും പ്രാഞ്ചിയില്ലാതെ അലഞ്ഞു നടന്നു.
പരീക്ഷയുടെ തലേന്ന് പ്രാഞ്ചിയേട്ടനെയും കൂട്ടി പോൾ പുത്തൻപള്ളിക്ക് പോയി. നന്നായി പ്രാർത്ഥിച്ചു. പതിവുപോലെ പുണ്യാളനും പ്രാഞ്ചിയേട്ടനും തമ്മിൽ അവരുടേതായ വർത്തമാനങ്ങൾ പറഞ്ഞു.
“പരീക്ഷയ്ക്ക് എന്തെങ്കിലും ഡൗട്ട് വന്നാൽ നീ എന്നെ ഓർക്കുക പ്രാഞ്ചി.. നിനക്കുള്ള ഉത്തരങ്ങൾ ഞാൻ തരും.. ജീവിതത്തിലെ വലിയ പരീക്ഷകൾ പാസായി നിനക്ക് ഈ പത്താം ക്ലാസ് പരീക്ഷ ഒരു വലിയ പ്രശ്നമേയല്ല പ്ലാഞ്ചി...” എന്ന് പുണ്യാളൻ അരുളിചെയ്തപ്പോൾ പ്രാഞ്ചിക്ക് കോൺഫിഡൻസ് ഡബിളായി. അരണാട്ടുകര സ്കൂളിലായിരുന്നു പരീക്ഷ.
പരീക്ഷയ്ക്ക് പോകുന്നതിനു മുന്‍പ് പതിവുപോലെ പ്രാഞ്ചി അപ്പാപ്പന്റേയും അപ്പന്റേയും ഒക്കെ കുഴിമാടത്തിൽ പോയി പ്രാർത്ഥിച്ചു. അവരൊക്കെ കല്ലറയ്ക്ക് മുകളിൽ ഇരുന്ന് പ്രാഞ്ചിയെ വേണ്ടുവോളം ആശീർവദിച്ചു.. “അവനിക്കുറി പത്ത് പാസാകും.” അപ്പാപ്പനും അപ്പനുംപരസ്പരം പറഞ്ഞു. അവർക്ക് അറിയാലോ വരാന്‍ പോകുന്ന കാര്യങ്ങൾ..
അങ്ങനെ അരണാട്ടുകര സ്കൂളിലേക്ക് പോളും പ്രാഞ്ചിയും കൂടി പത്താം ക്ലാസ് പരീക്ഷ എഴുതാൻ ഇറങ്ങിയപ്പോൾ പത്രക്കാരു വന്നു. ഈ പ്രായത്തിൽ പത്താം ക്ലാസ് പരീക്ഷ എഴുതാനുള്ള ചേതോവികാരം എന്താണെന്ന് പത്രക്കാർ ചോദിച്ചപ്പോൾ പോളാണ് മറുപടി പറഞ്ഞത് - ഞങ്ങടെ പ്രാഞ്ചിയേട്ടന് പ്രായം ഒരു വിഷയമല്ല.. ഇപ്പോഴും എന്താ ഗ്ലാമർ.. ഇത്രയും ഗ്ലാമർ ഉള്ള ഞങ്ങളുടെ പ്രാഞ്ചിയേട്ടൻ പത്താംക്ലാസ് എഴുതി ജയിക്കും..
അങ്ങനെ അവര്‍ പരീക്ഷ എഴുതി. റിട്ടയർ ചെയ്തുവെങ്കിലും ആന്റണി മാസ്റ്റർ അരണാട്ടുകര സ്കൂളിൽ പ്രാഞ്ചി പരീക്ഷ എഴുതാൻ വന്നപ്പോൾ കാണാൻ എത്തിയിരുന്നു. പ്രാഞ്ചിയേട്ടൻ കൂളായിരുന്ന് പരീക്ഷ എഴുതി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ഉത്തരങ്ങൾ ഒത്തു നോക്കിയപ്പോൾ പ്രാഞ്ചിയേട്ടന് സന്തോഷം. വിചാരിച്ച പോലെ ടഫല്ല കാര്യങ്ങൾ.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് റിസൾട്ട് വരും വരെയുള്ള ആ ദിവസങ്ങൾ പ്രാഞ്ചിയേട്ടന് പ്രാന്ത് പിടിച്ച പോലെയായിരുന്നു. എന്താകും റിസൾട്ട് എന്ന് അറിയാനുള്ള വെപ്രാളം. പ്രാഞ്ചിയേട്ടൻ പിറ്റേദിവസം രാവിലെ ആയിട്ടും മുറിയുടെ വാതിൽ തുറന്നില്ല. എത്ര വിളിച്ചിട്ടും തുറക്കുന്നില്ല.
എല്ലാവർക്കും ടെൻഷനായി. അപ്പോഴേക്കും റിസൾട്ട് വന്നു. തൃശൂർക്കാരു മുഴുവൻ കാത്തിരുന്ന റിസൾട്ട്.. പ്രാഞ്ചിയേട്ടൻ പത്തു ജയിച്ചു. എല്ലാവരും വന്ന് റാഞ്ചി ഫ്രാഞ്ചി എന്നുവിളിച്ച് മുറിയുടെ വാതിൽക്കൽ മുട്ടിക്കൊണ്ടേയിരുന്നു... ഒടുവിൽ വാതിൽ തുറന്നു... പ്രാഞ്ചി പുറത്തേക്ക് വന്നു...
എന്തായി എന്ന് കണ്ണുകൾ കൊണ്ട് പ്രാഞ്ചി ചോദിച്ചു.. അടിച്ചു മോനേ എന്ന് മേനോൻ പണ്ടെങ്ങാണ്ട് പറഞ്ഞപോലെ ഒരിക്കൽ കൂടി പറഞ്ഞു..“ ന്റെ... പ്രാഞ്ചിയേട്ടാ നിങ്ങൾ ജയിച്ചു.. ചിറമൽ ഈനാശു ഫ്രാൻസിസ് ഇനി പത്താം പത്താം ക്ലാസ് ക്വാളിഫൈഡ് ആണ്..”
ഇതുകേട്ടതും പണ്ട് പത്മശ്രീ കിട്ടാതെ വന്നപ്പോൾ കസേരയോടെ പിന്നിലേക്ക് മറിഞ്ഞുവീണ പ്രാഞ്ചിയേട്ടൻ ഒരിക്കൽ കൂടി കസേരയില്ലാതെ പിന്നിലേക്ക് മറിഞ്ഞുവീണു.. പക്ഷേ വീണില്ല,വീഴാൻ പുണ്യാളൻ സമ്മതിച്ചില്ല.. പ്രാഞ്ചി ഇനി നീ വീഴില്ല വീഴാൻ പാടില്ല... പുണ്യാളന്റെ വാക്കുകൾ പ്രാഞ്ചിയേട്ടൻ കേട്ടു.
എന്താണ് പത്താം ക്ലാസ് ജയിച്ചതിനെ പറ്റി പ്രാഞ്ചിയേട്ടന് പറയാനുള്ളത് എന്ന് പത്രക്കാർ വന്ന് ചോദിച്ചപ്പോൾ “നന്നായി പഠിക്കുക, കോപ്പിയടിക്കണ്ട, നന്നായി പ്രാർത്ഥിക്കുക... എല്ലാ കുട്ടികളും പാസാവും..” പ്രാഞ്ചിയേട്ടൻ മറുപടി പറഞ്ഞു.. പരീക്ഷ എഴുതാൻ പോകുന്ന എല്ലാ പിള്ളേർക്കും പ്രാഞ്ചിയേട്ടൻ ഓൾ ദി ബെസ്റ്റ് കൊടുത്തണ്ട് ട്ടാ...
Todays Story
ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ച് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അനീഷിന് പുനരധിവാസ മിഷൻ അനുവദിച്ച രണ്ടു മുറി വീടുണ്ടായിട്ടും അയാള്‍ മകനും ഭാര്യയുമൊത്ത് രണ്ടുദിവസം മുമ്പു വരെ അന്തിയുറങ്ങിയത് വീടിന്റെ ടെറസിലായിരുന്നു.
ആനയെ പേടിച്ചാണ് ഇവർ ടെറസിൽ കിടന്നുറങ്ങിക്കൊണ്ടിരുന്നത്. ഇവർ മാത്രമല്ല മേഖലയിലെ കുടുംബങ്ങൾ എല്ലാവരും ടെറസിലാണ് അന്തിയുറങ്ങുന്നത്. രണ്ടുദിവസമായി മലയോരമേഖലയിൽ ചാറ്റൽ മഴ ഉണ്ടായിരുന്നതിനാലാണ് അനീഷും ഭാര്യയും മകനും ഉറക്കം വീടിനുള്ളിലേക്ക് മാറിയത്.
ഇതാണ് ദുരന്തത്തിന് വഴിവച്ചത്. വീടിന്റെ പിന്നിൽ 20 മീറ്ററോളം അകലെയുള്ള ശുചിമുറിയിലേക്ക് മകനെ മൂത്രമൊഴിപ്പിക്കാൻ കൊണ്ടുപോകുന്നതിന് വേണ്ടിയാണ് അനീഷും ഭാര്യ അമ്പിളിയും പുലർച്ചെ മൂന്നോടെ ഇറങ്ങിയത്.
പ്രധാന വാതിൽ തുറന്ന് മൂവരും മുറ്റത്തിറങ്ങി ബാത്റൂമിലേക്ക് പോകുന്നതിനിടയിലാണ് ദുരന്തം. വൈകുന്നേരം അഞ്ചിന് ശേഷം ആനയെ പേടിച്ച് വീടിന് വെളിയിൽ ഇറങ്ങാൻ പറ്റാത്ത സാഹചര്യത്തിലാണ് ആറളത്തെ കുടുംബങ്ങൾ.
ആറളത്തെ വീടുകളുടെയെല്ലാം പുറത്താണ് ശുചിമുറി ഉള്ളത്. അനീഷിന്റെ മരണത്തോടെ ആനയെ പേടിച്ച് രാത്രിയിൽ എങ്ങനെ വെളിയിൽ ഇറങ്ങും എന്ന ആശങ്കയിലാണ് ആറളത്തെ കുടുംബങ്ങൾ.
ദുരിത പാത
ആദിവാസി പുനരുദ്ധാരണത്തിനായി ഒരോ ബജറ്റിലും കോടികൾ അനുവദിക്കുമ്പോഴും ആദിവാസികളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് പണം വിനിയോഗിക്കാതെ പോകുന്നു. ആനയുടെ ആക്രമണത്തിൽ മരിച്ച അനീഷിന്റെ വീട്ടിലേക്ക് എത്തണമെങ്കിൽ റോഡിൽനിന്ന് തെരുവക്കാടുകൾ നിറഞ്ഞ ഒറ്റയടി പാതയിലൂടെ 500 മീറ്റർ നടന്ന് വേണം വീട്ടിലെത്താൻ.
പനിബാധിച്ചിരിക്കേ തന്നെ പ്രിയപ്പെട്ടവന്റെ മരണം കൺമുന്നിൽ കണ്ടതിന്റെ ആഘാതത്തിൽ തളർന്നുവീണ അമ്പിളിയെ ജനങ്ങൾ എടുത്താണ് വാഹനത്തിൽ എത്തിച്ചത്. നടന്നെത്താൻ കഴിയാത്ത വഴികളിൽ ഒരേക്കർ ഭൂമി എന്ന സ്വപ്നത്തിന്റെ പേരിലാണ് ആദിവാസികളെ ബലി കൊടുക്കുന്നത്.
മേഖലയിൽ മരിച്ചു വീണ 15-ാമത്തെ മനുഷ്യജീവനാണ് അനീഷ്. കശുവണ്ടി, ചക്ക സീസൺ ആരംഭിച്ചതോടെ വന്യജീവി സങ്കേതത്തിൽനിന്ന് ആനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവാണ്. സോളാർ വേലികൾ തകർത്താണ് ആനകൾ മേഖലയിൽ എത്തുന്നത്. ആദിവാസികളെ സംരക്ഷിക്കേണ്ട ടിആർഡിഎം അധികൃതർ തികഞ്ഞ അലംഭാവമാണ് വിഷയത്തിൽ സ്വീകരിക്കുന്നത്.
അടിക്കാട് വെട്ടിത്തെളിച്ചതിൽ 45 തൊഴിലാളികളുടെ ശമ്പളം മൂന്ന് മാസമായി അധികൃതർ നൽകിയിട്ടില്ല. വനംവകുപ്പാണ് ഈ തുക നൽകേണ്ടത്. കുടിവെള്ളത്തിനായി വനത്തിലൂടെ കിലോമീറ്റർ ദൂരം പൈപ്പ് ഇട്ടാണ് കുടിവെള്ളം എത്തിക്കുന്നത്. രാത്രികാലങ്ങളിൽ അധികം പേരും പാത്രങ്ങളിലാണ് പ്രാഥമികകൃത്യങ്ങൾ നിർവഹിക്കുന്നത്.
വനംമന്ത്രിയുടെ ഉറപ്പ് പാഴായി; വീണ്ടും ജീവനെടുത്തത് കൊലയാളി മോഴ ആന
ആറളം പുനരധിവാസ മേഖലയിൽ മനുഷ്യജീവന് ഭീഷണിയായി മോഴയാന. അനീഷിന്റെയും മരണത്തിനു പിന്നിൽ കൊലയാളിയായ മോഴയാന തന്നെ. ആനയെ പിടികൂടി സ്ഥലത്തുനിന്നും മാറ്റണമെന്ന് ആവശ്യം അവഗണിക്കപ്പെട്ടതിന്റെ അടുത്ത രക്തസാക്ഷിയായി അനീഷ്.
മേഖലയിൽ കഴിഞ്ഞ 12 വർഷത്തിനിടയിൽ 15 പേരുടെ ജീവൻ എടുത്തതിൽ മോഴയാനയാണെന്ന് ആദിവാസി മേഖലയിലുള്ളവർ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. കഴിഞ്ഞ 2025 ഫെബ്രുവരി 23ന് വെള്ളി- ലീല ദമ്പതികളെ ഉൾപ്പെടെ കൊന്നത് മോഴയാനയാണെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തിയിരുന്നു.
മരണത്തെ തുടർന്നുണ്ടായ കടുത്ത പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ സ്ഥലത്തെത്തിയ വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ മുന്നിലും പ്രധാന ആവശ്യങ്ങളിൽ ഒന്നായി മോഴയാനയെ പിടികൂടി മാറ്റണമെന്ന് എല്ലാവരും ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ഉറപ്പും ലഭിച്ചിരുന്നു.
എന്നാൽ, ആന മതിലിന്റെ കാര്യത്തിൽ നടന്ന അതേ പരിഗണന മാത്രമാണ് ഇക്കാര്യത്തിലും ലഭിച്ചത്. കാര്യങ്ങൾ അന്നത്തെ ചർച്ചകളിൽ മാത്രം ഒതുങ്ങി. ഇന്നലെ അനീഷിന്റെ ജീവനെടുത്തതും ഇതേ മോഴയാനയാണ്. മേഖലയിൽ മോഴയാനയെ കൂടാതെ നാലോളം ആനകളാണ് പ്രശ്നക്കാരായി ഉള്ളത്.
കല്ലേരിക്കൊമ്പൻ, മൊട്ടു കൊമ്പൻ, സൂചിക്കൊമ്പൻ, കോരി കൊമ്പൻ എന്നീ ആനകളാണ് ഏറ്റവും കൂടുതൽ ഭീഷണി പരത്തുന്നത് ഇവയെല്ലാം പിടികൂടി ഫാമിൽനിന്നും മാറ്റണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.
Todays Story
പണക്കാരനും പാവപ്പെട്ടവനും വിശപ്പ് എന്ന ഒരു അവസ്ഥയെ വ്രതാനുഷ്ഠാനങ്ങളിലൂടെ മനസിലാക്കുന്ന പുണ്യ റംസാൻ മാംസം. വിശപ്പ് സഹിച്ചും വിശക്കുന്നവർക്ക് ഭക്ഷണം കൊടുത്തും വിശപ്പിന്റെ തീവ്രതയെ അറിയുകയും അകറ്റുകയും ചെയ്യുന്ന രാപ്പകലുകൾ...
വിശക്കുന്ന പാവപ്പെട്ടവർക്ക് ഭക്ഷണം തയാറാക്കി വിളമ്പുന്ന ഒരു കോടീശ്വരനുണ്ട്. അങ്ങ് അമേരിക്കയിൽ. ആളെ അറിയുന്നവർ ഈ പുണ്യ നാളുകളിൽ ഒരിക്കൽ കൂടി അദ്ദേഹത്തെ ഓർക്കുക ... അറിഞ്ഞിട്ടില്ലാത്തവർ അറിയുക...
ആൻഡ്രൂ സിമ്മേൺ (Andrew Zimmern) എന്നാണ് അദ്ദേഹത്തിന്റെ പേര്. അടുത്തിടെ സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തെക്കുറിച്ച് വീണ്ടും ഒരുപാട് വിവരണങ്ങൾ വന്നു. എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട് ആൻഡ്രൂ സിമ്മേൺ.
ലോകപ്രശസ്തനായ ഷെഫ്, ടിവി അവതാരകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ വളരെ പ്രശസ്തനായ അദ്ദേഹം ഫുഡ് വ്ലോഗുകൾ കാണുന്നവർക്ക് ഏറെ പരിചിതനാണ്. വിശക്കുന്നവിന്റെ ഫീലിംഗ് ഏറ്റവും നന്നായി മനസിലാക്കാൻ കഴിയുക ഒരു ഷെഫിനാണെന്ന് പറയാറുണ്ട്.
വളരെ സത്യമാണത്. ആൻഡ്രൂ സിമ്മേൺ പ്രൊഫഷണലി പലനിലകളിലും പ്രശസ്തനാണെങ്കിലും അദ്ദേഹത്തെ ലോകമെമ്പാടുമുള്ള ഭക്ഷ്യ പ്രേമികളെക്കാൾ മനുഷ്യസ്നേഹികൾ ഇഷ്ടപ്പെടുന്നത് ആൻഡ്രൂ സിമ്മേൺ എന്ന വ്യക്തിയുടെ മനസിലെ രുചിയേറുന്ന മനുഷ്യത്വം കൊണ്ടാണ്.
കോടികൾ സമ്പാദിക്കുന്ന, ലോക പ്രശസ്തനായ ഷെഫിന് വിശക്കുന്ന പാവപ്പെട്ട മനുഷ്യരെ ഊട്ടാനായി സമയവും പണവും ചിലവഴിക്കാൻ തോന്നുന്നത് റംസാൻ മാസം തീർന്നാലും അവസാനിക്കാത്ത നന്മനിറഞ്ഞ നല്ല മനസുള്ളതുകൊണ്ടാണ്.
വേദനിക്കുന്ന കോടീശ്വരൻ എന്ന് ചിലരെയൊക്കെ നമ്മൾ ട്രോൾ ചെയ്യാറുണ്ടെങ്കിലും വിശക്കുന്നവരെ ഊട്ടുന്ന കോടീശ്വരൻ ഒരുപാട് പേരുടെ പ്രാർഥനകൾ കൊണ്ട് അനുഗ്രഹിക്കപ്പെട്ടവനാണ്.
ഇദ്ദേഹത്തെക്കുറിച്ച് അടുത്തിടെ ഫേസ്ബുക്കിൽ വന്നിട്ടുള്ള ഒരു സംഭവം വൈറലായി കഴിഞ്ഞു. ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ ഈ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
Todays Story
പെരുമ്പാവൂര്‍ അനന്തു നിവാസില്‍ അനന്തു പ്രദീപിന് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫോര്‍ സീനിയര്‍ ആന്‍ഡ് മാസ്റ്റേഴ്സില്‍ കിക്ക് ബോക്സിംഗില്‍ മത്സരിക്കണം.
ഇക്കഴിഞ്ഞ ഫെബ്രുവരി 4 മുതല്‍ 8 വരെ ന്യൂഡല്‍ഹിയില്‍ നടന്ന വാക്കോ ഇന്ത്യ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ കിക്ക്ബോക്സിംഗ് കപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ തിളക്കത്തില്‍ ഈ ചെറുപ്പക്കാരന് തന്റെ സ്വപ്നങ്ങള്‍ നെയ്തെടുക്കുകയാണ്.
എന്നാല്‍ വിദേശത്ത് നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നല്ലൊരു തുക കണ്ടെത്തണം. ആ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് അനന്തു പ്രദീപ്.
23-ാം വയസില്‍ തുടങ്ങിയ പഠനം
പഠനകാലത്തൊന്നും അനന്തുവിന്റെ വിദൂര സ്വപ്നങ്ങളില്‍പോലും കിക്ക് ബോക്സിംഗ് എന്ന ചിന്ത ഇല്ലായിരുന്നു. 23-ാം വയസില്‍ സമയം കളയാനായി കിക്ക് ബോക്സിംഗ് വീഡിയോ കാണുന്ന ശീലം തുടങ്ങി. തുടര്‍ന്ന് തനിക്കും ഇത് ചെയ്താലെന്താണെന്ന തോന്നല്‍ അനന്തുവിന് ഉണ്ടായി.
അങ്ങനെയാണ് പെരുമ്പാവൂരിലെ ആര് ഫോര്‍ ക്ലബ്ബിലെ മാസ്റ്റര്‍ ടി.എസ്. ഇന്ദ്രജിത്തിന്റെ കീഴില്‍ പരിശീലനം തുടങ്ങിയത്. ആ പരിശീലനമാണ് അന്താരാഷ്്ട്ര കായിക വേദിയില്‍ കരുത്ത് തെളിയിക്കാന്‍ ഈ മലയാളി താരത്തിന് കഴിഞ്ഞത്.
ലക്ഷ്യബോധമില്ലാതെ ഫുട്ബോള്‍ മൈതാനങ്ങളില്‍ നടന്നിരുന്ന ഒരു സാധാരണ കുട്ടിയെ അച്ചടക്കമുള്ള ഒരു ലോകോത്തര പോരാളിയാക്കി മാറ്റിയത് കിക്ക് ബോക്സിംഗ് എന്ന ആയോധനകലയാണ്.
Todays Story
1948ൽ മട്ടന്നൂർ പോലീസ് സ്റ്റേഷന്റെ ഭാഗമായിരുന്ന ഇരിട്ടിയിൽ 1952ലാണ് ആദ്യത്തെ പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കപ്പെടുന്നത്. ഒരുവർഷത്തിനുള്ളിൽ തന്നെ 1953ൽ ഇരിട്ടി പോലീസ് സ്റ്റേഷൻ ആയി പരിഗണിക്കപ്പെട്ടു.
1974ലാണ് പായം പഞ്ചായത്തിലെ 1.6 ഏക്കർ സ്ഥലത്ത് ഇന്നുകാണുന്ന പോലീസ് സ്റ്റേഷന്റെ ആദ്യ കെട്ടിടം നിർമിച്ചത്. കീഴുർ, പായം, വിളമന, അയ്യൻകുന്നിലെ പാലത്തുംകടവ്, കച്ചേരിക്കടവ് വാർഡുകളും ചേർന്ന് 72.42 സ്ക്വയർ കിലോമീറ്ററാണ് ഇരിട്ടി പോലീസ് സ്റ്റേഷന്റെ പരിധി.
കണ്ണൂർ ജില്ലയെ കർണാടകയുമായി ബന്ധിപ്പിക്കുന്ന പ്രധാന ചെക്പോസ്റ്റുകളിൽ ഒന്നായ കൂട്ടുപുഴ ഉൾപ്പടെ വളരെ പ്രധാനപെട്ട സ്ഥലങ്ങൾ ഇരിട്ടി സ്റ്റേഷൻ പരിധിയിലുണ്ട്.
2013ലാണ് ഇരിട്ടി, ഉളിക്കൽ, ആറളം, കരിക്കോട്ടക്കരി, ഇരിക്കൂർ തുടങ്ങി അഞ്ചു പോലീസ് സ്റ്റേഷനുകൾ ചേർന്ന് ഇരിട്ടി ഡിവൈഎസ്പിയുടെ ഓഫിസ് നിലവിൽ വന്നത്.
കേരളത്തിൽ നമ്പർ വൺ
നവംബറിൽ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ കേന്ദ്ര അഭ്യന്തര വകുപ്പിൽ നിന്നുള്ള മൂന്നംഗ സംഘം നേരിട്ടെത്തി നടത്തിയ പരിശോധനകളുടെയും സർവേകളുടെയും അടിസ്ഥാനത്തിലാണ് കേരളത്തിൽ 564 പോലീസ് സ്റ്റേഷനുകളിൽ നിന്നും ഇരിട്ടിയെ നമ്പർ വൺ ആയി പ്രഖ്യാപിച്ചത്. 2025 വർഷത്തിൽ സ്റ്റേഷനിൽ നടത്തിയ പ്രവർത്തനങ്ങൾ പരിശോധിച്ച ശേഷമായിരുന്നു അംഗീകാരം ലഭിച്ചത്.
ക്രമസമാധാന പാലനം, കുറ്റകൃത്യങ്ങളുടെ എണ്ണം, കുറ്റകൃത്യങ്ങൾ നിയന്ത്രിക്കൽ, മോഷണം തടയൽ, കുറ്റവാളികളെ കണ്ടെത്തി പിടികൂടൽ, സ്റ്റേഷനിൽ എത്തുന്ന പരാതികളുടെ തീർപ്പാക്കൽ, സ്റ്റേഷൻ കെട്ടിടവും പരിസരവും സംരക്ഷണം, ഓഫീസിന്റെ കൃത്യമായ പ്രവർത്തന രീതി, സ്റ്റേഷൻ സംബധമായ വിവരങ്ങൾ സൂക്ഷിക്കുന്നത് എന്നിവയെല്ലാം പരിഗണിച്ചയിരുന്നു കേന്ദ്ര സംഘം കേരളത്തിൽ ഇരിട്ടിയെ നമ്പർ വൺ ആയി പ്രഖ്യാപിച്ചത്.
മൂന്നു ടീമുകളായി തിരിഞ്ഞ് പ്രവർത്തനം
കോഴിക്കോട് ജില്ലയിലെ നാദാപുരം ഡിവൈഎസ്പിയായി പ്രമോഷൻ ലഭിച്ച അന്നത്തെ ഇരിട്ടി എസ്എച്ച്ഒ കുട്ടികൃഷ്ണനാണ് പുരസ്കാരത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചത്.
സ്റ്റേഷൻ സംബന്ധമായ വിവരങ്ങളുടെ ഏകീകരണം, ഓഫിസ് കെട്ടിടത്തിന്റെ മോടിപിടിപ്പിക്കൽ, ഓഫിസിന്റെ പ്രവർത്തനങ്ങളുടെ ഏകീകരണം എന്നീ മൂന്ന് ഗ്രുപ്പുകളിയി തിരിച്ചായിരുന്നു പ്രവർത്തനം.
നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളിൽ പ്രവർത്തങ്ങൾ കൃത്യമായി ഏകോപിപ്പിച്ചതാണ് ഒന്നാം സ്ഥാനത്തേക്ക് ഇരിട്ടി സ്റ്റേഷനെ എത്തിച്ചത്.
കുറ്റാന്വേഷണ മികവും മയക്കുമരുന്നിനെതിരെയുള്ള പ്രവർത്തനവും
സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന ചെറുതും വലുതുമായ കേസുകൾ കൃത്യമായ അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്തുന്ന അന്വേഷണ മികവ് ഇരിട്ടി പോലീസ് പലതവണ തെളിയിച്ചിട്ടുണ്ട്. കൂട്ടുപുഴ ചെക്ക്പോസ്റ്റ് കേന്ദ്രീകരിച്ച് 20ലധികം മയക്കുമരുന്ന് കേസുകൾ ഇരിട്ടി പോലീസിന്റെ നേതൃത്വത്തിൽ പ്രതികളെ ഉൾപ്പെടെ പിടികൂടിയിട്ടുണ്ട്.
കൂട്ടുപുഴ എക്സൈസ് ഉദ്യോഗസ്ഥനെ ഉൾപ്പടെ വാഹനവുമായി കടന്നുകളഞ്ഞ മയക്കുമരുന്ന് കേസിലെ പ്രതിയെ പിന്തുടർന്ന് പിടികൂടിയത്, ബിഎസ്എൻഎൽ ഓഫിസിൽ മോഷണം നടത്തിയ അന്തർസംസ്ഥാന പ്രതിയെ സൂക്ഷ്മമായ അന്വേഷണത്തിലൂടെ പിടികൂടിയത്,
ഇരിട്ടിയിലെ ജ്വല്ലറിയിൽ നിന്നും പട്ടാപകൽ മോഷണം നടത്തിയ പ്രതികളെ രണ്ടുവർഷത്തിന് ശേഷം പിടികൂടിയത്, ഇരിട്ടിയിലെ സ്ഥാപനങ്ങളിലും ആരാധന ആലയങ്ങളിലും മോഷണം നടത്തിയ പ്രതികളെ പിടികൂടിയത്, മരവ്യാപാരികളെ കബിളിപ്പിക്കുന്ന കുപ്രിദ്ധ മോഷ്ടാവിനെ തന്ത്രപരമായി പിടികൂടിയത് ഉൾപ്പെടെ നിരവധി കേസുകളാണ് ഇരിട്ടി പോലീസിന്റെ കൃത്യമായ നീക്കത്തിലൂടെ തെളിയിക്കപ്പെട്ടത്.
കർമനിരതരായി 53 അംഗ സേന
ഇരിട്ടിഎസ്എച്ച്ഒ മെൽബിൻ ജോസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ. ഷറഫുദ്ദീൻ, റെജി സ്കറിയ, ടി.ജി. അശോകൻ, മുഹമ്മദ് നജ്മി ഉൾപ്പെടെ 53 പേരാണ് ഇരിട്ടി സ്റ്റേഷൻ സേനയിൽ ഉള്ളത്.
ഇരിട്ടി ജനമൈത്രി പോലീസിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രവൃത്തി അവാർഡിന് പരിഗണിച്ചതല്ലെങ്കിലും എന്നും ഓർമിക്കേണ്ടതാണ്. കിളിയന്തറയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചെന്നൈ സ്വദേശി യുവാവ് ചെന്നൈയിൽ ചികിത്സയിൽ ഇരിക്കുമ്പോൾ മരണപ്പെട്ടിരുന്നു.
കേസ് രജിസ്റ്റർ ചെയ്തത് ഇരിട്ടി സ്റ്റേഷൻ പരിധിയിൽ ആയിരുന്നതുകൊണ്ട് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ ഇരിട്ടിയിൽ നിന്നും ഉദ്യോഗസ്ഥർ ചെന്നൈയിൽ എത്തേണ്ടതുണ്ട്.
ചുരുങ്ങിയത് രണ്ടുദിവസത്തെ നടപടിക്രമണങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ രേഖകൾ ഉൾപ്പെടെ മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്ക് മാറ്റി നടപടികൾ പൂർത്തിയാക്കാൻ കഴിയുകയുള്ളു.
എന്നാൽ, മണിക്കൂറുകൾകൊണ്ട് എല്ലാ പ്രവൃത്തികളും പൂർത്തിയാക്കി എസ്ഐ റെജി സ്കറിയയെ ഫ്ലൈറ്റിൽ ചെന്നൈയിലേക്ക് അയച്ച് 24 മണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാക്കി കുടുംബത്തിന് മൃതശരീരം വിട്ടുകൊടുക്കാൻ കാണിച്ച പ്രവർത്തനം ഏറെ പ്രശംസക്ക് കാരണമായിരുന്നു. എ. കുട്ടികൃഷ്ണൻ തന്നെയായിരുന്നു അന്നും എസ്എച്ച്ഒ.
മറ്റൊരു നേട്ടമാണ് ഇരിട്ടി പോലീസ് സ്റ്റേഷന് സമീപത്തെ "അന്നം അഭിമാനം' പദ്ധതി. ഇരിട്ടിയിൽ എത്തുന്നവർക്ക് ഭക്ഷണം ഇല്ലാതെ ബുദ്ധിമുട്ടുന്നവർക്ക് കഴിഞ്ഞ രണ്ടുവർഷമായി ഭക്ഷണം നൽകിപ്പോരുന്ന ഈ പദ്ധതി മറ്റൊരു അംഗീകാരമാണ്.
സംസ്ഥാന പോലീസ് മേധാവിയുടെ അടുത്ത ക്രൈം കോൺഫറൻസിൽ വച്ച് ഇരിട്ടി എസ്എച്ച്ഒ പുരസ്ക്കാരം ഏറ്റുവാങ്ങും.
Todays Story
കേരളത്തിന്റെ അഭിമാനമായ ഇടുക്കി ജലവൈദ്യുത പദ്ധതി അരനൂറ്റാണ്ടിലെത്തുമ്പോള് അതേ പേര് സ്വയം സ്വീകരിച്ച ആലുവയിലെ ഇടുക്കി ജംഗ്ഷനും ഓര്‍മിക്കാന്‍ ഒത്തിരി വിശേഷങ്ങള്‍.
ഇടുക്കിയിലേക്ക് വേണ്ട പെന്‍സ്റ്റോക്കുകളും സ്റ്റീല്‍ ലൈനറുകളും കയറ്റി വിട്ട സ്ഥലം എന്ന പേരിലാണ് എടയാര്‍ വ്യവസായ മേഖലയുടെ ഈ പ്രവേശന കവാടത്തെ ‘ഇടുക്കി ജംഗ്ഷന്' എന്ന് പ്രദേശവാസികള്‍ പുനര്‍നാമകരണം ചെയ്തത്. അതിന് മുമ്പ് പാതാളം കടവ് എന്നാണ് അറിയപ്പെട്ടിരുന്നത്.
പാതാളം കടവില്‍ നിന്ന് ഇടുക്കി ജംഗ്ഷനിലേക്ക്...
1976 ഫെബ്രുവരി 12 നാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഇടുക്കി പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചത്. ഇടുക്കി ജലസംഭരണിയെ മൂലമറ്റം പവര്‍ ഹൗസുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ തുരങ്കം സ്ഥാപിക്കുന്നതിനുള്ള പെന്‍സ്റ്റോക്കിന്റെ സ്റ്റോക്കിംഗ് യാര്ഡായാണ് പാതാളം കടവ് തെരഞ്ഞെടുക്കപ്പെട്ടത്. അങ്ങനെ, പൂര്‍ണമായും മല തുരന്ന വൈദ്യുതി നിലയം എന്ന ഏഷ്യന്‍ റിക്കാര്‍ഡില്‍ എറണാകുളം ജില്ലയും പങ്കാളിയായി.
അണക്കെട്ടിലെ വെള്ളം വൈദ്യുതോത്പാദനത്തിനു വേണ്ടി ജനറേറ്ററുകളിലേക്ക് കൊണ്ടുപോകുന്ന കുഴലുകളോ ചാനലുകളോ ആണ് പെന്‍സ്റ്റോക്ക് എന്നു വിളിക്കപ്പെടുന്നത്. പെന്‍സ്റ്റോക്കുകളും സ്റ്റീല്‍ ലൈനറുകളും നിര്‍മിക്കാന്‍ കൊച്ചി ആസ്ഥാനമായുള്ള ജിയോവലോണ ബിന്നി ലിമിറ്റഡ് എന്ന കമ്പനിയ്ക്കാണ് 1968 ല്‍ കരാര്‍ ലഭിച്ചത്.
കമ്പനി സ്ഥിതി ചെയ്യുന്ന കൊച്ചി പള്ളുരുത്തിയില്‍ പെന്‍സ്റ്റോക്ക് നിര്മിക്കാനാകുമെങ്കിലും പാലങ്ങള്‍ ഇല്ലാത്തതിനാല്‍ ഇടുക്കിയിലേക്ക് റോഡ് മാര്‍ഗം എത്തിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമായി. അതിന് പരിഹാരമായി ബാര്‍ജില്‍ കയറ്റി കായല്‍ വഴി പെരിയാറിന് തീരത്ത് എത്തിച്ച് അവിടെ നിന്ന് ലോറിയില്‍ കയറ്റിയാണ് നിര്‍മാണ വസ്തുക്കള്‍ ഇടുക്കിയില്‍ എത്തിച്ചത്.
അന്ന് ഏലൂരിനെയും മുപ്പത്തടത്തെയും ബന്ധിപ്പിക്കുന്ന പാതാളം പാലമോ പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജോ ഉണ്ടായിരുന്നില്ല. വലിയ ക്രെയിന്‍ സ്ഥാപിച്ചാണ് കൊച്ചിയില്‍ നിന്ന് ബാര്‍ജില്‍ കൊണ്ടുവന്ന സാമഗ്രികള്‍ മുപ്പത്തടത്തെ പാതാളം കടവില്‍ ഇറക്കിയത്. ഇവിടെയുണ്ടായിരുന്ന ക്ഷേത്രം ഇപ്പോഴും സജീവമാണ്.
യാര്‍ഡില്‍ അഞ്ച് മുതല്‍ ഏഴു മീറ്റര്‍ വരെ നീളവും നാലു മീറ്റര്‍ വീതിയുമുള്ള പെന്സ്റ്റോക്കുകളാണ് തയാറാക്കിയത്. കയറ്റിറക്ക് ജോലി സ്ഥിരമായതോടെ ഈ മേഖല ഇടുക്കി ജംഗ്ഷന് എന്ന് അറിയപ്പെടുകയായിരുന്നു.
കോമിന്‍കോ ബിനാനി സിങ്ക് ലിമിറ്റഡ് എന്ന കമ്പനി ബിനാനി ജംഗ്ഷന് എന്നെഴുതിയ ഒരു നെയിം ബോര്‍ഡ് ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്നു. അത് കാലക്രമേണ നശിച്ചുപോയി. ഇതിനിടയില്‍ ഇടുക്കി ജംഗ്ഷന് എന്ന പേര് ബസ് യാത്രക്കാര്‍ക്കും പരിചിതമായി.
Todays Story
സെലിബ്രല്‍ പാഴ്സിയെന്ന രോഗത്തിന്റെ എല്ലു നുറുങ്ങുന്ന വേദനയെ അവഗണിച്ചും ചികിത്സയുടെ ഭാഗമായി തുടയെല്ല് പോലും നീക്കം ചെയ്തിട്ടും തെല്ലും പതറാതെ എന്നുവരെ നീളുമെന്ന് ഉറപ്പില്ലാത്ത തന്റെ ജീവിതത്തെ വെല്ലുവിളിച്ച് മുന്നേറുന്ന പിലാത്തറ ചുമടുതാങ്ങിയിലെ ശ്രീനിധിയില്നിന്നു സമൂഹത്തിന് പഠിക്കാനുണ്ടേറെ.
കേരളത്തിലങ്ങോളമുള്ള ഭിന്നശേഷിക്കാരായ കൂട്ടികളെ നിരാശയ്ക്ക് വിട്ടുകൊടുക്കാതെ സ്വയം പര്യാപ്തരാക്കുന്നതിലൂടെ ശുഭാപ്തി വിശ്വാസികളാക്കുവാന്‍ ജീവിതലക്ഷ്യം ചൂണ്ടിക്കാണിച്ചുകൊടുക്കുകയാണ് രോഗശയ്യയിലും ശ്രീനിധിയെന്ന ഇരുപത്തൊന്നുകാരന്.
പെരിങ്ങോം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകന് ടി.വി. മാധവന്റെയും ലളിതാംബികയുടെയും മകനാണ് ജന്മനാ രോഗബാധിതനായ ശ്രീനിധി. രോഗാവസ്ഥയെ അതിജീവിച്ചുള്ള പഠനത്തിലൂടെ എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും മികച്ച വിജയം കൈപ്പിടയിലൊതുക്കിയ ശ്രീനിധി ഇപ്പോള്‍ പയ്യന്നൂര്‍ കോളജിലെ ബിഎ ഇംഗ്ലീഷ് ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികൂടിയാണ്.
അമ്മയാണ് ശ്രീനിധിയെ കോളജിലേക്കും തിരിച്ചുമെത്തിച്ചിരുന്നത്. ഇരുപതോളം ശസ്ത്രക്രിയകള്‍ ചെയ്തിട്ടും ഫലമില്ലാത്തതിനാല്‍ ഒടുവില്‍ തുടയെല്ലും നീക്കം ചെയ്യേണ്ടിവന്നു.
ഇതോടെ കോളജില്‍ പോകാനാകാതെ പൂര്‍ണമായും കിടപ്പിലായിട്ടും വിധിക്ക് സെറിബ്രല്‍ പാഴ്സി ക്വാഡ്രാ പ്ലീജിക്ക് സിവിയറായ ശ്രീനിധിയെ തോല്‍പ്പിക്കാനായില്ല.
വേദനകള്‍ക്കിടയിലും സ്വപ്നസാഫല്യം
വേദനകൊണ്ട് ഞെളിപിരി കൊള്ളുമ്പോഴും വേദന സംഹാരിയില്‍ വേദനയൊതുക്കി മറ്റുള്ളവരെ സ്വന്തം കാലില്‍ നില്ക്കാന് പ്രേരിപ്പിക്കുന്ന ശ്രീനിധിയുടെ ചിരി നമ്മുടെ കണ്ണുകളെ ഈറനണിയിക്കും.
തന്നേപ്പോലെ കേരളത്തിലുടനീളമുള്ള ഭിന്നശേഷിക്കാരെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വയം പര്യാപ്തരാക്കുകയെന്ന സ്വപ്നമായിരുന്നു ശ്രീനിധിയുടേത്.
ഇതിനായി സാങ്കേതിക പരിജ്ഞാന പദ്ധതിയായ സ്ക്രീന്‍ റീഡര്‍ ടോക്സ് (എസ്ആർ ടോക്സ്) തയാറാക്കി ഇതിലൂടെ ക്യാമ്പ് സംഘടിപ്പിച്ചു.
പിന്നീട് ഭിന്നശേഷിക്കാര്‍ക്കായി നിരവധി ഓണ്‍ലൈന്‍ പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചു. പിന്നീടത് സുമനസുകളുടെ സഹകരണത്തോടെ ഓഫ്ലൈന് ക്യാമ്പാക്കി മാറ്റി.
ഓണ്‍ലൈനിലൂടെ കംപ്യൂട്ടര്‍ പരിശീലനം നല്കി വന്നതിനൊടുവില്‍ കേരളത്തിലെ മുപ്പത്തിരണ്ട് ഭിന്നശേഷിക്കാര്‍ക്കായി അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പാണ് പയ്യന്നൂരില്‍ സംഘടിപ്പിച്ചത്.
വീല്‍ചെയറിലിരുന്ന് ക്യാമ്പിന് നേതൃത്വം നല്കിയ ശ്രീനിധിക്ക് സ്വപ്നസാഫല്യത്തിന്റെ ദിവസങ്ങളായിരുന്നു അത്.
Todays Story
ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഓരുജല ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് നൂതനമായ കാര്‍ഷിക രീതികള്‍ക്ക് നേതൃത്വം നല്‍കിവരുന്ന മത്സ്യകര്‍ഷകനായ പയ്യന്നൂരിലെ ടി. പുരുഷോത്തമന് പറയാനുള്ളത് കേരളത്തിന്റെ അമൂല്യമായ ജലസമ്പത്ത് അധികൃതര്‍ കാണാതെ പോകരുതെന്നാണ്.
മൂന്നു പതിറ്റാണ്ടിലേറെയായി മത്സ്യക്കൃഷി രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന പുരുഷോത്തമന് ശാസ്ത്രീയ അടിത്തറയുടെയും മൂന്നു പതിറ്റാണ്ടിലേറയുള്ള തന്റെ അനുഭവസമ്പത്തിന്റെയും വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നത്.
ശാസ്ത്രീയ രീതി വിജയത്തിനാധാരം
തികച്ചും ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലുള്ള കൃഷി രീതിയിലൂടെ മത്സ്യക്കൃഷി ലാഭകരമാക്കാം. വിത്തിറക്കുന്നതു മുതല്‍ മാര്‍ക്കറ്റിംഗ് വരെ ശാസ്ത്രീയ രീതി സ്വീകരിക്കുന്നവര്‍ക്ക് പരാജയമുണ്ടായിട്ടില്ല. നല്ല വിത്ത് തെരഞ്ഞെടുക്കുക, നല്ല ആസുത്രണമുണ്ടാകുക.
ആവശ്യത്തിന് മാത്രം തീറ്റ കൊടുക്കുക എന്നത് പ്രധാന ഘടകങ്ങളാണ്. ആവശ്യത്തില്‍ കൂടുതല്‍ തീറ്റ കൊടുത്താല്‍ പണം നഷ്ടമാകുന്നതിന് പുറമെ കുളത്തിലെ വെള്ളം മോശമാകുന്നതിനും ഇതിലൂടെ കൃഷിനാശത്തിനുമിടയാക്കും.
ചെമ്മീന്‍ പാടത്തുള്ള വൈറസ് വ്യാപനം തടയുന്നതിന് മൂന്നുദിവസം മുമ്പ് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനായി അനുകൂല ബാക്ടീരിയകളെ നിക്ഷേപിക്കും. കൃഷിയാരംഭിച്ച് കഴിഞ്ഞാല്‍ ചെമ്മീന്പാടത്തെ വെള്ളം മാറ്റുന്നതിലൂടെയും പക്ഷി, ഞണ്ടുകള്‍ എന്നിവയിലൂടെയും വൈറസുകളുണ്ടാകാം. ശാസ്ത്രീയ പരിശോധനകളിലൂടെ ഇത് കണ്ടെത്താനാകും.
എങ്കിലും ഒരേ കൃഷിയുടെ ആവര്ത്തനങ്ങളിലൂടെയുണ്ടാകുന്ന വൈറസിന്റെ സാന്നിധ്യവും ഒഴിവാക്കേണ്ടതുണ്ട്. ഇതിനായാണ് ചെമ്മീന്‍ പാടങ്ങളില്‍ കരിമീന്‍, പൂമിന്‍, കാളാഞ്ചി, തിരിത, ചെമ്പല്ലി എന്നിവ കൃഷി ചെയ്യുന്നത്. ഇത് വൈറസുകളെ ഒഴിവാക്കുന്നതിനുള്ള പ്രകൃതിദത്തമായ മാര്‍ഗമാണ്.
ചെമ്മീന്‍ പാടത്തെ അധിക വരുമാനം
ചുറ്റും ഉപ്പുവെള്ളമാണെങ്കിലും മഴക്കാലത്ത് ചെമ്മീന്‍ പാടങ്ങളുടെ ബണ്ടിന് മുകളില്‍ ഉപ്പുണ്ടാകുകയില്ല. ഈ സമയത്താണ് ബണ്ടിന് മുകളില്‍ പച്ചക്കറികൃഷി ചെയ്യേണ്ടത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ടണ്‍കണക്കിന് ഭക്ഷ്യയോഗ്യമല്ലാത്ത പച്ചക്കറി ഒഴിവാക്കുന്നതിനും ചെമ്മീന്‍ പാടത്ത് അധിക വരുമാനമുണ്ടാക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നത് പുരുഷോത്തമന് അനുഭവത്തിലൂടെ തെളിയിച്ചിട്ടുണ്ട്.
ചെമ്മീന്‍ പാടത്തെ വിളവെടുപ്പിന് ശേഷം പാടങ്ങള്‍ വൃത്തിയാക്കുമ്പോള്‍ കോരി മാറ്റുന്ന സ്ലറി മാത്രം മതി നല്ല പച്ചക്കറി വിളവിനുള്ള വളമാക്കാന്‍. രാസവളങ്ങളുടെ ആവശ്യമേയില്ല എന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും ഇതിന് സര്‍ക്കാരിന്റെ പിന്തുണകൂടി ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.
150 ഗ്രാം മുതല്‍ 200 ഗ്രാം വരെയുള്ള കരിമീന്‍ 500 മുതല്‍ 2,000 വരെ കുഞ്ഞുങ്ങളെ വിരിയിക്കും. മുട്ടയിട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ വിരിയുമെന്ന പ്രത്യേകതയുമുണ്ട്. കേരളത്തില്‍ ആലപ്പുഴയില്‍ മാത്രമായിരുന്നു കരിമീന്‍ വിത്തുത്പാദനം നടന്നിരുന്നത്. ആലപ്പുഴയില്‍ 18 രൂപയ്ക്ക് കൊടുക്കുന്ന കരിമീന്‍ വിത്ത് 10 രൂപയ്ക്കാണ് പുരുഷോത്തമന് നല്‍കിയത്.
ഉപ്പുവെള്ളത്തിന് പുറമെ ശുദ്ധജലത്തില്‍ അല്പം ഉപ്പിട്ടുകൊടുത്തും നല്ല വിളവുണ്ടാക്കാന്‍ ഈ കരിമീന്‍ വിത്തുകള്ക്കാകുമെന്ന പ്രത്യേകതയുമുണ്ട്. ചെമ്മീന്‍ പാടത്ത് കരിമീന്‍ കൃഷി നടത്തി ജലകര്ഷകര്ക്ക് ഭീഷണിയായി മാറുന്ന വൈറസ് ബാധ ഒഴിവാക്കാമെന്നും അധിക വരുമാനം നേടാമെന്നും ഇദ്ദേഹം തെളിയിച്ചിരുന്നു.
Todays Story
വന്യജീവിശല്യം മൂലമുള്ള കൃഷിനാശത്തിന് തുച്ഛമായ തുക നഷ്ടപരിഹാരം നല്കുന്ന വനംവകുപ്പിനെ മുട്ടുകുത്തിച്ച് കര്‍ഷകന്റെ ഒറ്റയാള്‍ നിയമപോരാട്ടം.
വയനാട് പനമരം പഞ്ചായത്തിലെ നീര്‍വാരം ഈസ്റ്റ് പരിയാരത്തെ പി.ടി. വേലായുധന് ഹൈക്കോടതിയില്‍ വനംവകുപ്പിന്റെ നടപടികള്‍ തുറന്നു കാട്ടിയതിനെത്തുടര്‍ന്ന് കൃഷികളുടെ ആയുസ് കണക്കിലെടുത്ത് നഷ്ടപരിഹാര നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനായി വിശദമായ നിര്‍ദേശം സമര്‍പ്പിക്കാന്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നിര്‍ദേശം നല്കി.
വേലായുധന് ഉന്നയിച്ച ആവശ്യങ്ങളേറെയും ന്യായമാണെന്നു കണ്ട് വിഷയത്തില്‍ ഇടപെട്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതി വനംവകുപ്പിനു നിര്‍ദേശം നല്‍കുകയായിരുന്നു. ഇതുപ്രകാരം വേലായുധനുമായി ഹിയറിംഗ് നടത്തിയ ശേഷമാണ് നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
2014 മുതല്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും കൃഷിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍നിന്നും ആധികാരികമായ രേഖകള്‍ ശേഖരിച്ച് 2020ലാണ് വേലായുധന് ഹൈക്കോടതിയെ സമീപിച്ചത്.
ഒരു ലക്ഷത്തോളം രൂപ സ്വന്തം പോക്കറ്റില്‍നിന്നു ചെലവഴിച്ചു വേലായുധന് നടത്തിയ പോരാട്ടം കേരളത്തിലെ കര്‍ഷകര്‍ക്കെല്ലാം ഗുണകരമാകും. പക്ഷെ അതുകൊണ്ടു മാത്രം വേലായുധന് തൃപ്തനല്ല. തനിക്കു ഉചിതമായ തുക നഷ്ടപരിഹാരം ലഭിക്കാന്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹംപറഞ്ഞു.
പൊളിച്ചടുക്കിയത് വനംവകുപ്പിന്റെ വാദങ്ങള്‍
വന്യജീവിശല്യം രൂക്ഷമായ പ്രദേശമാണ് പരിയാരം. കഷ്ടപ്പെട്ടു നട്ടുനനച്ചുവളര്‍ത്തുന്ന വിളകള്‍ ഒറ്റരാത്രികൊണ്ടു കാട്ടാനകള്‍ ചവിട്ടിയരയ്ക്കുന്നതിനു ലഭിക്കുന്ന തുച്ഛമായ തുക കൊണ്ട് എങ്ങനെ കര്‍ഷകര്‍ക്ക് ജീവിക്കാന്‍ കഴിയുമെന്ന ചിന്തയില്‍നിന്നാണ് വേലായുധന് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
2008 മുതല്‍ 2020 വരെയുള്ള കാലയളവില്‍ വേലായുധന്റെ 375ലധികം തെങ്ങുകള്‍ കാട്ടാന നശിപ്പിച്ചിരുന്നു. ഇക്കാര്യം ഹര്‍ജിയില്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു.
1980ലെ വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാര നിയമപ്രകാരം പുറപ്പെടുവിച്ച 08.01.2015ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദിക്കുന്ന നഷ്ടപരിഹാരം വളരെ തുച്ഛമാണെന്ന് വേലായുധന് കോടതിയെ ധരിപ്പിച്ചു.
വനംവകുപ്പില്‍നിന്ന് ലഭിക്കുന്ന നഷ്ടപരിഹാരം യഥാര്‍ഥ നഷ്ടത്തെ അപേക്ഷിച്ച് വളരെ കുറവാണെന്നായിരുന്നു അദ്ദേഹം സമർഥിച്ചത്. എന്നാല്‍ പരമാവധി നഷ്ടപരിഹാരത്തുക 50,000 രൂപയില്‍നിന്ന് യഥാക്രമം 2012ലും 2018ലും 75,000 രൂപയായും 1,00,000 രൂപയായും വര്‍ധിപ്പിച്ചതിനാല്‍ ഹര്‍ജിക്കാരന്റെ പരാതി പരിഹരിക്കപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
പക്ഷെ ഒരു തെങ്ങിന് 770 രൂപ എന്ന കണക്കില്‍ നഷ്ടപരിഹാരം നിശ്ചയിച്ചതിനെയാണ് ഹര്ജിക്കാരന് പ്രധാനമായും ചോദ്യം ചെയ്യുന്നതെന്ന് കോടതി നിരീക്ഷിച്ചു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച് നല്കിയ വിവരങ്ങള്‍ പ്രകാരം ഒരു തെങ്ങിന്റെ ആയുസ് 80 മുതല്‍ 90 വര്‍ഷം വരെയാണെന്നും ഇത് പരിഗണിക്കാതെയാണ് നഷ്ടപരിഹാരം നിശ്ചയിച്ചതെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
ഇതു കണക്കിലെടുത്ത കോടതി ഒരു തെങ്ങിന് 770 രൂപ എന്നത് ശരിയല്ലെന്നും മറ്റൊരു സര്‍ക്കാര്‍ ഏജന്‍സി മരം ഏറ്റെടുക്കുമ്പോള്‍ ഒരു തെങ്ങിന് 12,000 രൂപയിലധികം നല്‍കുന്നുണ്ടെന്നും നിരീക്ഷിച്ചു. അതിനാല്‍ തെങ്ങിന്റെ നഷ്ടപരിഹാരത്തുക സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
നഷ്ടപരിഹാരത്തിന്റെ ഉയര്‍ന്ന പരിധി നിശ്ചയിച്ചതിനെയും ഹര്ജിക്കാരന് ചോദ്യം ചെയ്തു. വേലായുധന് ഇതിനകം നഷ്ടപരിഹാരം കൈപ്പറ്റിയതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇത് കോടതി തള്ളി.
കൂടാതെ നഷ്ടപരിഹാരം നിശ്ചയിച്ചതിലെ യുക്തിരഹിതമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹര്ജിക്കാരന് നിയമപോരാട്ടം തുടരാമെന്നും കോടതി വ്യക്തമാക്കി.
ഹിയറിംഗിനൊടുവില്‍ അനുകൂല തീരുമാനം
കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് വേലായുധന് വനംവകുപ്പിന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ 2025 സെപ്റ്റംബര്‍ മൂന്നിന് ഹിയറിംഗ് നടത്തി. വനം വകുപ്പ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അണ്ടര്‍ സെക്രട്ടറി നടത്തിയ ഹിയറിംഗില്‍ ഹര്ജിക്കാരന് വേണ്ടി മകന് പി.ടി.വികാസാണ് ഹാജരായത്.
വന്യജീവി ആക്രമണം മൂലമുണ്ടായ യഥാര്‍ഥ നഷ്ടവും വനംവകുപ്പില്‍നിന്ന് ലഭിച്ച കുറഞ്ഞ നഷ്ടപരിഹാരവും അദ്ദേഹം വിശദീകരിച്ചു. തെങ്ങിന്റെ ആയുസ് പരിഗണിക്കാതെയാണ് വനംവകുപ്പ് നിരക്ക് നിശ്ചയിക്കുന്നതെന്നും പവര്‍ ഗ്രിഡ് പോലുള്ള സ്ഥാപനങ്ങള്‍ കൂടുതല്‍ തുക നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഹര്ജിക്കാരന് അര്‍ഹമായ തുക നല്‍കിയിട്ടുണ്ടെന്നും അതിലധികം തുക നല്കാന് നിലവിലെ വ്യവസ്ഥകള്‍ അനുവദിക്കുന്നില്ലെന്നും വനംവകുപ്പ് അറിയിച്ചു.
എങ്കിലും കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ഉന്നത വനപാലകര്‍ ഹിയറിംഗില്‍ വ്യക്തമാക്കി.
വേലായുധന്റെ നിയമയുദ്ധത്തെത്തുടര്ന്ന് നഷ്ടപരിഹാര തുക വര്‍ധനവ് പരിഗണിക്കുന്നതിനു പുറമെ, ഹര്‍ജിക്കാരന്റെയും മറ്റ് കര്‍ഷകരുടെയും കൃഷിയിടങ്ങള്‍ വന്യജീവികളില്‍നിന്ന് സംരക്ഷിക്കാന്‍ നടപടിയെടുക്കാനും ഹര്ജിക്കാരന് ലഭിക്കാന്‍ ബാക്കിയുള്ള തുക ഉണ്ടെങ്കില്‍ അത് ഉടന്‍ നല്‍കാനും വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നിര്‍ദേശം നല്കി. ഇതു സംബന്ധിച്ച ഉത്തരവ് അഞ്ചു ദിവസം മുമ്പാണ് ഇറക്കിയത്.
Todays Story
തോട്ടുമീനുകളെപ്പറ്റിയും അവയെ പിടിക്കുന്ന പരമ്പരാഗത രീതികളെപ്പറ്റിയും നാമവശേഷമായ മത്സ്യവംശങ്ങളെപ്പറ്റിയും കേരളത്തിലാദ്യമായൊരു പഠനം നടക്കുന്നു.
തോടരിക് വാട്സാപ്പ് ഗ്രൂപ്പ് പരിസ്ഥിതി സംഘടനയായ സീക്കുമായി സഹകരിച്ചാണ് പയ്യന്നൂരും പരിസരങ്ങളിലുമായി സര്‍വേ നടത്തുന്നത്. നാടന്‍ മത്സ്യങ്ങളുടെ വംശനാശം എങ്ങിനെ തടയാമെന്നും മത്സ്യ ഉദ്പാദനം എങ്ങിനെ വര്ധിപ്പിക്കാമെന്നതിനെപ്പറ്റിയും ഇവര്‍ പഠനം നടത്തി.
അതിഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധികളാണ് പുഴകളും തോടുകളും നേരിടുന്നത്. പുഴയെന്നത് കേവലം ജലപ്രവാഹമല്ലെന്നും അനേകം ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയാണെന്നും ഓര്‍മിക്കേണ്ടതുണ്ട്.
മത്സ്യ ഉദ്പാദനത്തിനായി നടപ്പാക്കുന്ന പദ്ധതികളില്‍ പലതും വിപരീതഫലമാണ് നല്‍കുന്നത്. ഉള്നടന് മത്സ്യത്തൊഴിലാളികളുടെ വീടുകളിലെ അടുപ്പുകള്‍ പലദിവസങ്ങളിലും പുകയാത്ത അവസ്ഥയിലാണുള്ളത്.
തോടുകളില്‍ മത്സ്യങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പഠനം നടത്തിയതെന്ന് തോടരിക് ഗ്രൂപ് കണ്‍വീനര്‍ സി. ദിവാകരന് പറയുന്നു.
പലവിധ കാരണങ്ങളാല്‍ നമുക്ക് നഷ്ടപ്പെട്ട നാടന്‍ മത്സ്യ ഇനങ്ങളെയും അവ നഷ്ടപ്പെടാനിടയാക്കിയ കാരണങ്ങളും ഇവയുടെ സ്ഥാനത്തേക്ക് കുടിയേറിയ വിദേശ മത്സ്യഇനങ്ങളെയും തോട്ടുമീനുകളുടെ സ്വഭാവ വിശേഷങ്ങളെപ്പറ്റിയുമുള്ള പഠനമാണ് സീക്കുമായി സഹകരിച്ച് മുപ്പതോളം പേര് നടത്തിയത്.
ബെന്റുകളും ജോയിന്റുകളുമിട്ട് വെള്ളം കയറാതാക്കിയ പിവിസി പൈപ്പുകളും കാറിന്റെയും ലോറിയുടെയും കാറ്റുനിറച്ച ട്യൂബുകളുമുപയോഗിച്ചുണ്ടാക്കിയ നാലുപേര്‍ക്ക് കയറാവുന്ന തോണിയുണ്ടാക്കിയായിരുന്നു വെള്ളത്തിലെ പഠനം.
മൂന്നുമാസത്തെ മത്സ്യ നിരീക്ഷണത്തിനും സര്‍വേയ്ക്കും ശേഷം പുഴയറിവുള്ളവരുമായി നടത്തിയ ചര്‍ച്ചകള്‍ സര്‍വേയില്‍ കണ്ടെത്തിയ വിവരങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു.
കവ്വായിപ്പുഴയുടെ പ്രധാന കൈവഴിയായ വെള്ളൂര്പ്പുഴയിലെ നാടന്‍ മീനുകളെക്കുറിച്ചും അവയെ വെറും കൈകൊണ്ട് പിടിച്ചെടുക്കുന്ന പരമ്പരാഗത രീതികളെക്കുറിച്ചും അരനൂറ്റാണ്ടിലേറെക്കാലത്തെ പുഴയറിവുകളുള്ളവരാണ് അനുഭവങ്ങള്‍ പങ്കുവച്ചത്.
നാടന്‍ മത്സ്യങ്ങള്‍ അപ്രത്യക്ഷമാകുന്നു
കരിങ്കുഴി പാലത്തിന് കീഴില്‍ നടത്തിയ പുഴയറിവ് പങ്കുവയ്ക്കല്‍ പരിപാടിയില്‍ മീനുകളുടെ സ്വഭാവ വിശേഷങ്ങളെപ്പറ്റിയുള്ള നാട്ടറിവുകളാണ് പ്രധാനമായും പങ്കുവയ്ക്കപ്പെട്ടത്.
വെള്ളൂര്‍ പുഴയില്‍ ഒരു കാലത്ത് സുലഭമായിരുന്ന മണക്കൊട്ടന്, കരിങ്കുരുടന് എന്നീ മീനുകള്‍ പൂര്‍ണമായും അപ്രത്യക്ഷമായതായും നാടന്‍ മുഷുവും കാടനും പുല്ലനും(കുറുവ) അത്യപൂര്‍വ മത്സ്യങ്ങളായി മാറിയതായും പഠനത്തില്‍ കണ്ടെത്തി.
ആഫ്രിക്കന്‍ മുഷുവാണ് നാടന്‍ മുഷുവിനെ ഇല്ലാതാക്കിയത്. അതേസമയം തിലോപ്പിയ, ആഫ്രിക്കന്‍ മുഷു, വിയറ്റ്നാം കയ്ചല്, അനാബസ് എന്നീ അധിനിവേശ മത്സ്യങ്ങള്‍ കൂടിവരുന്നതായും ചര്‍ച്ചയില്‍ വിലയിരുത്തപ്പെട്ടു.
മുന്‍കാലങ്ങളില്‍ സുലഭവും ഇന്ന് അസുലഭവുമായിക്കൊണ്ടിരിക്കുന്ന നാടന്‍ കയ്ചലും (വരാല്) വിയറ്റ്നാം കയ്ചലുമായി ക്രോസിംഗ് നടക്കുന്നതായും സര്‍വേയില്‍ കണ്ടെത്തി.
മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ നിക്ഷേപിക്കപ്പെടുന്ന വിദേശയിനങ്ങള് നാടന്‍ കയ്ചലിന്റെ വംശശുദ്ധിയും നിലനില്‍പ്പുതന്നെയും അപകടത്തിലാക്കിയിരിക്കുകയാണെന്ന ആശങ്കയാണ് ചര്‍ച്ചയിലുയര്‍ന്നത്.
മുപ്പതോളം ശുദ്ധജലമത്സ്യങ്ങള്‍ സുലഭമായിരുന്നിടത്ത് പതിനഞ്ചോളം മത്സ്യങ്ങളേ ഇപ്പോള്‍ ലഭ്യമാകുന്നുള്ളൂ എന്നും കേരളത്തിലെ തനതുമത്സ്യമായ മഞ്ഞളേട്ടയുടെ(മഞ്ഞക്കൂരി) എണ്ണത്തില്‍ ഈ വര്‍ഷം ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും പഠനത്തിന് നേതൃത്വം നല്കുന്ന ദിവാകരന് പറഞ്ഞു.
അത്യപൂര്‍വമായിക്കൊണ്ടിരിക്കുന്ന 23 ഇനം നാടന്‍ മത്സ്യങ്ങളുടെ ഫോട്ടോയെടുക്കാനായെന്നും അദ്ദേഹം പറഞ്ഞു.
Todays Story
കേരളം ക്ലീനാക്കുന്ന വനിതാ ഹരിതകര്‍മ സേനയുടെ അംഗബലം 36,000 പിന്നിടുന്നു. അപ്പാര്‍ട്ട്മെന്റുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 86 ലക്ഷം പാര്‍പ്പിടങ്ങളിലും 2.57 ലക്ഷം സ്ഥാപനങ്ങളിലുംനിന്ന് പ്രതിവര്‍ഷം 6.5 ലക്ഷം ടണ്‍ മാലിന്യം സംഭരിച്ച് സംസ്കരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ശുചീകരണ സേനയാണ് ഇവിടത്തെ ഹരിതകര്‍മസേന.
കുടുംബശ്രീ മിഷനു കീഴില്‍ 2017ല്‍ ആരംഭിച്ച ഹരിതകര്‍മസേന ഇപ്പോള്‍ ഇലക്ട്രോണിക് മാലിന്യ ശേഖരണത്തിലൂടെ മറ്റൊരു മുന്നേറ്റംകൂടി കുറിച്ചിരിക്കുന്നു. ഇക്കൊല്ലം അര ലക്ഷം ടണ്‍ ഇ വേസ്റ്റ് സേന സംഭരിച്ചുകഴിഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ്, ക്ലീന്‍ കേരള കമ്പനി, ശുചിത്വ മിഷന്, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെ വില നല്‍കിയാണ് ഉപയോഗശൂന്യമായ ഇലക്ട്രോണിക് മാലിന്യ സംഭരണം. അപകടകരമല്ലാത്ത 44 ഇനം ഇലക്ട്രോണിക്-ഇലക്ട്രിക്കല്‍ മാലിന്യങ്ങളാണ് സേന വില നല്കി ശേഖരിക്കുന്നത്. ഇ- മാലിന്യത്തിന് വിലയായി മൂന്നര ലക്ഷം രൂപയാണ് ഇതുവരെ ഉടമസ്ഥര്‍ക്കു നല്‍കിയത്.
ടെലിവിഷന്‍, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്, മൈക്രോവേവ് ഓവന്, മിക്സര്‍ ഗ്രൈന്‍ഡര്‍, ഫാന്‍, ലാപ്ടോപ്, കമ്പ്യൂട്ടര്‍, മോണിറ്റര്‍, മൗസ്, കീബോര്‍ഡ്, എല്‍സിഡി മോണിറ്റര്‍, എല്‍സിഡി/എല്‍ഇഡി ടെലിവിഷന്‍, പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്, തേപ്പുപെട്ടി, മോട്ടോര്‍, മൊബൈല്‍ ഫോണ്‍, ടെലിഫോണ്‍, റേഡിയോ, മോഡം, എയര്‍ കണ്ടീഷണര്‍, ബാറ്ററി, ഇന്‍വെര്‍ട്ടര്‍, യുപിഎസ്, സ്റ്റെബിലൈസര്‍, വാട്ടര്‍ ഹീറ്റര്‍, വാട്ടര്‍ കൂളര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, എസ്എംപിഎസ്, ഹാര്‍ഡ് ഡിസ്ക്, സിഡി ഡ്രൈവ്, പിസിബി ബോര്‍ഡുകള്‍, സ്പീക്കര്‍, ഹെഡ്ഫോണുകള്, സ്വിച്ച് ബോര്‍ഡുകള്‍, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവ ഹരിതകര്‍മസേന ഏറ്റെടുക്കും.
പഴയ റഫ്രിജറേറ്ററിനു കിലോയ്ക്ക് 16 രൂപയും ലാപ്ടോപ്പിന് 104 രൂപയും വില നല്‍കും. എല്‍സിഡി/ എഇഡി ടിവി- 16 രൂപ, ടോപ് ലോഡ് വാഷിംഗ് മെഷീന്- 16 രൂപ , ഫ്രണ്ട് ലോഡ്- 9, സീലിംഗ് ഫാന്‍- 41, മൊബൈല്‍ ഫോണ്‍- 115, സ്വിച്ച് ബോര്‍ഡ്-17, എയര്‍ കണ്ടീഷനര്‍- 58 എന്നിങ്ങനെയാണ് ഒരു കിലോയ്ക്കുള്ള വില നിരക്ക്.
Todays Story
ഇളം കാറ്റേറ്റ് മഴത്തുള്ളികളുടെ തണുപ്പ് ആസ്വദിച്ച് മഴയത്തുള്ള വണ്ടിയോടിക്കല് വളരെ ഹൃദ്യമായ അനുഭവമാണ്. ഡ്രൈവിംഗ് അപകടകരവും ദുഷ്ക്കരവുമാകുന്ന സമയമാണ് മഴക്കാലം. മഴക്കാലം മനോഹരമാണെങ്കിലും ഈ സമയത്തെ വാഹനയാത്ര ശ്രദ്ധിച്ചില്ലെങ്കില്‍ അപകട യാത്രയായേക്കാം.
മഴക്കാലത്ത് വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാന്‍ സാധിക്കും.
മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം...
വേഗം പരമാവധി കുറയ്ക്കുക
റോഡില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന എണ്ണത്തുള്ളികള് മഴപെയ്യുന്നതോടെ അപകടക്കെണികളാകാറുണ്ട്. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കല്‍ ഉള്ളതാകുന്നു. അതുകൊണ്ട് പരമാവധി പതുക്കെ വാഹനം ഓടിക്കുകയാണ് മഴക്കാലത്ത് ഉത്തമം.
സ്റ്റിയറിംഗ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചുവരുത്തും. പരമാവധി ബ്രേക്ക് ഉപയോഗം ഒഴിവാക്കി ആക്സിലറേറ്ററില്‍ നിന്ന് കാലെടുത്ത് വേഗം നിയന്ത്രിക്കുന്നതാണ് സുരക്ഷിത ഡ്രൈവിംഗിന് ഉത്തമം.
ഹെഡ് ലൈറ്റ് ലോ ബീമില്‍ ആക്കാം
വാഹനം ബൈക്കായാലും കാറായാലും ശരി ശക്തമായ മഴയത്ത് ഹെഡ്ലൈറ്റുകള് ലോ ബീമില്‍ കത്തിക്കുന്നത് നല്ലതാണ്. ശക്തമായ മഴയില്‍ റോഡ് വ്യക്തമായി കാണുന്നതിനും മറ്റുവാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ നിങ്ങളുടെ വാഹനം പെടുന്നതിനും ഹെഡ്ലൈറ്റ് സഹായിക്കും.
വാഹനത്തില്‍ ഫോഗ് ലൈറ്റ് ഉണ്ടങ്കില്‍ അത് ഉപയോഗിക്കുന്നതാണ് നല്ലത്.
ടയറുകളുടെ കാര്യത്തിലും ശ്രദ്ധ വേണം
മഴക്കാലത്തിനു മുമ്പ് ടയറിന്റെ നിലവാരം പരിശോധിക്കുന്നത് നല്ലതാണ്. പണം ലാഭിക്കാന്‍ തേഞ്ഞ ടയര്‍ പരമാവധി ഉപയോഗിക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാകും. തേയ്മാനം കൂടുമ്പോള്‍ ഗ്രിപ്പ് കുറയുമെന്നത് മറക്കാതിരിക്കുക.
അലൈന്മെനന്റും വീല്‍ ബാലന്‍സിംഗും കൃത്യമാക്കുകയും ടയറിലെ വായുമര്‍ദം നിശ്ചിത അളവില്‍ നിലനിര്‍ത്തുകയും വേണം.
മുന്‍കരുതല്‍ നല്ലതാണ്
* ഹെഡ്ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, വൈപ്പര്‍, ഹാന്‍ഡ് ബ്രേക്ക്, തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിനു മുമ്പ് പരിശോധിക്കണം.
* വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ യാത്രവേണ്ട. അവയുടെ കൂറ്റന്‍ ടയറുകള്‍ തെറിപ്പിക്കുന്ന ചെളിവെള്ളം നിങ്ങളുടെ കാഴ്ച തടസപ്പെടുത്തുമെന്ന് ഉറപ്പാണ്.
ബ്രേക്ക് കിട്ടാതെ അവയ്ക്ക് പിന്നില്‍ വാഹനം ഇടിച്ച് അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. വാഹനം പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ മറ്റു വാഹനങ്ങളുമായി പരമാവധി അകലം പാലിക്കുക.
* റോഡില്‍ വെള്ളക്കെട്ട് ചെറിയ അളവില്‍ ആണെങ്കില്‍ പോലും അതിനു മുകളിലൂടെ വേഗത്തില്‍ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.
* വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയോ റോഡിലൂടെയോ ഡ്രൈവ് ചെയ്യരുത്.
* മഴക്കാലത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ മരങ്ങളുടെ കീഴിലോ മലഞ്ചെരുവിലോ ഹൈ ടെന്‍ഷന്‍ ലൈനുകളുടെ താഴെയോ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം.
* വെള്ളത്തിലൂടെ കടന്ന് പോകുമ്പോള്‍ ഏസി ഓഫ് ചെയ്യുക
* മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക
ശക്തമായ മഴക്കാലത്ത് യാത്ര ഒഴിവാക്കുക
മഴ അതിശക്തമാണെങ്കില് വാഹനം റോഡരികില്‍ നിര്‍ത്തിയിട്ട് അല്പനേരം മഴ ആസ്വദിക്കാം. മഴയുടെ ശക്തി കുറഞ്ഞശേഷം യാത്ര തുടരുകയുമാകാം.
വിവരങ്ങള്‍ക്ക് കടപ്പാട് : കേരള പോലീസ്
Todays Story
സംസ്ഥാനമാകെ കാത്തിരിക്കുന്ന വയനാട് ചുരം തുരങ്കപാതയ്ക്കായി ഓസ്ട്രേലയന്‍ സാങ്കേതിക വിദ്യ. കട്ട് ആൻഡ് കവർ രീതിയിലാകും നിർമാണം. ഓസ്ട്രേലിയൻ സാങ്കേതിക വിദ്യയിലാണ് തുരക്കൽ.
പാറയുടെ കാഠിന്യം അനുസരിച്ച് മാർഗം തെരഞ്ഞെടുക്കും. കാഠിന്യം കുറഞ്ഞ പാറയാണെങ്കിൽ സോഫ്റ്റ് ഡ്രില്ലിംഗാകും. കാഠിന്യം കൂടിയതാണെങ്കിൽ നിയന്ത്രിത സ്ഫോടനത്തിലൂടെയാകും തുരക്കൽ.
വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി അതിവേഗത്തിൽ. ഭീമൻപാറ തുരക്കാനുള്ള റോക്ക് ഡ്രിൽ ബൂമർ ഉൾപ്പെടെയുള്ള യന്ത്രങ്ങളെത്തിച്ചു.
തുരങ്കം ആരംഭിക്കുന്ന മേപ്പാടി മീനാക്ഷിക്കുന്നിലേക്കുള്ള റോഡ് നിർമാണവും ഡംപിംഗ് യാർഡുകളുടെയും ക്രഷറുകളുടെയും പ്രവൃത്തിയും പുരോഗമിക്കുകയാണ് . കള്ളാടിയിൽനിന്ന് മലയടിവാരംവരെ റോഡ് വെട്ടികയറുകയാണ്.
നിരവധി തൊഴിലാളികളും യന്ത്രങ്ങളുമുണ്ട്. പവർസ്റ്റേഷനുള്ള ഉപകരണങ്ങളും എത്തിച്ചു.
റോക്ക് ഡ്രിൽ ബൂമറുകൾ എത്തി
ആനക്കാംപൊയിൽ ഭാഗത്ത് ഇരവഴിഞ്ഞിപ്പുഴയിൽ താൽകാലിക പാലം നിർമിച്ച് മെഷിനറികൾ എത്തിച്ചുതുടങ്ങി. യന്ത്രങ്ങൾ പൂർണമായി എത്തിക്കഴിഞ്ഞാൽ തുരങ്കം തുടങ്ങുന്ന സ്വർഗംകുന്നിലേക്കുള്ള റോഡിന്റെ പ്രവൃത്തി ആരംഭിക്കും.
ഇതോടൊപ്പം ഇരവഞ്ഞിപുഴയിൽ പാലം നിർമാണവും അപ്രോച്ച് റോഡ് പ്രവൃത്തിയും തുടങ്ങും. തുരങ്കപാത നിർമാണ കന്പനിയായ ദിലീപ് ബിൽഡ്കോൺ ഉത്തരാഖണ്ഡിലെ ഋഷികേശിൽനിന്നാണ് രണ്ട് റോക്ക് ഡ്രിൽ ബൂമർ വയനാട്ടിൽ എത്തിച്ചത്.
വലിയ ട്രക്കിൽ പ്രത്യേകമായി സ്ഥാപിച്ച പ്ലാറ്റ്ഫോമിലാണ് കൊണ്ടുവന്നത്. കൽപ്പറ്റ ബൈപ്പാസിൽ നിർത്തിയിട്ടിരിക്കുന്ന ട്രക്കിൽനിന്നിറക്കി ബൂമറുകൾ കള്ളാടിയിലേക്ക് എത്തിക്കും.
ബൂമർ പ്രവർത്തിപ്പിക്കുന്നതിൽ പരിശീലനം ലഭിച്ച രാജസ്ഥാൻ സ്വദേശികളായ തൊഴിലാളികളും എത്തിയിട്ടുണ്ട്. ആനക്കാംപൊയിൽ ഭാഗത്തേക്കുള്ള ബൂമറും അടുത്തദിവസം കൊണ്ടുവരും. കൃത്യമായ അളവിലും ആഴത്തിലും റോക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ച് തുരങ്കം നിർമിക്കാനാകും.
Todays Story
സീനിയർ സിറ്റിസൺ ക്വാട്ടയിൽ ടിക്കറ്റെടുത്തിട്ടും ലോവർ ബെർത്ത് ലഭിച്ചില്ലേ.? കാരണം വിശദീകരിച്ച് റെയിൽവേയിലെ ട്രെയിൻ ടിക്കറ്റ് എക്സാമിനർ (ടിടിഇ) പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദിബ്രുഗഡ് രാജധാനി എക്സ്പ്രസിൽ ചിത്രീകരിച്ചതാണ് വീഡിയോ.
സീനിയർ സിറ്റിസൺ ക്വാട്ടയിൽ യാത്രക്കാരുടെ ആശയക്കുഴപ്പങ്ങൾക്ക് പരിഹാരമെന്ന കുറിപ്പോടെ നിരവധി പേരാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. എന്തായാലും ആളുകള്‍ ഏറെ ശ്രദ്ധിക്കുന്ന വീഡിയോക്ക് താഴെ എല്ലാവരും ലൈക്ക് ചെയ്യുകയാണ്.
ലോവർ ബെർത്ത് ലഭിക്കാൻ എന്തുചെയ്യണം?
ട്രെയിൻ നമ്പർ 2424 ദിബ്രുഗഡ് രാജധാനിയിൽ യാത്രക്കാരായ നാല് മുതിർന്ന പൗരൻമാർക്ക് ലോവർ ബെർത്തിന് പകരം മധ്യ ബെർത്തുകളും അപ്പർ ബെർത്തുകളും അനുവദിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പങ്ങൾക്കും സംശയങ്ങൾക്കുമാണ് ടിടിഇ വീഡിയോയിലൂടെ മറുപടി നൽകുന്നത്.
സീനിയർ സിറ്റിസൺ ക്വാട്ട ആനുകൂല്യങ്ങൾ പൂർണമായി ലഭിക്കാൻ ഒരു ടിക്കറ്റിൽ പരമാവധി രണ്ട് യാത്രക്കാരേ ഉണ്ടാകാവൂ എന്ന് അദ്ദേഹം പറയുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ലോവർ ബെർത്ത് അനുവദിക്കുമ്പോൾ മുൻഗണന ലഭിക്കും. രണ്ടിലധികം പേർ ഒരേ ടിക്കറ്റിൽ ബുക്ക് ചെയ്താൽ ക്വാട്ടാ ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.
എങ്ങിനാണ് ബെർത്ത് അനുവദിക്കുന്നത്?
ഇന്ത്യൻ റെയിൽവേയുടെ കംപ്യൂട്ടർ അധിഷ്ഠിത റിസർവേഷൻ സംവിധാനത്തിൽ മുതിർന്ന പൗരൻമാർക്കും 45നും മുകളിലുമുള്ളതോ ഗർഭിണികളായവരോ ആയ സ്ത്രീകൾക്കും ഓട്ടോമാറ്റിക് ആയി ലോവർ ബെർത്ത് അനുവദിക്കാൻ സജ്ജീകരണമുണ്ട്. ബുക്ക് ചെയ്യുന്ന സമയത്ത് ലഭ്യമായ അത്തരം ബെർത്തുകൾ കണക്കിലെടുത്താവും ഇത് അനുവദിക്കപ്പെടുക.
പുരുഷന്മാർക്ക് 60 വയസിന് മുകളിലുള്ളവർക്കും സ്ത്രീകൾക്ക് 45 വയസ്സിന് മുകളിലുള്ളവർക്കും ആണ് ലോവർ ബെർത്ത്/സീനിയർ സിറ്റിസൺ ക്വാട്ട സീറ്റുകൾ അനുവദിക്കുന്നത്. ഒറ്റയ്ക്കോ അല്ലെങ്കിൽ മറ്റൊരു മുതിർന്ന പൗരനൊപ്പമോ യാത്ര ചെയ്യുമ്പോൾ മാത്രമാണ് മുതിർന്ന പൗരന്മാർക്ക് സിസ്റ്റം ലോവർ ബെർത്ത് മുൻഗണന നൽകുന്നത്.
രണ്ടിൽ കൂടുതൽ മുതിർന്ന പൗരന്മാരോ, അല്ലെങ്കിൽ മുതിർന്ന പൗരനും അല്ലാത്തവരുമോ ഒരേ പിഎൻആറിൽ ബുക്ക് ചെയ്താൽ, ഇത് ജനറൽ ക്വാട്ട ആയി കണക്കാക്കപ്പെടും. പ്രായപരിധി ബാധകമാവുമ്പോഴും ഇത്തരം സാഹചര്യത്തിൽ ലോവർ ബെർത്ത് ലഭിക്കാനുള്ള സാധ്യത കുറയും.
ബുക്ക് ചെയ്തപ്പോൾ ഇത്തരത്തിൽ ലോവർ ബെർത്ത് കിട്ടാത്തവർക്ക് ലഭ്യത കണക്കിലെടുത്ത് അത് അനുവദിക്കാൻ ടിക്കറ്റ് പരിശോധകർക്കും അധികാരമുണ്ട്.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം...
ലോവർ ബെർത്ത് നിർബന്ധമായും ആവശ്യമുള്ളവർ അത് അനുവദിച്ചാൽ മാത്രം ബുക്കിംഗ് നടത്തുകയെന്ന് ഒപ്ഷൻ നൽകണമെന്ന് ടിടിഇ പറയുന്നു. ഇങ്ങനെ, ബുക്ക് ചെയ്യുമ്പോൾ ലോവർ ബെർത്ത് അനുവദിച്ചാൽ മാത്രമാണ് ടിക്കറ്റ് ബുക്ക് ആവുക.
കോച്ചുകളിലെ ക്വാട്ട ഇങ്ങനെ ഓരോ ട്രെയിൻ കോച്ചിലും സ്ലീപ്പർ ക്ലാസിൽ ആറ് മുതൽ ഏഴ് വരെ, എസി 3-ടയറിൽ നാല് മുതൽ അഞ്ച് വരെ, എ.സി. 2-ടയറിൽ മൂന്ന് മുതൽ നാല് വരെ ലോവർ ബെർത്ത് സീറ്റുകൾ മുതിർന്ന പൗരന്മാർക്കും 45 വയസിന് മുകളിലുള്ള സ്ത്രീകൾക്കും ഗർഭിണികൾക്കുമായി മാറ്റിവെച്ചിട്ടുണ്ട്.
ഇതിന് പുറമെ, സോണൽ റെയിൽവേകളിലെ സബർബൻ വിഭാഗങ്ങളിലെ ആദ്യത്തെയും അവസാനത്തെയും രണ്ടാം ക്ലാസ് ജനറൽ കംപാർട്ട്മെന്റുകളിൽ കുറഞ്ഞത് ഏഴ് സീറ്റുകൾ മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്തിട്ടുണ്ട്.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആവശ്യമില്ലെങ്കിലും യാത്രയിൽ ആവശ്യപ്പെടുന്ന പക്ഷം പ്രായം തെളിയിക്കാനുള്ള രേഖകൾ കൈയിൽ കരുതേണ്ടതുണ്ട്.
Todays Story
എട്ടു സെന്റിമീറ്റർ മാത്രം നീളമുള്ള ചോക്കിൽ ഇതൾ വിരിയുന്നത് ലോകനേതാക്കളും പുരാണ കഥാപാത്രങ്ങളും. ഇതിനു പുറമേ ഉണ്ണീശോ സെറ്റുൾപ്പെടെയുള്ളവയും ചോക്കിലൂടെ മെനഞ്ഞെടുക്കാൻ ഈ കലാകാരന് ചുരുങ്ങിയ സമയം മതി.
പുൽക്കൂട്ടിലെ ആട്ടിൻകുട്ടിയുടെ നീളം ഒന്നര സെന്റി മീറ്റർ മാത്രമാണ്. ചെറിയ ചോക്കിലെ വലിയ കാര്യങ്ങൾ ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിലും ഇടംപിടിച്ചു. മൂന്നാർ ഗവ. ഹൈസ്കൂൾ അധ്യാപകൻ എം. രഞ്ജിത് കുമാറാണ് ചോക്കുപയോഗിച്ച് വിസ്മയം തീർക്കുന്നത്. ഇദ്ദേഹം ചോക്കുകളിൽ പരീക്ഷണം ആരംഭിച്ചിട്ട് ആറു വർഷമായി.
മൊട്ടുസൂചി ഉപയോഗിച്ചാണ് രൂപങ്ങൾ മെനയുന്നത്. ലെൻസോ കണ്ണടയോ ഉപയാഗിക്കാറില്ല. 20 മിനിറ്റിൽ ഒരു സൃഷ്ടി പുറത്തുവരും. മുൻ ഇന്ത്യൻ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുൾ കലാം തുടങ്ങിയ രാഷ്ട്രനേതാക്കളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ദശാവതാരം പൂർണമായും ആവിഷ്കരിച്ചിട്ടുണ്ട്.
Todays Story
സർക്കാർ ഉദ്യോഗം ലഭിക്കുമ്പോൾ ശ്രീപത്മനാഭന്റെ നാല് ചക്രം ലഭിക്കുന്ന ജോലിയല്ലേ... മഹാഭാഗ്യം എന്ന് ഇന്നും പറയുന്നവർ കേരളത്തിൽ ഉണ്ടെന്ന് അറിയുമോ? അതിശയോക്തി അല്ല ഇത്, സത്യമാണ്.
തിരുവിതാംകൂറിലെ ജനങ്ങൾ കാലങ്ങളായി കൊണ്ടു നടന്നിരുന്ന ഒരു വിശ്വാസത്തിന്റെ തുടർച്ചയാണിതെന്നും അറിയുക. കമ്മ്യൂണിസ്റ്റ് സർക്കാർ തുടർഭരണം നടത്തുന്ന ഇക്കാലത്തുപോലും സർക്കാർ ജോലി എന്നത് ശ്രീപത്മനാഭന്റെ നാല് ചക്രം കിട്ടുന്ന പദവി എന്ന് പറയുന്നത് ഒരേസമയം വൈരുധ്യവും കൗതുകകരവുമാണ്.
എങ്ങനെയാണ് ശ്രീപത്മനാഭന്റെ ചക്രം ഇങ്ങനെ ഒരു വിശ്വാസത്തിന് കാരണമായതെന്ന് പട്ടം. ജി.രാമചന്ദ്രൻ നായരുടെ തിരുവനന്തപുരത്തിന്റെ ഇതിഹാസം എന്ന ഏറെ പ്രചാരം നേടിയ പുസ്തകത്തിലുണ്ട്.
പ്രശസ്ത ജീവചരിത്രകാരനും നിരൂപകനും എഴുത്തുകാരനും ആദ്യകാല പത്രപ്രവർത്തകനുമായ രാമചന്ദ്രൻ നായരുടെ തിരുവനന്തപുരത്തിന്റെ ഇതിഹാസം ഒരു ചരിത്ര നിയോഗം ഏറ്റെടുക്കുന്ന കൃതിയാണ്...
ഇനി ചക്രത്തിന്റെ കഥയിലേക്ക് കടക്കാം. തിരുവിതാംകൂർ ഭരിച്ച അനിഴം തിരുനാൾ മാർത്താണ്ഡവർമ മഹാരാജാവ് (1739- 1758)രാജ്യം തൃപ്പടിദാനത്തിലൂടെ ശ്രീപത്മനാഭന് അടിയറ വച്ചതോടെ നാട് ശ്രീപത്മനാഭന്റേതായി.
ശ്രീപത്മനാഭ ദാസന്മാരായിട്ടാണ് അന്നു മുതലുള്ള മഹാരാജാക്കന്മാർ തിരുവിതാംകൂർ ഭരിച്ചത്. തിരുവിതാംകൂറിന്റെ അവസാന നാടുവാഴിയായ ശ്രീചിത്തിര തിരുനാൾ മഹാരാജാവും ശ്രീപത്മനാഭദാസൻ ആയിട്ട് തന്നെയാണ് നാട് വാണത്.
ജനാധിപത്യ ഭരണത്തിന്റെ പുതുയുഗം മുന്നിൽ എത്തിയ നിമിഷങ്ങളിൽ പോലും ചിത്തിര തിരുനാൾ ശ്രീപത്മനാഭ ദാസനായി തന്നെ നിലകൊണ്ടു എന്നും അറിയുക. നാടുവാഴുന്ന മഹാരാജാവ് അല്ല, ശ്രീപത്മനാഭൻ ആണ് യഥാർഥ അന്നദാതാവ് എന്ന് ചിന്തിച്ചിരുന്ന "പ്രജകൾ' ആയിരുന്നു അന്ന് തിരുവിതാംകൂറിൽ ഉണ്ടായിരുന്നത്.
മാത്രമല്ല അന്നത്തെ നാണയങ്ങളിൽ ശ്രീപത്മനാഭന്റെ മുദ്രയാണ് പതിച്ചിരുന്നതും. അതിനാൽ ഭരണാധികാരികൾ നൽകുന്ന പ്രതിഫലം ശ്രീപത്മനാഭന്റെ ചക്രമായി ജനം സ്വീകരിച്ചു. 1957 ൽ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണം വന്നിട്ടും പിന്നീട് കോൺഗ്രസും കമ്മ്യൂണിസ്റ്റും മാറിമാറി ഭരിച്ചിട്ടും സർക്കാർ ജോലി കിട്ടുക എന്നാൽ ശ്രീപത്മനാഭന്റെ ചക്രം കിട്ടുക എന്ന വിശ്വാസത്തിന് വലിയ മാറ്റമൊന്നും വന്നില്ല.
ശ്രീപത്മനാഭന്റെ മുദ്രയുള്ളത് കൊണ്ട് തന്നെ ജനങ്ങൾ നാണയങ്ങളെ ഭക്തിപൂർവമാണ് കൈകാര്യം ചെയ്തിരുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. രാജഭരണ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ വായ്പ എടുത്തിരുന്നതും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നായിരുന്നു.
പലിശ സഹിതം വായ്പ കൃത്യമായി തിരിച്ചടച്ച രേഖകളും ഉണ്ട്. അന്നത്തെ സർക്കാർ രേഖകൾ മതിലകം രേഖകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. (മതിലകം രേഖകളെ ആധാരമാക്കിയാണ് ഇന്നും പല ചരിത്ര ഗവേഷകരും ചരിത്രരചനകൾ നടത്തുന്നതും) ചക്രത്തിന്റെ കഥ പറയുമ്പോൾ തിരുവനന്തപുരത്തെ പട്ടത്തെ ഒരു ഹോട്ടലിൽ നിന്ന് അരച്ചക്രത്തിന് രണ്ട് (പൈസയിൽ കുറവ്) താൻ ഊണ് കഴിച്ച കഥയും പട്ടം ജി. രാമചന്ദ്രൻ നായർ പങ്കുവയ്ക്കുന്നുണ്ട്.
അക്കാലത്ത് പത്തു രൂപ ഉണ്ടെങ്കിൽ ഒരാൾക്ക് വളരെ സുഭിക്ഷതയോടെ ജീവിക്കാമായിരുന്നു. വായനക്കാർക്ക് അവിശ്വസനീയമായി തോന്നുന്ന ഇതു പോലുള്ള നിരവധി സത്യങ്ങളും ചരിത്രവും തിരുവനന്തപുരത്തിന്റെ ഇതിഹാസം പറഞ്ഞുവയ്ക്കുന്നുണ്ട്. രാജഭരണകാലത്ത് സ്കൂളുകളിലും പൊതുസ്ഥാപനങ്ങളിലും മഹാരാജാവിനെ സ്തുതിക്കുന്ന വഞ്ചീശമംഗളം ആലപിച്ചിരുന്നു.
1938-ൽ രാജവാഴ്ചയ്ക്കെതിരേ പൊതുജനങ്ങൾ പ്രതിഷേധിച്ചപ്പോൾ അതിനെ പ്രതിരോധിക്കാനായി വഞ്ചീശമംഗളം സർ സി.പി. രാമസ്വാമി അയ്യർ നിർബന്ധിതമാക്കിയതും രാമചന്ദ്രൻ നായർ പ്രതിപാദിക്കുന്നുണ്ട്. സർ സിപിയുടെ ദുർഭരണത്തിനെതിരേ തിരുവിതാംകൂറിലെ ജനങ്ങൾ പ്രക്ഷോഭങ്ങളുമായി ഇറങ്ങിയകാലത്ത് സർ സിപിക്ക് വെട്ടേറ്റ് സംഭവവും തിരുവിതാംകൂറിന്റെ ഇതിഹാസം പറയുന്നുണ്ട്.
തിരുവനന്തപുരത്ത് തൈക്കാടുള്ള ശ്രീ സ്വാതി തിരുനാൾ സംഗീത അക്കാദമിയുടെ (ഇന്നത്തെ സ്വാതി തിരുനാൾ സംഗീത കോളജ്) വാർഷികാഘോഷം നടക്കുന്ന ദിവസം. സമ്മേളന പന്തലിൽനിന്നു സർ സിപി പുറത്തിറങ്ങിയപ്പോൾ വൈദ്യുതി ദീപങ്ങൾ എല്ലാം നിലച്ചതും അദ്ദേഹത്തെ വെട്ടിയ സംഭവം നമുക്ക് തൊട്ട് മുന്നിൽ എന്ന പോലെ രാമചന്ദ്രൻ നായർ വരച്ചു കാട്ടുന്നു. വെട്ടേറ്റ സിപിയെ ചികിത്സിച്ച ഡോ. ആർ. കേശവൻ നായരുടെ വാക്കുകൾ പലർക്കും പുതിയ അറിവു ആയിരിക്കും.
കവിളിലും കഴുത്തിലും കൈവിരലുകളിലും മുറിവേറ്റ സർ സിപിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് ചികിത്സിച്ചത്. ദിവാന്റെ പല്ലും നാവും പുറത്തു കാണാമായിരുന്നു എന്ന് ഡോ. പറഞ്ഞിട്ടുണ്ട്. പൾസ് കുറവായിരുന്നതിനാൽ അനസ്തേഷ്യ നൽകാൻ പ്രയാസമായിരുന്നു.
ഇത് അറിഞ്ഞ ദിവാൻ ഡോ. കേശവൻ നായരോട് അനസ്തേഷ്യ കൂടാതെ തനിക്ക് ശസ്ത്രക്രിയ നടത്തിക്കൊള്ളാൻ പറഞ്ഞു. അങ്ങനെ തിരുവിതാംകൂർ കണ്ട ഏറ്റവും കരുത്തനും വിവാദ പുരുഷനും ആയ ദിവാനായ സർ സി പി രാമസ്വാമി അയ്യർക്ക് അനസ്തേഷ്യ കൂടാതെയാണ് ശസ്ത്രക്രിയയും തുന്നിക്കെട്ടലും നടത്തിയത്!
ഇതേക്കുറിച്ച് പിന്നീട് സർ.സി.പി പറഞ്ഞത് വേദന സഹിക്കാനുള്ള കഴിവ് തനിക്ക് ലഭിച്ചത് 35 വർഷക്കാലമായി ശീലിച്ച യോഗാഭ്യാസത്തിലൂടെയാണെന്ന്. ഇവിടെ മറ്റൊരു കാര്യം കൂടി ചേർക്കേണ്ടതുണ്ട്.
കെ.സി.എസ്. മണി സർ സിപിയുടെ മൂക്ക് വെട്ടി എന്ന് പഴംകാലം മുതൽ നമ്മൾ കേൾക്കുന്ന കഥ ശരിയല്ല എന്നാണ് ഡോ. കേശവൻനായരുടെ നേർമൊഴി ഓർമപ്പെടുത്തുന്നത്. മൂക്കിൽ മുറിവ് ഉള്ളതായി ഡോക്ടർ രേഖപ്പെടുത്തിയിട്ടില്ല.
Todays Story
1980 കളിൽ തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്ന സമയം. തെരഞ്ഞെടുപ്പിനു നിൽക്കുന്ന സ്ഥാനാർഥികൾ നൽകുന്ന പൊള്ളയായ വാഗ്ദാനങ്ങൾ ഒരു വശത്ത് പ്രചാരണ വാഹനങ്ങളിൽ നിന്നുയരുന്ന കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങൾ മറു ഭാഗത്തും.
തിരുവനന്തപുരത്തെ കോളജ് ഓഫ് ഫൈൻആർട്സിൽ അന്ന് ചിത്രകലാ അധ്യാപകനാണ് കാട്ടൂർ ജി. നാരായണപിള്ള. ഈ രാഷ്ട്രീയ പുകമറകളുടെ ഇരുളിലൂടെ കോളജിൽ എത്തുന്പോൾ ഉള്ളിൽ നിറയുന്ന വേദനയും ആത്മ സംഘർഷവും കാട്ടൂർ പേപ്പറിലേക്കു പകർത്തും.
വായിലൂടെ തീപ്പുക ഊതുന്ന മനുഷ്യമുഖങ്ങൾ; വിഷ സർപ്പങ്ങളുടെ നാവ് പുളയുന്ന മനുഷ്യ രൂപങ്ങൾ എല്ലാം പേപ്പറിലേക്കു താനെ ഒഴുകിപ്പടരും. ഫൈൻ ആർട്സ് കോളജിലെ അന്നത്തെ വിദ്യാർഥിനി സജിത ശങ്കർ ഗുരുവിന്റെ ചിത്രരചന പലപ്പോഴും നോക്കി നിന്നിട്ടുണ്ട്.
അക്കാലത്ത് കേരളത്തിൽ കൊലപാതക പരന്പരകളും നടന്നിരുന്നു. മനുഷ്യ മനസിന്റെ വിസ്ഫോടനങ്ങളും കാട്ടൂർ കോളജിലിരുന്ന് കോറിയിടുന്നതു സജിത കണ്ടിട്ടുണ്ട്.
നാലു പതിറ്റാണ്ടുകൾക്കു ശേഷം മ്യൂസിയം ആർട്സ് ഗാലറിയിൽ നടന്ന പ്രഫ. കാട്ടൂർ ജി. നാരായണപിള്ളയുടെ പെയിന്റിംഗുകളുടെ പ്രദർശനത്തിൽ ഈ ചിത്രങ്ങൾ കണ്ടപ്പോൾ ശിഷ്യയും പ്രശസ്ത ചിത്രകാരിയുമായ സജിത ശങ്കറിനു അത്ഭുതവും അതിലേറെ ആഹ്ലാദവും
വളരെ ശ്രദ്ധയോടെ കുനിഞ്ഞിരുന്നു സാർ ഈ ചിത്രങ്ങൾ വരയ്ക്കുന്ന രംഗം ഇപ്പോഴും എന്റെ മനസിലുണ്ട്. കോളജ് ഓഫ് ഫൈൻ ആർട്സ് മുൻ പ്രിൻസിപ്പലും കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ പ്രഫ. കാട്ടൂർ ജി. നാരായണപിള്ളയുടെ കൈയൊപ്പ് അക്ഷരാർഥത്തിൽ പതിഞ്ഞ ’സിഗ്നേച്ചർ’ ഒരു വലിയ കാലത്തിന്റെ കഥപറയുന്നു.
1970 കൾ മുതൽ ഇതുവരെയുള്ള കാട്ടൂരിന്റെ പെയിന്റിംഗുകളുടെ ചരിത്രക്കാഴ്ചയാണ് സിഗ്നേച്ചർ ഒരുക്കിയത്. അരനൂറ്റാണ്ടിലൂടെ ഉള്ള ഒരു ചിത്രകാരന്റെ യാത്ര മാത്രമല്ല മാറുന്ന കാലവും നുഷ്യനും പ്രകൃതിയും കാട്ടൂരിന്റെ കാൻവാസുകളിൽ പ്രതിഷ്ഠിക്കപ്പെടുന്നു.
തിരുവനന്തപുരത്ത് നിന്നും അന്യമാക്കപ്പെട്ട പല പൈതൃകക്കാഴ്ചകളും അരനൂറ്റണ്ടിനു മുൻപ് വരച്ച പെയിന്റുംഗുകളിൽ കാണാം. എട്ടുകെട്ടും റോഡരികിലെ പൈപ്പും തെക്കേത്തെരുവിലെ പഴയ അഗ്രഹാരങ്ങളും ഉൾപ്പെടെയുള്ളവ ശിഷ്യരെ ഔട്ട്ഡോർ സ്റ്റഡിക്കു കൊണ്ടുപോയപ്പോൾ വരച്ചതാണ്.
അധ്യാപനത്തിന്റെ ഭാഗമായി വരച്ച സ്കെച്ചുകളിൽ പുതിയ ചിത്രകലാ തലമുറയ്ക്കു ആവശ്യമായ വിശദാംശങ്ങൾ കാണാം. പുറംകാഴ്ചകൾ കണ്ടിരുന്ന് തന്റെ ചിത്രകലാ വിദ്യാർഥിനികൾ ചിത്രരചന നടത്തുന്നതും കാട്ടൂർ വരച്ചിട്ടുണ്ട്.
ഗുരുവും ചിത്രകാരനും ഒന്നിക്കുള്ള ഇത്തരം പെയിന്റിംഗുകൾ ഏറെ ശ്രദ്ധേയമാണ്. ഹൃദയത്തിൽ നിറയുന്ന പൈതൃകമായ ബിംബങ്ങളും സംസ്കൃതിയുടെ സന്പന്നതകളും മിത്തുകളും തന്റേതായ ആധുനിക ശൈലിയിൽ ആവിഷ്ക്കരിച്ചിരിക്കുകയാണ് കാട്ടൂർ.
ശ്രീരാമൻ നൽകുന്ന, ജീവിതത്തിന്റെ നിരർഥകത നിറയുന്ന ലക്ഷ്മണോപദേശ പെയിന്റിംഗ് ഇത്തരത്തിൽപ്പെട്ടതാണ്. നാഗത്തറയും കളമെഴുത്തും തുടങ്ങിയ പാരന്പര്യ അനുഷ്ഠാനങ്ങളും പുതിയ കാല സാഹചര്യങ്ങളിൽ കാട്ടൂരിന്റെതായ ആവിഷ്ക്കാര ശൈലിയിലുടെ പ്രത്യക്ഷപ്പെടുന്നുണ്ട്.
പാരന്പര്യത്തിന്റെ വേരുകളിൽനിന്നും തന്നെയാണു തുടക്കമെങ്കിലും ആധുനികകാല സമസ്യകളെ അവതരിപ്പിക്കുന്പോൾ നൂതനങ്ങളായ ചിത്രരചന സങ്കേതകങ്ങൾ തന്നെ വേണമെന്ന് കാട്ടൂർ ജി. നാരായണപിള്ള പറയുന്നു. മൂർത്തചിത്രങ്ങൾക്കും അമൂർത്ത ചിത്രങ്ങൾക്കുമിടയ്ക്കുള്ള സെമി ആബ്സ്ട്രാക്ട് ശൈലിയിലാണ് പെയിന്റിംഗുകൾ.
അധിനിവേശങ്ങളിൽ തകർപ്പെട്ട ഹംപിയിലെ ആയിരം വർഷം പഴക്കമുള്ള സംസ്കാരവും കാട്ടൂർ വരച്ചിട്ടുണ്ട്. ബ്ലാക്ക് ആൻഡ് ഇങ്ക് സങ്കേതത്തിലെ ഈ പെയിന്റിംഗ് 2010 ലാണ് സാക്ഷാത്കരിച്ചത്. 2024-ൽ വരച്ച പെയിന്റിംഗുകളിലും പ്രകൃതി നശീകരണത്തിന്റെയും സമകാലീന രാഷ്ട്രീയത്തിന്റെയും നഖപ്പാടുകൾ കാണാം.
അരനൂറ്റാണ്ടിൽ സംഭവിച്ച പരിണാമങ്ങൾ, മാറ്റമില്ലാതെ തുടരുന്ന മൂല്യത്തകർച്ചകൾ അങ്ങനെ പലതും സിഗ്നേച്ചർ ഒപ്പിയെടുക്കുന്നുണ്ട്. രഞ്ജു ലീഫ് ആയിരുന്നു ക്യൂറേറ്റർ.
കേരള ലളിതകലാ അക്കാദമിയുടെ അവാർഡ്, അഖിലേന്ത്യാ തലത്തിലുള്ള രാജസ്ഥാൻ ലളിതകലാ അക്കാദമിയുടെ പുരസ്കാരം, മദിരാശിയിലെ യംഗ് പെയിന്റേഴ്സ് ആൻഡ് സ്കൾപ്പ്ച്ചേഴ്സിന്റെ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളുടെ ജേതാവാണ് കാട്ടൂർ.ജി.നാരായണ പിള്ള
TRAVEL
ദീര്‍ഘദൂരയാത്രകള്‍ക്ക് ട്രെയിനില്ലാതെ മലയാളികള്‍ക്ക് എന്താഘോഷം. ഇന്ത്യയിൽ സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന യാത്രാമാർഗമാണ് ട്രെയിൻ.
ചരക്കുഗതാഗതം, വിനോദസഞ്ചാരം എന്നിവയുൾപ്പെടെയുള്ള മേഖലകളിലും ഇന്ത്യന്‍ റെയിൽവേ സേവനങ്ങള്‍ നൽകുന്നുണ്ട്.
ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങളിതാ
9,000ത്തോളം ട്രെയിനുകൾ
ഇന്ത്യയിൽ വിവിധ തരത്തിലുള്ള 9,000ത്തോളം ട്രെയിനുകൾ സര്‍വീസ് നടത്തുന്നുണ്ട്. അവയെ വേഗവും സൗകര്യങ്ങളുമനുസരിച്ച് വിവിധ ഇനങ്ങളാക്കി തിരിച്ചിട്ടുണ്ട്.രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനാണ് വന്ദേ ഭാരത്.
തുരന്തോ എക്സ്പ്രസുകളും രാജധാനി എക്സ്പ്രസുകളുമാണ് മറ്റു വേഗം കൂടിയ ട്രെയിനുകൾ. വേഗത്തിൽ അടുത്ത സ്ഥാനങ്ങൾ ശതാബ്ദി, ജനശതാബ്ദി, ഗരീബ് രഥ് ട്രെയിനുകള്‍ക്കാണ്.
സൂപ്പർഫാസ്റ്റ് മെയിൽ/എക്സ്പ്രസ്, മെയിൽ/എക്സ്പ്രസ്, ഫാസ്റ്റ് പാസഞ്ചർ, പാസഞ്ചർ എന്നിവയാണ് മറ്റു ട്രെയിനുകൾ.
നഗരങ്ങളിൽ പ്രത്യേക നഗരപ്രാന്ത ട്രെയിനുകളും നിലവിലുണ്ട്. ഇത്തരം സര്‍വീസുകളിൽ പ്രധാനപ്പെട്ടതാണ് മെട്രോ ട്രെയിനുകള്‍.
സേവനങ്ങള്‍ അറിയാം…
യാത്രാസേവനങ്ങള്‍ക്ക് പുറമേ ചരക്കുഗതാഗതം, വിനോദസഞ്ചാരം എന്നിവയുൾപ്പെടെയുള്ള മേഖലകളിലും ഇന്ത്യന്‍ റെയിൽവേ സേവനങ്ങള്‍ നൽകുന്നുണ്ട്.
ടിക്കറ്റ് ബുക്കിംഗിന് സ്റ്റേഷനുകളിൽ നേരിട്ടെത്തി ടിക്കറ്റെടുക്കുന്ന സംവിധാനമാണ് ഭൂരിഭാഗം പേരും തെരഞ്ഞെടുക്കാറുള്ളത്. എന്നാൽ, ദീർഘദൂര യാത്രകൾക്ക് മുൻകൂട്ടി ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതാണ് നല്ലത്.
ടിക്കറ്റ് ബുക്കിംഗിന് നിരവധി ആപ്പുകളും പോർട്ടലുകളും നിലവിലുണ്ട്. ട്രാവൽ ഏജൻസികൾ മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള ഐആർസിടിസിയുടെ എന്ന പോർട്ടൽ വഴിയും റെയിൽ വൺ ആപ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
കൂടാതെ, റെയിൽ യാത്രി പോർട്ടൽ, പേടിഎം, ഇക്സിഗോ, മേക്ക് മൈ ട്രിപ്, റെഡ് ബസ് തുടങ്ങിയവ വഴിയും ടിക്കറ്റെടുക്കാം. ജനറൽ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ യുടിഎസ് ആപ് വഴിയും സ്റ്റേഷനുകളിലെ എടിവിഎം മെഷീനുകൾ വഴിയും വാങ്ങാം.
യാത്രയിൽ ടിക്കറ്റിന് പുറമേ തിരിച്ചറിയൽ കാർഡും കൈയിൽ കരുതാൻ ശ്രദ്ധിക്കണം.വിദ്യാർഥികൾ, അംഗപരിമിതർ, രോഗികൾ എന്നിവർക്ക് ടിക്കറ്റ് നിരക്കിൽ ആനുകൂല്യങ്ങളുണ്ട്.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പ്രിഫറൻസ് നൽകണം
അഞ്ചു വയസിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ല. അഞ്ചിനും 12നും ഇടയിലുള്ള കുട്ടികൾക്ക് പ്രത്യേക ബെർത്ത് അല്ലെങ്കിൽ സീറ്റ് ആവശ്യമില്ലെങ്കിൽ മുതിർന്നവർക്കുള്ള ടിക്കറ്റ് നിരക്കിന്റെ പകുതി നൽകിയാൽ മതിയാകും.
വിൻഡോ സീറ്റ്, ഇഷ്ടമുള്ള ബെർത്ത് തുടങ്ങിയവ വേണ്ടവർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അതിനായി പ്രിഫറൻസ് നൽകണം. ബുക്ക് ചെയ്ത ടിക്കറ്റ് ടിക്കറ്റ് കാൻസൽ ചെയ്യുമ്പോൾ റീഫണ്ടിന് യോഗ്യതയുണ്ട്.
നിശ്ചിത സമയപരിധിക്കുള്ളിൽ കാൻസൽ ചെയ്താൽ മാത്രമാണ് റീഫണ്ട് ലഭിക്കുക. വെയിറ്റിംഗ് ലിസ്റ്റ് ട്രെയിനിലെ എല്ലാ സീറ്റുകളും ബെർത്തുകളും മറ്റുള്ളവർ ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ‘വെയിറ്റിംഗ് ലിസ്റ്റ്’ ടിക്കറ്റാണ് ലഭിക്കുക.
മറ്റു യാത്രികർ ടിക്കറ്റ് റദ്ദാക്കിയാലാണ് വെയിറ്റിങ് ലിസ്റ്റിലെ നിങ്ങളുടെ ടിക്കറ്റ് സ്ഥിരീകരിക്കുക. ആർഎസി ടിക്കറ്റുകൾ ആർഎസി (റിസർവേഷൻ എഗൻസ്റ്റ് കാൻസലേഷൻ) ടിക്കറ്റുകളിൽ ഒരു ബെർത്തിൽ രണ്ടു യാത്രികർക്ക് യാത്രചെയ്യാൻ അനുവാദമുണ്ട്.
സ്ഥിരീകരിച്ച ടിക്കറ്റുള്ളവർ യാത്ര ചെയ്യുന്നില്ലെങ്കിൽ, അവരുടെ ബെർത്ത് മറ്റു യാത്രികർക്ക് ആർഎസി ആയി നൽകും.
തത്കാൽ ടിക്കറ്റുകൾ
അടിയന്തര സാഹചര്യങ്ങളിൽ യാത്രയ്ക്കായി ടിക്കറ്റുകൾ ലഭ്യമാക്കാനുള്ള റെയിൽവേയുടെ സംവിധാനമാണ് തത്കാൽ. ഏകദേശം എല്ലാ ട്രെയിനുകളിലും നിശ്ചിത ശതമാനം സീറ്റുകൾ തത്കാലിനായി നീക്കിവെക്കാറുണ്ട്.
ഐആർസിടിസി അക്കൗണ്ടും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചവർക്കാണ് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവുക. പാസഞ്ചർ റിസർവേഷൻ കൗണ്ടറുകൾ വഴിയും അംഗീകൃത ഏജന്റുമാർ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.
ഐആർസിടിസി തത്കാൽ ഓട്ടോമേഷൻ ടൂൾ വഴിയും എളുപ്പത്തിൽ ടിക്കറ്റെടുക്കാം. യാത്രക്കാരുടെ മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി നൽകിയാണ് ബുക്കിംഗ് പൂർത്തിയാക്കേണ്ടത്.
യാത്രയ്ക്ക് ഒരു ദിവസം മുമ്പ് മാത്രമേ ഇത് ബുക്ക് ചെയ്യാൻ സാധിക്കൂ. യാത്രക്കാരല്ലാത്തവർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ പ്രവേശിക്കുമ്പോൾ പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കണം. സ്റ്റേഷനിൽനിന്ന് നേരിട്ടോ യുടിഎസ്, റെയിൽ വൺ ആപ്പുകൾ വഴിയോ ടിക്കറ്റുകൾ വാങ്ങാം.
റെയിൽ വൺ ആപ്പുകളിലും പോർട്ടലുകളിലുമായി ലഭിച്ചിരുന്ന റെയിൽവേയുടെ വിവിധ സേവനങ്ങൾ ‘റെയിൽ വൺ’ എന്ന ഒറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കും ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ ട്രാക്കിംഗ്, ഭക്ഷണം ഓർഡർ ചെയ്യൽ, പരാതി പരിഹാരം തുടങ്ങിയ സേവനങ്ങൾക്ക് ഇനി ഈ ആപ്പിനെ ആശ്രയിച്ചാൽ മതിയാകും.
റെയിൽ കണക്ട്, യുടിഎസ് ആപ്പുകളുടെ ഉപഭോക്താക്കൾക്ക് അതിലെ യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. വിവിധ ക്ലാസുകൾയാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള ക്ലാസുകളിൽ യാത്ര ചെയ്യാനുള്ള സൗകര്യം റെയിൽവേ ഒരുക്കിയിട്ടുണ്ട്.
യാത്രയുടെ സ്വഭാവം, ദൈർഘ്യം, സാമ്പത്തികം, കാലാവസ്ഥ എന്നിവയെ അടിസ്ഥാനമാക്കിയാണ് ട്രെയിൻ ക്ലാസുകൾ തെരഞ്ഞെടുക്കേണ്ടത്.
പാഴ്സല്‍ സര്‍വീസ്
റെയിൽവേയുടെ പാഴ്സല്‍ സര്‍വീസ് സര്‍വീസ് വഴി നിങ്ങളുടെ സാധനങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കയയ്ക്കാം. പഴങ്ങളും പച്ചക്കറികളും മുതൽ മോട്ടോർ സൈക്കിളുകളും റിക്ഷകളും വരെ കയറ്റിയയക്കാനുള്ള സൗകര്യമാണ് റെയിൽവേ ഒരുക്കുന്നത്.
റെയിൽവേ സ്റ്റേഷനിൽനിന്ന് വെബ്സൈറ്റ് വഴിയും ബുക്കിംഗ് നടത്താം. സാധാരണ എല്ലാ പാസഞ്ചർ ട്രെയിനുകളിലും പാർസൽ സർവിസുണ്ട്. കൂടാതെ, പാർസൽ സ്പെഷൽ ട്രെയിനുകളും നിലവിലുണ്ട്.
അവയുടെ വിശദാംശങ്ങൾ റെയിൽവേയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.തപാൽ വകുപ്പുമായി സഹകരിച്ചുള്ള വാതിൽപ്പടി പാർസൽ സേവനവും ലഭ്യമാണ്.
Todays Story
സിനിമയില്‍ നല്ല തിരക്കായിരുന്ന കാലത്ത് ചെന്നൈയിലായിരുന്നു അച്ഛന്. വര്‍ഷത്തില്‍ പത്തു ദിവസമായിരിക്കും പലപ്പോഴും വീട്ടിലുണ്ടാകുക. അന്നൊക്കെ അച്ഛന് നാട്ടിലെത്തുമ്പോള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ കുട്ടികളും മുത്തശിയമ്മയും എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തും.
കുടുംബകാര്യങ്ങളും വീട്ടിലെ ചുമതലകളും കാരണം അമ്മയ്ക്കു ഞങ്ങള്‍ക്കൊപ്പം എപ്പോഴും പുറപ്പെടാന്‍ കഴിയുമായിരുന്നില്ല. ഒരു കറുത്ത നക്ഷത്രം പോലെയാണ് അച്ഛന് വരുന്ന ട്രെയിന്‍ പ്രത്യക്ഷപ്പെടുക.
ട്രെയിനിന്റെ ഒരു പ്രത്യേകതരം മണവും, ഉച്ചത്തില്‍ ചൂളം വിളിച്ചു വരുംനേരം ഉള്ളിലുയരുന്ന അത്യാഹ്ലാദത്തിന്റെ തുടികൊട്ടും ഇന്നും മറന്നിട്ടില്ല. ട്രെയിനില്‍ നിന്ന് ഇറങ്ങിയാല്‍ ഉടനെ അച്ഛന് ഓടിവന്ന് മുത്തശിയമ്മയെ കെട്ടിപ്പിടിക്കും. ഞങ്ങള്‍ കുട്ടികളെ ചേര്‍ത്തണച്ച് പൊന്നുമ്മ നല്‍കും. അച്ഛന് വരുമ്പോള്‍ ഞങ്ങള്‍ക്ക് അക്ഷരാര്‍ഥത്തില്‍ ഉത്സവമാണ്.
അച്ഛനെ കാണാന്‍ അന്ന് സ്റ്റേഷനില്‍ എത്തുന്നവരോടൊക്കെ കുശലം പറഞ്ഞ ശേഷം കാറില്‍ വയലാറിലെ ഞങ്ങളുടെ തറവാടായ രാഘവപറമ്പിലേക്കു പുറപ്പെടും. പോകുന്ന വഴി വുഡ്ലാന്‍ഡ്സ് ഹോട്ടലില്‍ കയറി ഞങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം അച്ഛന് വാങ്ങിത്തരുന്നതും ഓര്‍മിക്കുന്നു.
വഴിയിലൂടെ അക്കാലത്ത് സൈക്കിളില്‍ പച്ചപ്പുല്ല് വച്ച്കെട്ടി ചെറിയ കച്ചവടക്കാര്‍ പോകുന്നുണ്ടാകും. അച്ഛന് ഉടനെ കാര്‍ നിര്‍ത്തി വീട്ടിലെ പശുക്കള്‍ക്ക് പുല്ല് വാങ്ങി കാറിന്റെ ഡിക്കിയില്‍ നിറയ്ക്കും. എല്ലാവരെയും അതിരറ്റ് സ്നേഹിച്ച അച്ഛന് സമസ്ത ജീവജാലങ്ങളോടും വലിയ സ്നേഹവും കാരുണ്യവുമായിരുന്നു.
വീട്ടിലെ പൊമറേനിയന്‍ നായ്ക്കളായ സാലിയും നീലിയും അച്ഛന് പ്രിയപ്പെട്ടവരായിരുന്നു. അച്ഛന് വീട്ടില്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് ഓണം പോലെ ഉത്സവനാളുകളാണ്. ചേട്ടന് (വയലാര്‍ ശരത്ചന്ദ്ര വര്‍മ) അന്ന് സ്കൂള്‍ ബോര്‍ഡിംഗിലാണ്. ഞങ്ങള്‍ എല്ലാവരും ചേര്‍ന്നു ചേട്ടനെ കാണാനായി സ്കൂളില്‍ പോകുന്നതും സന്തോഷകരമായ ഓർമയാണ്.
അച്ഛൻ ഉള്ളപ്പോൾ വീട്ടില്‍ എപ്പോഴും സന്ദര്‍ശകരാണ്. പ്രമുഖരായ സാഹിത്യകാരന്മാരും സിനിമാ പ്രവര്‍ത്തകരും നാട്ടുകാരും സാധാരണ തൊഴിലാളികളും ഇവരിൽ ഉൾപ്പെടും. അച്ഛനു പക്ഷേ പ്രശസ്തരെന്നോ സാധാരണക്കാരെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. എല്ലാവരെയും ഒരു പോലെ സത്കരിക്കും. വീട്ടിലെത്തുന്നവര്‍ക്കെല്ലാം ഭക്ഷണം നല്‍കുന്നതും നിലത്ത് ഒന്നിച്ചിരുന്നുണ്ണുന്നതും പതിവായിരുന്നു.
ഞങ്ങള്‍ നാലു മക്കളോട് പറഞ്ഞറിയിക്കാനാവാത്ത സ്നേഹവാത്സല്യമായിരുന്നു അച്ഛന്. അന്നു തീരെ ചെറിയ കുട്ടികളായിരുന്ന യമുനയോടും സിന്ധുവിനോടും വാത്സല്യവും കരുതലും ഏറും. അച്ഛന്റെ സ്നേഹം തിരിച്ചറിയാനുള്ള പ്രായം പക്ഷേ ചേട്ടനും എനിക്കുമായിരുന്നു എന്നു തോന്നാറുണ്ട്.
അതുകൊണ്ടാവും അച്ഛനുമായി കൂടുതല്‍ സംസാരിക്കാനും അടുപ്പം സൂക്ഷിക്കാനും ഞങ്ങള്‍ക്കു കഴിഞ്ഞിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്തും അച്ഛന് എന്നെ എടുത്തുകൊണ്ടു നടന്നിരുന്നു എന്നു പറയുമ്പോള്‍ ഊഹിക്കാമല്ലോ.
അച്ഛനില്ലാത്ത ഒരു ജീവിതം എനിക്കു സങ്കല്പിക്കുവാനേ കഴിയുമായിരുന്നില്ല. എങ്കിലും തുലാവര്‍ഷം ഞങ്ങളുടെ അച്ഛനെ എങ്ങോട്ടോ കൊണ്ടുപോയി. അച്ഛന്റെ വിയോഗവാര്‍ത്ത ആകാശവാണിയിലൂടെ കേട്ടത് ഇപ്പോഴും ഓര്‍മിക്കുന്നു.
Todays Story
ശ്രീരാമൻ അയോധ്യയിൽ മടങ്ങിയെത്തിയ ദിവസം
തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി കൊണ്ടാടുന്നത്. 14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ അയോധ്യയിൽ മടങ്ങിയെത്തിയ ദിവസമാണ് ഇതെന്നാണ് ഒരു ഐതിഹ്യം. മറ്റു പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. ദീപാവലി എന്നും ദീപാളി എന്നും ഇതിനെ വിളിക്കുന്നു.
ദീപങ്ങളുടെ നിര എന്നാണ് ദീപാവലിയുടെ അർഥം. അഞ്ചു തിരിയിട്ട് ഭദ്രദീപം കൊളുത്തി ധനലക്ഷ്മിയെ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് പൂജ നടത്തുന്നു. ലക്ഷ്മിയെ ഈ ദിവസം പൂജിച്ചാൽ ഒരു വർഷം മുഴുവൻ ഐശ്വര്യം നിലനിൽക്കും എന്നാണ് വിശ്വാസം.
വടക്കേ ഇന്ത്യയില്‍ അഞ്ച് ദിവസത്തെ ആഘോഷം
വടക്കേ ഇന്ത്യയിലെ അഞ്ച് ദിവസത്തെ ആഘോഷമാണ്. കേരളത്തിൽ പക്ഷേ ഇത് ഒരു ദിവസമായി ചുരുങ്ങിയിരിക്കുന്നു. ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻ തേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്.
അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്യുന്നു. വൈകിട്ടു അഞ്ചുതിരിയിട്ട വിളക്കു വച്ച് ധനലക്ഷ്മിയെ പൂജിക്കുകയും കനക ധാരാസ്തവം തുടങ്ങിയ മഹാലക്ഷ്മി സ്തോത്രങ്ങൾ ചൊല്ലുകയും ചെയ്യുന്നു. ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുർദശി. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ആണ് ഇത്.
നരകാസുരനെ വധിച്ച ശ്രീ കൃഷ്ണനെയാണ് അന്നേ ദിവസം പൂജിക്കുന്നത്. ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസം ലക്ഷ്മി പൂജ. ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, ലക്ഷ്മി അഥവാ ആദിപരാശക്തിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി എന്നിവരെയും കുബേരനയും പൂജിക്കുന്നു.
ഓണാഘോഷവുമായി സാമ്യം
കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാം ദിവസമാണു ബലി പ്രതിപദ ആഘോഷിക്കുന്നത്. വാമനൻ ചവിട്ടി പാതാളത്തിലേക്കു വിട്ട മഹാബലി നാടുകാണാൻ വരുന്ന ദിവസമാണ് ഇതെന്നാണു വിശ്വാസം. നമ്മുടെ ഓണം പോലെ.
ഇതു കൂടാതെ രംഗോലിയോ കോലമോ കൊണ്ടു മുറ്റം അലങ്കരിക്കുക, കളിമണ്ണു കൊണ്ടോ ചാണകം കൊണ്ടോ ഏഴു കോട്ടകൾ പണിയുക, ബലിയെയും ഭാര്യ വിന്ധ്യവലിയെയും പൂജിക്കുക, നിരനിരയായി വിളക്കുകൾ കൊളുത്തി വയ്ക്കുക എന്നിവയും പതിവുണ്ട്.
ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ, ബഹു-ബീജ് ആഘോഷിക്കുന്നത്. ഇതോടു കൂടി ദീപാവലി ആഘോഷങ്ങൾ അവസാനിക്കുന്നു. കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ് ഈ ആഘോഷം. മരണദേവനായ യമൻ സഹോദരി യമിയെ സന്ദർശിച്ചെന്നാണ് ഐതിഹ്യം.
വടക്കേ ഇന്ത്യയില്‍ അഞ്ച് ദിവസത്തെ ആഘോഷം
വടക്കേ ഇന്ത്യയിലെ അഞ്ച് ദിവസത്തെ ആഘോഷമാണ്. കേരളത്തിൽ പക്ഷേ ഇത് ഒരു ദിവസമായി ചുരുങ്ങിയിരിക്കുന്നു. ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻ തേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്.
അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്യുന്നു. വൈകിട്ടു അഞ്ചുതിരിയിട്ട വിളക്കു വച്ച് ധനലക്ഷ്മിയെ പൂജിക്കുകയും കനക ധാരാസ്തവം തുടങ്ങിയ മഹാലക്ഷ്മി സ്തോത്രങ്ങൾ ചൊല്ലുകയും ചെയ്യുന്നു. ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുർദശി. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ആണ് ഇത്.
നരകാസുരനെ വധിച്ച ശ്രീ കൃഷ്ണനെയാണ് അന്നേ ദിവസം പൂജിക്കുന്നത്. ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസം ലക്ഷ്മി പൂജ. ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, ലക്ഷ്മി അഥവാ ആദിപരാശക്തിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി എന്നിവരെയും കുബേരനയും പൂജിക്കുന്നു.
ഓണാഘോഷവുമായി സാമ്യം
കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാം ദിവസമാണു ബലി പ്രതിപദ ആഘോഷിക്കുന്നത്. വാമനൻ ചവിട്ടി പാതാളത്തിലേക്കു വിട്ട മഹാബലി നാടുകാണാൻ വരുന്ന ദിവസമാണ് ഇതെന്നാണു വിശ്വാസം. നമ്മുടെ ഓണം പോലെ.
ഇതു കൂടാതെ രംഗോലിയോ കോലമോ കൊണ്ടു മുറ്റം അലങ്കരിക്കുക, കളിമണ്ണു കൊണ്ടോ ചാണകം കൊണ്ടോ ഏഴു കോട്ടകൾ പണിയുക, ബലിയെയും ഭാര്യ വിന്ധ്യവലിയെയും പൂജിക്കുക, നിരനിരയായി വിളക്കുകൾ കൊളുത്തി വയ്ക്കുക എന്നിവയും പതിവുണ്ട്.
ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ, ബഹു-ബീജ് ആഘോഷിക്കുന്നത്. ഇതോടു കൂടി ദീപാവലി ആഘോഷങ്ങൾ അവസാനിക്കുന്നു. കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ് ഈ ആഘോഷം. മരണദേവനായ യമൻ സഹോദരി യമിയെ സന്ദർശിച്ചെന്നാണ് ഐതിഹ്യം.
Todays Story
ഫേസ് ബുക്ക് സൗഹൃദം അതിരുവിട്ടപ്പോഴാണ് പതിനൊന്നാം ക്ലാസുകാരിയെ മാതാപിതാക്കള്‍ മനഃശാസ്ത്രജ്ഞന്റെ അടുത്ത് എത്തിച്ചത്. തീരെ പരിചയം ഇല്ലാത്തവരെപ്പോലും അവള് ഫ്രണ്ട്ഷിപ്പ് ലിസ്റ്റില്‍ ചേര്‍ക്കും.
കൂട്ടുകാരിയുടെ കൂട്ടുകാരന്, അയാളുടെ സുഹൃത്ത്... ഇങ്ങനെ പോകുന്നു അവളുടെ സൗഹൃദങ്ങള്‍... പിന്നെ ഫോണ്‍ നമ്പറും നല്‍കും. കംപ്യൂട്ടര്‍ ചാറ്റിംഗിലൂടെയും മൊബൈലിലൂടെയും ഏതുനേരവും അപരിചിതരുമായി ചങ്ങാത്തത്തിലായിരുന്നു ആ കുട്ടി. അതോടെ മാര്‍ക്കു കുറഞ്ഞു. വീട്ടില്‍ ആരോടും മിണ്ടാനും സമയമില്ലാതായി.
ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും കൗമാരക്കാരും സ്ത്രീകളുമൊക്കെ ഇന്ന് സജീവമാണ്. ഫോട്ടോകളും വിശേഷങ്ങളുമൊക്കെ പോസ്റ്റ് ചെയ്യാനും അതിന് ലൈക്ക് അടിച്ച് സന്തോഷം നേടാനുമൊക്കെ പലരും മത്സരിക്കുന്നതായും കാണാം.
സ്വന്തം അപ്പന് മരിച്ചു കിടക്കുമ്പോഴും മൊബൈല്‍ ഫോണിലൂടെ ഫേസ് ബുക്കില്‍ ചാറ്റു ചെയ്ത പാലാക്കാരിയായ യുവതിയെ അടുത്തിടെയാണ് ഭര്‍ത്താവ് മനഃശാസ്ത്രജ്ഞന്റെ അടുത്ത് എത്തിച്ചത്.
കംപ്യൂട്ടറും ഇന്റര്‍നെറ്റും മൊബൈല്‍ഫോണുമൊക്കെ അച്ചടക്കത്തോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അതൊരു കെണിയായി മാറും.
അപരിചിതരെ ഫേസ് ബുക്ക് ഫ്രണ്ട്ഷിപ്പ് ലിസ്റ്റില്‍നിന്നു വെട്ടിമാറ്റണം. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കുമ്പോഴുള്ള കരുതലുകള്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് പകര്‍ന്നു നല്‍കണം. അവര്‍ ഇത് എങ്ങനെ ഉപയോഗിക്കുന്നുവെന്ന കാര്യത്തിലും ശ്രദ്ധവേണം.
വ്യാജ പ്രൊഫൈലുകളുടെ ഒരു ലോകമാണ് ഫേസ്ബുക്ക്. ഒരു രസത്തിനുവേണ്ടി ഉണ്ടാക്കിയതു മുതല്‍ തട്ടിപ്പിനുവരെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നവരുണ്ട്.
മക്കളുടെ ചാറ്റിംഗില്‍ കണ്ണുവേണം...
Special News
വന്ദേ ഭാരത് ട്രെയിന്‍, ബസുകള്‍, കാറുകള്‍, ക്ഷേത്ര ഗോപുരങ്ങള്‍ തുടങ്ങിയവയെല്ലാം കൈയിലൊതുക്കാന്‍ പറ്റുന്ന വലുപ്പത്തില്‍ നിര്‍മിച്ചാല്‍ അതൊരു കൗതുകം തന്നെയാണ്. ഇവയിലെ വളരെ ചെറിയ ഉപകരണങ്ങള്‍പോലും അതേ രീതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞാല്‍ അതൊരു കഴിവുതന്നെയാണ്.
താന്‍ സ്വായത്തമാക്കിയ കഴിവുപയോഗിച്ച് സൂക്ഷ്മതയോടെ ആരിലും അദ്ഭുതവും കൗതുകവുമുണര്‍ത്തുന്ന മൂന്ന് സെന്റീമീറ്റര്‍ മുതല്‍ ആറടിയോളം വരെ വലുപ്പത്തില്‍ നിര്‍മിച്ച അറുപതോളം മിനിയേച്ചര്‍ മാതൃകകളുടെ കലവറയാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് അക്കാദമിയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ കൈതപ്രം ചെറുവച്ചേരിയിലെ രാഹുല്‍ രാമചന്ദ്രന് സ്വന്തമായുള്ളത്.
മിനിയേച്ചര്‍ പ്രണയം
ചെറുപ്പം മുതലെയുള്ള ജന്മവാസനയായിരുന്നു മിനിയേച്ചര്‍ പ്രണയം. വാഹനങ്ങളോടുള്ള ചെറുപ്പത്തിന്റെ സ്വതസിദ്ധമായ ഇഷ്ടത്തില്‍ ബസുകളും കാറുകളുമൊക്കെയായിരുന്നു ആദ്യം പിറവിയെടുത്തത്.
രാഹുലിന്റെ കണ്ണില്‍ ഒന്നും പാഴ് വസ്തുവല്ലായിരുന്നു. സമീപനാളുകളില്‍ ആവശ്യമായ സാധനങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ മിനിയേച്ചര്‍ മാതൃകകള്‍ക്ക് യഥാര്‍ഥ രൂപം കൈവരിക്കാനുമായിട്ടുണ്ട്.
ചെറിയ കണ്ടെയ്നറുകളില്‍ ആവശ്യമുള്ള നിറങ്ങളില്‍ സ്പ്രേ പെയിന്റ് ലഭിക്കാന്‍ തുടങ്ങിയതോടെ പെയിന്റിംഗ് എളുപ്പമാകുകയും യഥാര്‍ഥ വര്‍ണങ്ങളുടെ വശ്യത പകരാനാകുന്നുമുണ്ട്.
ഇതെല്ലാം മിനിയേച്ചര്‍ മാതൃകകളുടെ ചാരുത വര്‍ധിപ്പിക്കുന്നു. ജോലി കഴിഞ്ഞുവന്നാല്‍ രാത്രി പതിനൊന്നുവരെ രാഹുല്‍ മിനിയേച്ചറുകളുടെ പണിപ്പുരയിലായിരിക്കും.
വഴിത്തിരിവായത് മെട്രോമാന്റെ നിര്‍ദേശം
മെട്രോമാന് ഇ. ശ്രീധരന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്ക്കുന്ന വന്ദേ ഭാരത് ട്രെയിനിന്റെ മിനിയേച്ചര്‍ സമ്മാനിച്ചതാണ് അതുവരെ വാഹനങ്ങളുടെ മിനിയേച്ചര്‍ നിര്‍മിച്ചിരുന്ന രാഹുലിന്റെ ചിന്തകളെ വഴിതിരിച്ചുവിട്ടത്.
തൃശൂര്‍-പാലക്കാട് ജില്ലാ അതിര്‍ത്തിയിലെ വീരസ്ഥാനം വീരുത്താനം ഭഗവതി ക്ഷേത്രവും അനുബന്ധ സജ്ജീകരണങ്ങളുമടങ്ങുന്ന മിനിയേച്ചര്‍ നിര്‍മിക്കാനായിരുന്നു മെട്രോമാന് ആവശ്യപ്പെട്ടത്.
ഉള്ളിൽ പേടിയോടെയാണ് രാഹുല്‍ ആ ദൗത്യം ഏറ്റെടുത്തത്. പുറത്തുനിന്നു കാണുന്ന ഭാഗത്തിന്റെ ഫോട്ടോയെടത്തു. അകത്തുള്ള സജ്ജീകരണങ്ങളുടെ ഫോട്ടോ പൂജാരികളെക്കൊണ്ട് സംഘടിപ്പിച്ചു.
മൂന്നുമാസത്തെ പരിശ്രമത്തിനൊടുവിലാണ് പാലക്കാട് ജില്ലയില്‍ കിഴക്കേ നട ചെന്നവസാനിക്കുന്നതും തൃശൂര്‍ ജില്ലയില്‍ പിറകുവശത്തെ നട ചെന്നവസാനിക്കുന്നതുമായ പ്രത്യേകതകളുള്ള ഈ ക്ഷേത്രത്തിന്റെ ആറടി നീളവും നാലടി വീതിയുമുള്ള മിനിയേച്ചര്‍ നിര്‍മിച്ചു നല്‍കിയത്.
അന്ന് മെട്രോമാന് ശ്രീധരനില്‍നിന്നു ലഭിച്ച പ്രോത്സാഹനം മറക്കാനാകില്ലെന്നും രാഹുല്‍ പറയുന്നു. പിന്നീട് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ മുഖമണ്ഡപവും, ശബരിമല, അയോദ്ധ്യ രാമക്ഷേത്രം, പറശിനി മുത്തപ്പന് ക്ഷേത്രം, പീസ ടവര്‍ തുടങ്ങിയവയും ഓരോരുത്തരുടേയും ആവശ്യമനുസരിച്ച് നിര്‍മിച്ചു നല്കി.
നമുക്ക് സുപരിചിതമല്ലാത്ത വിദേശ വാഹനങ്ങളുടെ മിനിയേച്ചറുകളും 1930ലെ വാഹനം മുതല്‍ കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസുവരെയുള്ള അറുപതോളം മിനിയേച്ചറുകളും രാഹുലിന്റെ ശേഖരത്തിലുണ്ട്. സമീപത്തെ ക്രിസ്തീയ ദേവാലയവും മുസ്ലിം പള്ളിയും ഇതിലുള്‍പ്പെടും.
മൂന്ന് സെന്റീമീറ്റര്‍ ഉയരവും ഒരു സെന്റീമീറ്റര്‍ വീതിയുമുള്ള ചെണ്ടയാണ് ഇക്കൂട്ടത്തിലുള്ള കുഞ്ഞന്‍ മിനിയേച്ചര്‍. ആറടി നീളത്തിലും നാലടി വീതിയിലുമുള്ള വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന്റെ നിര്‍മാണത്തിലാണിപ്പോള്‍ രാഹുല്‍.
Todays Story
ലക്ഷദ്വീപില്‍ നിലവില്‍ 36 ദ്വീപുകളില്ല. അവിടെ 35 ദ്വീപുകളേ അവശേഷിക്കുന്നുള്ളു. 1968 ല്‍ 0.032 ച.കിലോമീറ്ററുണ്ടായിരുന്ന പറാളി ഒന്ന് ചെറുദ്വീപ് നാമാവശേഷമായിക്കഴിഞ്ഞു. 32 ച.കീ. വിസ്തൃതമായ ലക്ഷദ്വീപില്‍ എഴുപതിനായിരം ജനങ്ങളാണ് അധിവസിക്കുന്നത്.
ടൂറിസത്തിനും മത്സ്യസമൃദ്ധിക്കും തെങ്ങുകൃഷിക്കും പേരുകേട്ട ഇവിടത്തെ തടാകങ്ങളുടെ വിസ്തൃതി 4200 ചതുരശ്ര കിലോമീറ്ററാണ്. കടല്‍നിരപ്പ് വരുംവര്‍ഷങ്ങളില്‍ 0.78 മില്ലീമീറ്റര്‍ വീതം ഉയരുമെന്ന പഠനം യാഥാര്‍ഥ്യമായാല്‍ ലക്ഷദ്വീപിലെ ചെറുദ്വീപുകളെ ഒന്നാതെ അറബിക്കടല്‍ വിഴുങ്ങും.
നാലു ദ്വീപുകള്ക്കൂടി ആസന്നഭാവിയില്‍ കടലെടുക്കുന്ന നിലയിലാണെന്ന് ലക്ഷദ്വീപിലെ ജനവാസമില്ലാത്ത ദ്വീപുകളിലെ മണ്ണൊലിപ്പിനെക്കുറിച്ച് ഗവേഷണം നടത്തിയ ഡോ. ആര്.എം ഹിദായത്തുള്ള വ്യക്തമാക്കുന്നു.
ബംഗാരം, തിന്നകര, പറാളി ഒന്ന്, പറാളി രണ്ട്, പറാളി മൂന്ന് എന്നീ അഞ്ച് ദ്വീപുകളുടെ ജൈവവൈവിധ്യത്തെക്കുറിച്ചാണ് ഡോ. ഹിദായത്തുള്ള പഠനം നടത്തിയത്. ഇതില്‍തന്നെ പറാളി ദ്വീപുകള്‍ക്കാണ് ഏറ്റവും ക്ഷയം സംഭവിച്ചുകൊണ്ടിരിക്കുന്നത്.
പരമ്പരാഗത ഭൗതിക സംരക്ഷണ നടപടികള്‍ക്കു പുറമേ കണ്ടല്‍ക്കാടുകള്‍ വച്ചു പിടിപ്പിച്ച് ജൈവ കവചമൊരുക്കിയാല് ചെറുദ്വീപുകളെ കുറയെങ്കിലും രക്ഷിക്കാനാകുമെന്ന് ഹിദായത്തുള്ള നിര്‍ദേശിക്കുന്നു.
ആഗോളതാപനത്തെത്തുടര്ന്ന് കടല്‍നിരപ്പുയരുന്നത് ലക്ഷദ്വീപിനെ ഒന്നാതെ ബാധിക്കാനിടയുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ 1382 ദ്വീപുകള്‍ക്കും കടല്‍നിരപ്പിലെ കയറ്റം ഭീഷണിയുയര്‍ത്തുന്നു.
ഈ സാഹചര്യത്തില്‍ ദ്വീപ് സംരക്ഷണത്തിന് പ്രാധാന്യമുണ്ട്. പറാലി രണ്ട് 80 ശതമാനവും തിന്നകര 14 ശതമാനവും പറാലി മൂന്ന് 11 ശതമാവും ബംഗാരം ഒന്‍പതു ശതമാനവും ഇല്ലാതായിക്കഴിഞ്ഞു.
പവിഴപ്പുറ്റുകളുടെ നാശവും എല്നീനോയും കടലേറ്റവും താപനില വര്‍ധനയും സമ്പന്നമായ ജൈവവൈവിധ്യത്തെ നശിപ്പിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ കടല്‍നിരപ്പ് വര്‍ധന 1.3-1.7 മി.മി. തോതിലായിരുന്നത് ഇപ്പോള്‍ ഇരട്ടി തോതിലാണ്.
സമുദ്രനിരപ്പില്‍ നിന്ന് 1-2 മീറ്റര്‍ മാത്രമാണ് ലക്ഷദ്വീപിലെ ജനവാസ ദ്വീപുകളുടെ ശരാശരി ഉയരം എന്നത് സാഹചര്യത്തിന്റെ ഗൗരവം വിളിച്ചറിയിക്കുന്നു. 1989 മുതല്‍ 2006 വരെ ലക്ഷദ്വീപിലെ അഞ്ചു ശതമാനം കരഭൂമി നഷ്ടമായതായി ഐഎസ്ആര്‍ഒ പഠനം വ്യക്തമാക്കുന്നു.
ഇതേ കാലത്ത് പവിഴപ്പുറ്റുകള്‍ക്ക് 40 ശതമാനം നാശമുണ്ടാതായി. കൃഷിയിടങ്ങള്‍ 50 അന്‍പതു ശതമാനം വരെ കടലെടുത്തുകഴിഞ്ഞു. തെങ്ങു കൃഷിയില്‍ നിന്നുള്ള വരുമാനവും ഉത്പാദനവും കുറഞ്ഞു.
മായുകയാണ് സുന്ദര്‍ബന്‍
ഇന്ത്യയിലെ രണ്ടാമത്തെ വലിയ കടുവ സങ്കേതകേന്ദ്രവും ജൈവ സമ്പന്നവുമായ സുന്ദര്‍ബനും ഉപദ്വീപുകളും ഭാവിയില്‍ ഓര്‍മയാകും. 3,629.57 ച.കി. വിസ്തൃതമായ സുന്ദര്‍ബന്‍ വിനോദസഞ്ചാരികളുടെയും പരിസ്ഥിതി ഗവേഷകരുടെയും പ്രിയ ഇടമാണ്. നിലവില്‍ 101 കടുവകള്‍ സുന്ദര്‍ബാന്‍ വനാന്തരത്തിലുണ്ട്.
സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം കണ്ടല്‍ വനങ്ങള്‍ വളരുന്നതിനാലാണ് സുന്ദര്‍ബാന്‍ എന്ന പേരു ലഭിച്ചത്. കണ്ടല്‍ക്കാടുകളില്‍ കടുവകളെ കാണാന്‍ കഴിയുന്ന ലോകത്തിലെ ഏക പ്രദേശമാണ് ഇവിടം.
പത്മ, ബ്രഹ്മപുത്ര, മേഘ്ന നദികളുടെ സംഗമപ്രദേശത്തിലാണ് സുന്ദര്‍ബന്‍ കണ്ടല്‍ കാടുകള്‍ സ്ഥിതി ചെയ്യുന്നത്. മൂന്നൂറിനം മരങ്ങളും ഔഷധ സസ്യങ്ങളും 425 ഇനം വന്യജീവികളും ഇവിടെയുണ്ട്. രാജ്യത്ത് ഏറ്റവുമധികം ദേശാടനക്കിളികളെ നിരീക്ഷിക്കാവുന്നതും ഇവിടെയാണ്.
സുന്ദര്‍ബന്‍ നാശത്തിന് കാരണം പ്രധാനമായും കാലാവസ്ഥാ വ്യതിയാനം, ഉയരുന്ന കടല്‍നിരപ്പ്, കടല്‍ക്ഷോഭം, നഗരവല്‍ക്കരണം, മനുഷ്യരുടെ കടന്നുകയറ്റം, മലിനീകരണം, അമിത വിഭവ ചൂഷണം എന്നിവയാണ്.
സുന്ദര്‍ബന്‍ തീരത്തെ ഘൊറാമാറ, ഭന്ഗാദുനി ദ്വീപുകളിലെ കൂറ്റന്‍ കരിമ്പനകള്‍ ഓരോന്നായി നിലംപൊത്തുകയാണ്. ദിവസവും നാല്പതും അന്‍പതും പനകളെ തിരകള്‍ പിഴുതെറിയും. വെറ്റില കൃഷിയാണ് ഏറെപ്പേരുടെയും ഉപജീവനമാര്‍ഗം.
2021ലെ യാസ് ചുഴലിക്കാറ്റില്‍ 550 വെറ്റിലത്തോട്ടങ്ങളാണ് ഘൊറാമാറയില് നശിച്ചത്. ഘൊറാമാറയുടെ നീളം 1972ല്‍ 12 കിലോമീറ്ററില്‍നിന്നും 2022ല്‍ ഏഴു കിലോമീറ്ററായി ചുരുങ്ങി.
Todays Story
ലോകത്തിലെതന്നെ ഏറ്റവും വലിയ നദീദ്വീപാണ് ബ്രഹ്മപുത്രയിലെ മജുലി. 2016ല്‍ ഇന്ത്യയില്‍ ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ദ്വീപ്. ആസാമിന്റെ സാംസ്കാരിക തലസ്ഥാനം എന്ന വിശേഷണവും മജുലിക്കുണ്ട്.
ബ്രഹ്മപുത്രയില്‍ 421.65 കിലോമീറ്റര്‍ വിസ്തൃതിയുള്ള മജുലി 300 വര്‍ഷം മുന്‍പുണ്ടായ ഭൂമികുലുക്കത്തിലാണ് ഉയര്‍ന്നുവന്നതെന്നു കരുതപ്പെടുന്നു. ഭൂചനത്തില്‍ ബ്രഹ്മപുത്രയില്‍ വലിയ പ്രളയമുണ്ടായി നദിയുടെ ഗതി തെക്കോട്ട് മാറിയൊഴുകി. പ്രളയത്തില്‍ ഒഴുകിയെത്തിയ അവശിഷ്ടങ്ങളും മണ്ണും കല്ലും അടിഞ്ഞാണ് ബ്രഹ്മപുത്രയുടെ മകള്‍ എന്നറിയപ്പെടുന്ന മജുലി ദ്വീപുണ്ടായത്.
പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ വൈഷ്ണവ സംസ്കാര കേന്ദ്രം കൂടിയാണ് മജുലി. വൈഷ്ണവ ആശ്രമങ്ങളും സംഗീതവും സംസ്കാരവും ഏറെ വശ്യമാണ്. മജുലി എന്നാല്‍ രണ്ട് സമാന്തര നദികള്‍ക്കിടയിലെ ഭൂമി. തപോരി എന്നറിയപ്പെടുന്ന നിരവധി ചെറിയ ദ്വീപുകളുടെ കൂട്ടമാണ് മജുലി.
ഗോഹട്ടിയില്‍നിന്ന് 350 കി.മീ മാറി 1.70 ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന 22 തപോരികള് മജുലിയിലുണ്ട്. മിഷിംഗ്, ദിയോറി, സൊനോവാള്‍ കച്ചാറി തുടങ്ങിയ വിവിധ ഗോത്രവിഭാഗക്കാര്‍ ഇവിടെ താമസിക്കുന്നു. എണ്ണത്തില്‍ മിഷിംഗ് വിഭാഗത്തിനാണ് മുന്‍തൂക്കം.
ബ്രഹ്മപുത്രയിലെ പ്രളയത്തില്‍നിന്ന് രക്ഷനേടാന്‍ മുളങ്കമ്പുകള്‍ കുത്തിനിര്‍ത്തി അതില്‍ പണിയുന്ന വീടുകളിലാണ് ഇവരുടെ താമസം. ഭൂരിഭാഗവും കര്‍ഷകരും മത്സ്യത്തൊഴിലാളികളാണ്.
വര്‍ഷവും ബ്രഹ്മപുത്രയിലുണ്ടാവുന്ന വെള്ളപ്പൊക്കമാണ് ദ്വീപിലെ കൃഷിയിടങ്ങളെ ഫലഭൂയിഷ്ഠമാക്കുന്നത്. റോഡുകളില്ലാത്തതിനാല്‍ ബോട്ടുകളിലാണ് മജുലിയിലേക്ക് സഞ്ചാരികള്‍ എത്തുന്നത്.
Todays Story
തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ പ്രതീകപ്പെടുത്തുന്ന പ്രധാനപ്പെട്ട ഹൈന്ദവ ഉത്സവങ്ങളിലൊന്നാണ് നവരാത്രി. ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഹൈന്ദവ ആചാരങ്ങളും വ്യത്യസ്തമായതിനാല്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഏറെ വൈവിധ്യമുണ്ട്.
ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷം. എന്നാല്‍ ഉത്തരേന്ത്യയില്‍ ശ്രീരാമന് രാവണനെ വധിച്ചതിന്റെ സന്തോഷ സൂചകമായാണ് നവരാത്രി ആഘോഷിക്കുന്നത്.
നവരാത്രിയുടെ വിവിധ ദിവസങ്ങളില്‍ ആരാധിക്കപ്പെടുന്ന ദുര്‍ഗാ ദേവിയുടെ ഒമ്പത് അവതാരങ്ങളാണ് ശൈലപുത്രി ദേവി, ബ്രഹ്മചാരിണി ദേവി, ചന്ദ്രഘണ്ഡാ ദേവി, കൂഷ്്മാണ്ഡ ദേവി, സ്കന്ദമാതാ ദേവി, കാത്യായനീ ദേവി, കാളരാത്രീ ദേവി, മഹാഗൗരി ദേവി, ദുര്‍ഗാദേവി എന്നിവ.
കന്നിമാസത്തിലെ കറുത്തവാവിന് ശേഷമുള്ള വെളുത്ത പക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള ഒന്‍പത് ദിവസങ്ങളിലായാണ് നവരാത്രി ആഘോഷം. ഒമ്പത് രാത്രികള്‍ എന്നറിയപ്പെടുന്ന നവരാത്രി ഇത്തവണ 11 ദിവസം നീണ്ടുനില്‍ക്കുന്നതാണ്. പത്താം ദിവസമാണ് മഹാനവമി.
11-ാം ദിവസം വിജയ ദശമി. ഇത്തവണ പുസ്തക പൂജ നാല് ദിവസമുണ്ട്. സാധാരണയായി ഒന്‍പതു രാത്രികളും പത്തു പകലുകളുമാണ് നവരാത്രി ആഘോഷിക്കുന്നത്. ഇത്തവണ പത്തു രാത്രികളും 11 പകലുകളുമായാണ് ആഘോഷം നീണ്ടുനില്‍ക്കുന്നത്.
സംസ്ഥാനത്ത് ഇന്നലെ വൈകിട്ടു പൂജ വയ്ക്കല്‍ ചടങ്ങുകള്‍ നടന്നു. ഒക്ടോബര്‍ രണ്ടിനാണ് വിദ്യാരംഭം.
ഐതീഹ്യം
മഹിഷാസുരനെ നിഗ്രഹിക്കാന്‍ പാര്‍വതി, സരസ്വതി, ലക്ഷ്മി എന്നീ ദേവതകള്‍ ചേര്‍ന്നു ദുര്‍ഗാദേവിയായി രൂപം പൂണ്ട് ഒമ്പത് ദിവസം വ്രതം അനുഷ്ഠിച്ച് ആയുധപൂജയിലൂടെ ശക്തിയാര്ജിച്ചെന്നാണ് നവരാത്രിയുടെ ഐതിഹ്യങ്ങളില്‍ പ്രധാനം.
ദേവലോകത്തെത്തിയ ദേവിയെ കണ്ട മഹിഷാസുരന് ദേവിയില്‍ അനുരക്തനായി. എന്നാല്‍ തന്നെ പരാജയപ്പെടുത്താന്‍ കഴിവുള്ള ആളുടെ ഭാര്യയാകാനാണു തനിക്കിഷ്ടമെന്ന് ദേവി പറയുകയും ഇരുവരും തമ്മില്‍ യുദ്ധം ആരംഭിക്കുകയും ചെയ്തു.
യുദ്ധത്തിനെത്തിയ മഹിഷാസുരന്റെ മന്ത്രിമാരെയെല്ലാം ദേവി കൊന്നൊടുക്കിയപ്പോള്‍ മഹിഷാസുരന് തന്നെ നേരിട്ടെത്തി. വിഷ്ണുചക്രം കൊണ്ടു ദേവി മഹിഷാസുരന്റെ കണ്ഠം ഛേദിച്ചു. ദുര്‍ഗാദേവി മഹിഷാസുരനെകൊന്നു വിജയം വരിച്ചതാണു വിജയദശമി എന്ന് സങ്കല്പിക്കപ്പെടുന്നു.
നവരാത്രിയില്‍ ആദ്യ മൂന്നു ദിവസം പാര്‍വതിയെയും അടുത്ത മൂന്നു ദിവസം ലക്ഷ്മിയെയും അവസാന മൂന്നു ദിവസം സരസ്വതിയെയുമാണ് പൂജിക്കുന്നത്. കേരളത്തില്‍ നവരാത്രി ആയുധപൂജയുടെയും വിദ്യാരംഭത്തിന്റെയും സമയമാണ്.
അഷ്ടമി നാളില്‍ എല്ലാവരും പണിയായുധങ്ങള്‍ പൂജയ്ക്കു വയ്ക്കുന്നു. മഹാനവമി ദിവസം മുഴുവന്‍ പൂജ ചെയ്ത ശേഷം വിജയദശമി ദിവസം. കുട്ടികളെ എഴുത്തിനിരുത്തുന്നത് അന്നാണ്. ശ്രീരാമന് രാവണനെ നിഗ്രഹിച്ചത് നവരാത്രിയുടെ അവസാനമാണെന്നും ഐതിഹ്യമുണ്ട്.
ദുര്‍ഗാദേവിക്കു വേണ്ടി നടത്തപ്പെടുന്നതാണു നവരാത്രിപൂജ. സ്െ്രെതണ ശക്തിയുടെ പ്രതീകം, തിന്മയ്ക്കുമേല് നന്മനേടിയ വിജയം, വിദ്യാരംഭം, സംഗീതം, നൃത്തം തുടങ്ങിയ കലകളുടെ പഠനം ആരംഭിക്കല്‍, ഗ്രന്ഥപൂജ, ആയുധപൂജ എന്നിങ്ങനെ നവരാത്രി മഹോത്സവത്തിന് പ്രത്യേകതകള്‍ ഏറെയാണ്.
Todays Story
പുത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച ഇന്സ്പെയറിലെ ഭിന്നശേഷിക്കാര്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ വിദേശ വിപണിയിലേക്ക്.18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാരുടെ കൂട്ടായ്മയില്‍ നിര്‍മിച്ച വിവിധ ഉത്പന്നങ്ങളാണ് കടൽ കടക്കാനൊരുങ്ങുന്നത്.
ക്ലീനിംഗ് പ്രോഡക്ട്, പേപ്പര്‍ ബാഗ്, നോട്ട്ബുക്കുകള്‍, കരകൗശല വസ്തുക്കള്‍, സ്വാഭിമാന്‍ കിറ്റ്, കോര്‍പറേറ്റ് സമ്മാനങ്ങള്‍, കാര്‍ഷിക വിഭവങ്ങള്‍ തുടങ്ങിയവയാണ് വിപണിയിലേക്കെത്തുന്നത്. ഈ വര്‍ഷമാരംഭിച്ച പേപ്പര്‍ ബാഗ് യൂണിറ്റിന്റെ ഉത്പന്നങ്ങള്‍ മസ്കറ്റിലെ ഹെല്‍വ ടൈലറിംഗ് യൂണിറ്റിലേക്ക് കയറ്റിയയച്ചിരുന്നു.
കാസര്‍ഗോഡ് ബേക്കലിലെ താജ് റിസോര്‍ട്ടിന് വേണ്ടിയും സാമ്പിള്‍ പേപ്പര്‍ ബാഗ് നിര്‍മിച്ചു നല്കി വരുന്നുണ്ട്. മസ്കറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്രജോദന മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് ഉപയോഗിച്ചത് ഇവരുടെ ജൂട്ട് കൊണ്ട് നിര്‍മിച്ച മെമന്റോകളായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്‍സ്പെയറിന്റെ ഉത്പന്നങ്ങള്‍ വിദേശ വിപണി കീഴടക്കാനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചത്.
ഭിന്നശേഷിക്കാരുടെ പരിമിതികള്‍ മനസിലാക്കി അവരിലെ കഴിവുകള്‍ വികസിപ്പിക്കുന്നതിലും തൊഴില്‍, സ്വാശ്രയത്വം, വ്യക്തിഗത വളര്‍ച്ച എന്നിവയിലേക്കുള്ള വഴിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ 2019 ല്‍ രൂപം കൊടുത്ത ഇന്‍സ്പെയര്‍ എന്ന കൂട്ടായ്മയാണ് ലക്ഷ്യപ്രാപ്തിയിലേക്കെത്തിയത്.
തളിപ്പറമ്പ് കാഞ്ഞിരങ്ങാട് റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് രണ്ടുവര്‍ഷങ്ങളിലായി നെറ്റിപ്പട്ട നിര്‍മാണത്തിലും പേപ്പര്‍ ബാഗ് നിര്‍മാണത്തിലും പരിശീലനം നല്കി ഇവരെ സഹായിച്ചുവരുന്നത്. കൂടാതെ ശ്രീ രാഘവപുരം സഭായോഗത്തിന്റെ സാമൂഹിക സേവന വിഭാഗത്തിന്റെ സഹകരണത്തോടെ പ്രചോദിനി എന്ന പേരില്‍ നോട്ടുബുക്കുകളുടെ നിര്‍മാണം നടക്കുന്നു.
2023ല്‍ കാസര്‍ഗോഡ് അക്കര ഫൗണ്ടേഷന്റെ സഹകരണത്തോടുകൂടി യൂണീക് ടാലന്റ് വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍ ആരംഭിച്ച് 40 ഓളം പഠിതാക്കള്‍ക്ക് സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ സര്‍ട്ടിഫിക്കറ്റോടുകൂടി ഡാറ്റ എന്‍ട്രി കോഴ്സും പൂര്‍ത്തീകരിച്ചിരുന്നു.
ഭിന്നശേഷിക്കാരെ സ്വയംതൊഴിലിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി ഇന്‍സ്പെയറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ശൈലം വില്ലേജ് എന്ന പേരില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ആരംഭിച്ചു. മിഷന് 90 കാമ്പയിനിലൂടെ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനങ്ങള്‍ നല്കി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. ഇതിനകം വിവിധ അംഗീകാരങ്ങളും പുരസ്കാരങ്ങളും ഇന്സ്പെയറിലൂടെ അംഗങ്ങളെ തേടിയെത്തിയിരുന്നു.
ഭിന്നശേഷിക്കാരുടെ ദേശീയതല മത്സരത്തില്‍ കേരളത്തിലെ ആദ്യ സ്വര്‍ണ മെഡലും വെള്ളിമെഡലും ഇന്സ്പെയറാണ് നേടിയത്. നിലവില്‍ എട്ടുപേരാണ് ഇവിടെ സ്ഥിരമായി ഉത്പന്ന നിര്‍മാണത്തിലുള്ളത്. ദൂരെ ദിക്കുകളില്‍ താമസിക്കുന്ന അഞ്ചുപേര്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നതിനനുസരിച്ച് ജോലിക്കായി എത്തുന്നവരാണ്. മസ്കറ്റിലേക്ക് രണ്ടാംവട്ട ഓര്‍ഡറും ലഭിച്ചതോടെ ഉത്പന്നങ്ങള്‍ ഗുണമേന്മയില് മികച്ചതാണെന്ന് ബോധ്യപ്പെട്ടതായി ഇന്‍സ്പെയറിന്റെ സാരഥികള്‍ പറഞ്ഞു.
സി.എം. ഉണ്ണികൃഷ്ണനാണ് സ്ഥാപനത്തിന്റെ ഡയ റക്ടർ. പഴയങ്ങാടി വാദിഹുദയില്‍ ലൈബ്രേറിയനായി ജോലി ചെയ്തിരുന്ന ഇദ്ദേഹമിപ്പോള്‍ കാസര്‍ഗോഡ് ഗവ. ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിലെ ലൈബ്രറേറിയനാണ്.
യുണീക് ടാലന്റ് വൊക്കേഷണല്‍ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന സിദ്ധാര്‍ഥ് വണ്ണാരത്ത്, ഇന്‍സ്പെയര്‍ പ്രോജക്ട് ഡയറക്ടര്‍ സെറീന ഭാനു, ശൈലം വില്ലേജ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ പി.വി. ലതിക തുടങ്ങിയവര്‍ പിന്തുണയുമായി ഉണ്ണിക്കൃഷ്ണനൊപ്പമുണ്ട്.
Todays Story
ഹോളിവുഡിലെ പ്രശസ്തമായ "ദി ബിഗ് ബാംഗ് തിയറി' എന്ന സിറ്റ്കോം സീരീസ് കണ്ടിട്ടുള്ളവര്‍ക്ക് അറിയാം... അതിൽ ഷെൽഡനും കൂട്ടുകാരും മാത്രമല്ല താരങ്ങൾ. സ്റ്റീഫൻ ഹോക്കിംഗ്, നീൽ ഡിഗ്രാസ് ടൈസൺ, ബിൽ നൈ, ബഹിരാകാശ സഞ്ചാരിയായ ബസ് ആൽഡ്രിൻ തുടങ്ങിയ ശാസ്ത്രലോകത്തെ ഇതിഹാസങ്ങൾ തന്നെ അതിഥികളായി (Cameo) സ്ക്രീനിലെത്തിയിട്ടുണ്ട്.
യഥാർഥ ജീവിതത്തിലെ സൂപ്പർസ്റ്റാറുകൾ വെള്ളിത്തിരയിൽ ഒരു നിമിഷം മിന്നിമറയുന്നത് പ്രേക്ഷകർക്ക് എന്നും ആവേശമാണ്. എന്നാൽ ചിലപ്പോൾ, ഒരു യഥാർഥ ശാസ്ത്രീയ സൂപ്പർസ്റ്റാർ ആരുമറിയാതെ നമ്മുടെ സിനിമകളിൽ അഭിനയിച്ചുപോകാറുണ്ട്.
സസ്യ ശാസ്ത്രലോകത്തെ ഒരു സൂപ്പര്‍ സ്റ്റാര്‍ ഇങ്ങനെ അധികം ശ്രദ്ധിക്കപ്പെടാതെ ചില മലയാള സിനിമകളില്‍ പൂ മുഖം കാണിച്ചിട്ടുണ്ട്. 1996-ൽ സല്ലാപത്തിലെ "പഞ്ചവർണ പൈങ്കിളിപ്പെണ്ണേ...’ എന്ന ഗാനരംഗത്ത് മഞ്ജു വാര്യർക്കൊപ്പം, ലേഡി സൂപ്പര്‍ സ്റ്റാറിന്റെ കയ്യില്‍ പിടിച്ച് ആ സ്റ്റാര്‍ ആടി ഉലഞ്ഞു.
അതിനും ഒരു വർഷം മുൻപ്, മഴയെത്തും മുൻപേയിലെ "എന്തിനു വേറൊരു സൂര്യോദയം’ എന്ന ഗാനത്തിൽ, ചില ഷോട്ടുകളിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കും ശോഭനക്കും ഒപ്പം ആ താരം സ്ക്രീനിൽ നിറഞ്ഞുനിന്നു.
അതെ, ആരും ശ്രദ്ധിക്കാതെ പോയ ആ അതിഥി താരം, ഇന്ത്യൻ കാർഷിക ചരിത്രത്തിലെ ഒരു നിശബ്ദ വിപ്ലവത്തിന്റെ നായക/നായിക നക്ഷത്രം ആയിരുന്നു. സക്കാറം സ്പോണ്ടേനിയം (Saccharum spontaneum) അഥവാ നമ്മുടെ കാട്ടുകരിമ്പ് എന്ന പുല്ല്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യൻ കരിമ്പുപാടങ്ങൾ കണ്ണീർപ്പാടങ്ങളായിരുന്നു. നമ്മുടെ കർഷകർ വിളയിച്ചിരുന്ന തദ്ദേശീയ കരിമ്പിനങ്ങൾക്ക് (Saccharum barberi) മധുരം കുറവായിരുന്നു, ഉത്പാദനക്ഷമത ഹെക്ടറിന് വെറും 10 ടണ്ണിൽ താഴെയും.
തൽഫലമായി, മധുരമേറിയ 'പ്രഭുക്കന്മാരായ' കരിമ്പിനങ്ങൾ (Saccharum officinarum) കൃഷി ചെയ്തിരുന്ന ജാവ പോലുള്ള ദൂരദേശങ്ങളിൽ നിന്ന് പഞ്ചസാര ഇറക്കുമതി ചെയ്യേണ്ട ഗതികേടിലായിരുന്നു ഇന്ത്യ.
ഈ ഇനങ്ങൾക്ക് ഇന്ത്യൻ മണ്ണിലെ രോഗങ്ങളെ അതിജീവിക്കാൻ കരുത്തില്ലായിരുന്നു. ഇതിൽ ഏറ്റവും വിനാശകാരിയായ 'ചുവന്ന അഴുകൽ' (Red Rot) രോഗം ലക്ഷക്കണക്കിന് കർഷകരുടെ സ്വപ്നങ്ങളെ ചുവപ്പിച്ചു കൊന്നു.
വിളവ് തുച്ഛം, രാജ്യം പഞ്ചസാരയ്ക്കായി വിദേശത്തെ ആശ്രയിക്കുന്നു. ഈ കയ്പേറിയ യാഥാർഥ്യമാണ് ഒരു വലിയ ശാസ്ത്രീയ മുന്നേറ്റത്തിനു കളമൊരുക്കിയത്.
Special News
കാമറയും പതിഞ്ഞ പോലീസ് മർദനങ്ങൾ മലയാളത്തിലെ മിക്ക പോലീസ് സിനിമകളിലും ആക്ഷൻ സിനിമകളിലും ധാരാളമുണ്ട്. മലയാളത്തിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ശക്തമായ പോലീസ് കസ്റ്റഡിയും മർദനവും എല്ലാം പരാമർശിക്കുന്ന ഷാജി എൻ. കരുൺ സംവിധാനം ചെയ്ത പിറവി ഈ ഗണത്തിൽ ഇന്നും തലയെടുപ്പോടെ നിൽക്കുന്നു.
ഭീകരമായ പോലീസ് മർദനങ്ങൾ ഈ ചിത്രത്തിൽ ഇല്ലെങ്കിലും ചിത്രത്തിന്റെ ടോട്ടാലിറ്റിയിൽ പോലീസ് കസ്റ്റഡി മർദനങ്ങൾ നിറഞ്ഞുനിൽക്കുന്നു. പോലീസ് മർദനം ഒട്ടുംതന്നെ കാണിക്കാതെ അതിന്റെ ഭീകരത വാക്കുകളിലൂടെ അവതരിപ്പിച്ച ദി കിംഗ് എന്ന ഷാജി കൈലാസ് സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ കൃഷ്ണേട്ടൻ എന്ന കഥാപാത്രം പ്രേക്ഷകരിൽ സൃഷ്ടിക്കുന്ന നൊമ്പരവും വേദനയും ചെറുതല്ല.
താൻ അനുഭവിച്ച ക്രൂരവും നിഷ്ഠൂരവുമായ ലോക്കപ്പ് മർദനത്തിന്റെ വിവരണം കൃഷ്ണേട്ടൻ പറയുമ്പോൾ പ്രേക്ഷകർക്ക് അത് കൺമുന്നിൽ കാണുന്ന ഫീലായിരുന്നു. ഐ.വി. ശശി സംവിധാനം ചെയ്ത ആവനാഴി എന്ന മമ്മൂട്ടി ചിത്രത്തിൽ പോലീസ് കസ്റ്റഡി മർദനം തന്നെയാണ് പ്രധാന തീം.
പോലീസ് കസ്റ്റഡിയിൽ ഒരു കോളജ് വിദ്യാർഥി കൊല്ലപ്പെടുന്നതും അതിന്റെ തുടർ സംഭവങ്ങളും കാണിക്കുന്നതോടൊപ്പം കുറ്റവാളികൾക്ക് പോലീസ് നല്ല ചുട്ട പെട കൊടുക്കുന്നതും ആവനാഴിയുടെ ഹൈലൈറ്റ് സീനുകളാണ്.
തോർത്തുമുണ്ടിൽ കരിക്ക് പൊതിഞ്ഞുകൊണ്ടുള്ള കസ്റ്റഡി ഇടി നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജുവിൽ കാണിക്കുന്നുണ്ട്. ആടുതോമയെ പോലീസ് കസ്റ്റഡിയിൽ ഇട്ട് ഇടിച്ചുപിഴിയുന്നത് സ്ഫടികത്തിലെ ത്രില്ലടിപ്പിക്കുന്ന സീനിനു മുന്‍പുള്ള കാഴ്ചകൾ.
പോലീസ് സ്റ്റേഷനിൽ നിന്ന് തല്ലും വാങ്ങി ഇറങ്ങിവരുന്ന മോഹൻലാലിന്റെ പെർഫോമൻസ് കാണേണ്ട കാഴ്ച തന്നെ. സുരേഷ് ഗോപിക്ക് പോലീസ് വേഷം ചാർത്തി കൊടുത്ത കമ്മീഷണർ സിനിമയിലും ഉണ്ട് പോലീസിന്റെ കസ്റ്റഡി ഇടി.
മമ്മൂട്ടി തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് എന്ന കളക്ടർ കഥാപാത്രത്തെ അവതരിപ്പിച്ച ദി കിംഗ് എന്ന സിനിമയിൽ ഇടിയൻ പോലീസ് എന്ന വിശേഷണവുമായി മൂന്നാം മുറയിലൂടെ ഒരു കൊടും ക്രിമിനലിനെ ചോദ്യം ചെയ്യുന്ന സുരേഷ് ഗോപിയുടെ കാമിയോ റോൾ കൈയടി നേടി. സേതുമാധവനെ ലോക്കപ്പിൽ ഇട്ട് തല്ലുന്ന അച്യുതൻ നായർ എന്ന ഹെഡ്കോൺസ്റ്റബിൾ കാണുന്നവരുടെ കണ്ണു നനയിക്കും.
മുംബൈ അധോലോകത്തിന്റെ കഥ പറഞ്ഞ പ്രിയദർശൻ സംവിധാനം ചെയ്ത അഭിമന്യുവിലുമുണ്ട് പോലീസ് മർദനം. കെ. മധു സംവിധാനം ചെയ്ത ജനാധിപത്യം എന്ന സിനിമയിൽ പോലീസിന്റെ അടിയും ഇടിയും വേണ്ടുവോളമുണ്ട്.
ജീത്തു ജോസഫിന്റെ ദൃശ്യം എന്ന സിനിമ പരാമർശിക്കാതെ കാമറയിൽ പതിഞ്ഞ പോലീസ് മർദനക്കാഴ്ചകൾ എങ്ങനെ പൂർണമാകും. രൺജി പണിക്കർ സംവിധാനം ചെയ്ത രൗദ്രം എന്ന സിനിമയിൽ നരി ബാലഗോപാലൻ സാറിനോട് ഇന്റർവെൽ പഞ്ചിൽ പറയുന്ന സൂപ്പർ ഡയലോഗിൽ ഒരു കസ്റ്റഡി ലോക്കപ്പ് കൊലപാതകത്തിന്റെ കഥ ഭംഗിയായി പറഞ്ഞുവയ്ക്കുന്നുണ്ട്.
അത് വിഷ്വലൈസ് ചെയ്തിട്ടില്ലെങ്കിലും മമ്മൂട്ടിയുടെ ഡയലോഗ് പ്രസന്റേഷനിൽ ആ രംഗങ്ങൾ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്ന തരത്തിലാണുള്ളത്. ഷാജി കൈലാസിന്റെ ഒട്ടുമിക്ക സിനിമകളിലും പോലീസിന്റെ അടി, ഇടി, ലോക്കപ്പ് കസ്റ്റഡി മർദനങ്ങൾ സ്ഥിരം കാഴ്ചയാണ്.
മാഫിയ എന്ന സുരേഷ് ഗോപി സിനിമയിലുമുണ്ട് ഇത്തരം രംഗങ്ങൾ. ജയിലിനകത്തെ പോലീസിന്റെ മൂന്നാം മുറയും ക്രൂരതയും റിയലിസ്റ്റിക്കായി അവതരിപ്പിച്ച ചിത്രമായിരുന്നു ബാലു മഹേന്ദ്ര സംവിധാനം ചെയ്ത മമ്മൂട്ടിയുടെ യാത്ര.
കെ. മധു - എസ്.എൻ. സ്വാമി - മോഹൻലാൽ കൂട്ടുകെട്ടിൽ വന്ന സിനിമയ്ക്ക് മൂന്നാംമുറ എന്ന പേര് നൽകിയപ്പോൾ അതിലും പോലീസിന്റെ ഇടി ഒഴിവാക്കാൻ സാധിച്ചില്ല. ഓഫീസർ ഓൺ ഡ്യൂട്ടി, നായാട്ട്, റോന്ത്, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ സിനിമകളിലെല്ലാം പോലീസിന്റെ ചോദ്യം ചെയ്യലും അടിയും കസ്റ്റഡി ലോക്കപ്പ് മർദനവും ധാരാളം കാണിക്കുന്നുണ്ട്.
മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ കൂട്ടുകാരൻ കുഴിയിൽ വീണ കാര്യം പറയാൻ പോലീസ് സ്റ്റേഷനിൽ എത്തുന്ന കൂട്ടുകാർക്ക് തമിഴ്നാട് പോലീസിന്റെ നല്ല ചുട്ട അടി കിട്ടുന്നുണ്ട്. രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത മുത്തങ്ങ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അടുത്തിടെ പുറത്ത് വന്ന നരിവേട്ട എന്ന സിനിമയിൽ പോലീസ് മർദനത്തിന്റെ വിവിധ അടരുകൾ കാണിക്കുന്നുണ്ട്.
വർഷങ്ങൾക്ക് മുന്‍പ് ഇറങ്ങിയ മുഖ്യമന്ത്രി എന്ന് സിനിമയിലും ഈയിടെ ദിലീപ് നായകനായ തങ്കമണി എന്ന സിനിമയിലും ചരിത്രത്തിൽ അടയാളപ്പെടുത്തിയ പോലീസ് മർദനങ്ങൾ പുനരാവിഷ്കരിച്ചിട്ടുണ്ട്.
പോലീസുകാരെ തല്ലാൻ എത്തുന്ന നേവിക്കാരെ ഇടിച്ചു പരത്തുന്ന കേരള പോലീസിനെ അവതരിപ്പിച്ചിട്ടുണ്ട് മുംബൈ പോലീസ് എന്ന സിനിമയിൽ. റിയലിസ്റ്റിക് പോലീസ് കഥകളിലേക്ക് മലയാള സിനിമ കാമറ തിരിച്ചു വച്ചപ്പോൾ കിട്ടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും പോലീസ് ലോക്കപ്പിലെ തല്ലിന്റെ യഥാർഥ കാഴ്ചകൾ കാണിച്ചുതന്നു.
ഇതെന്റെ കഥയാടാ ഇതിലെ നായകൻ ജോർജ് സാറാടാ എന്നുപറയുന്ന തുടരും സിനിമയിൽ വേണ്ടുവോളം ഉണ്ട് പോലീസിന്റെ അഴിഞ്ഞാട്ടം. സ്ത്രീകളെ പോലും ക്രൂരമായി മർദിക്കുന്നത് ഈ ചിത്രത്തിൽ ഉണ്ട്.
എണ്ണിയാൽ തീരാത്ത എത്ര പോലീസ് കസ്റ്റഡി ലോക്കപ്പ് മർദ്ദനങ്ങളും ലാത്തിച്ചാർജുമൊക്കെ മലയാള സിനിമയിൽ അനവധി നിരവധിയാണ്. നായകനെ ലോക്കപ്പിലിട്ട് തല്ലിച്ചതക്കുന്ന വില്ലൻ പോലീസുകാരുടെ ക്രൂരത കാണുമ്പോൾ കൈതരിക്കുന്ന പ്രേക്ഷകന് വില്ലന്മാരെ കൈകാര്യം ചെയ്യുന്ന പോലീസ് നായകന്റെ ഹീറോയിസം കാണുമ്പോൾ കൈയടിക്കാനാണ് ഇഷ്ടം.
Todays Story
മിസിംഗ് കേസുകളെ കുറിച്ച് പോലീസ് അന്വേഷിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ അത്തരമൊരു അന്വേഷണം ചെന്നെത്തിയിരിക്കുന്നത് ഒരു ഒരുതിരോധാന കേസിന് തുമ്പായായാണ്. ഒരിക്കലും കണ്ടുപിടിക്കില്ലെന്ന് കരുതിയ ക്രൈം അങ്ങിനെ രണ്ടുപേരുടെ അറസ്റ്റിലേക്ക് നയിച്ച കഥയാണ് കോഴിക്കോട്ടുണ്ടായത്.
കോഴിക്കോട് നഗര ഹൃദയത്തില്‍ സരോവരത്ത് യുവാവിനെ ചതുപ്പുനിലത്തില്‍ ചവിട്ടിതാഴ്ത്തുകയായിരുന്നു. അതുമായിബന്ധപ്പെട്ട തുടര്‍ നടപടികളുടെ തിരക്കിലാണ് കേരള പോലീസ് ഇപ്പോള്‍.
തുടക്കം ഇങ്ങനെ...
കോഴിക്കോട് സിറ്റിയിൽ രജിസ്റ്റർ ചെയ്ത മിസിംഗ് കേസുകളിൽ ഒരു വർഷത്തിന് മുകളിലുള്ള കേസുകളുടെ സ്ഥിതിയെന്താണെന്നറിയണമെന്ന സിറ്റി പോലീസ് ടി.നാരായണന്റെ നിർദേശപ്രകാരമാണ് പോലീസ് മൂന്നുവര്‍ഷം മുന്‍പ് കാണാതായ എലത്തൂര്‍ സ്വദേശിയായ വിജിലിനെ(28) കാണാതായ കേസിന് പിന്നാലെ വീണ്ടും പോകുന്നത്.
വിജിലിനെ കാണാതായ ദിവസത്തെ കാര്യങ്ങൾ വീണ്ടുമന്വേഷിച്ച പോലീസിന് സുഹൃത്തുക്കൾ ഒപ്പമുള്ളതായി വിവരം ലഭിച്ചു. ഇതോടെ സുഹൃത്തുക്കൾ ആരെല്ലാമായിരുന്നുവെന്നും വിജിലുമായുള്ള അടുപ്പം സംബന്ധിച്ചും വിശദമായി അന്വേഷിച്ചു.
അന്വേഷണത്തിൽ എരഞ്ഞിപ്പാലം കുളങ്ങരകണ്ടി സ്വദേശി കെ.കെ. നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ്, പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്ത് എന്നിവരായിരുന്നു വിജിലിനൊപ്പമുണ്ടായിരുന്നതെന്ന് കണ്ടെത്തി.
വയറിങ് ജോലികൾക്ക് പോയിരുന്ന വിജിലും പെയിന്റിംഗ് തൊഴിലാളിയായ ദീപേഷും കാർഗോ കമ്പനിയിൽ ജീവനക്കാരനായിരുന്ന നിഖിലും ഫ്ളക്സ് പ്രിന്റിംഗ് തൊഴിലാളിയായ രഞ്ജിത്തും സുഹൃത്തുക്കളായിരുന്നു.
ഇവർ നാലുപേരും ലഹരി ഉപയോഗിക്കാറുള്ള വിവരവും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ദീപേഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.
Todays Story
ഗ്രാമ പഞ്ചായത്തിന്റെ കർമപദ്ധതിയായ പയ്യാവൂർ മാംഗല്യത്തിന് സ്ത്രീകളുടെ അപേക്ഷകൾ സ്വീകരിക്കുന്ന തീയതി നീട്ടി. സിംഗിൾ വിമൻ വെൽഫെയർ അസോസിയേഷൻ വഴിയാണ് അപേക്ഷകൾ സ്വീകരിച്ചത്. മറ്റ് പല സംഘടനകളിലൂടെയും അപേക്ഷകൾ എത്തിയിട്ടുണ്ട്.
എന്നാൽ, പുരുഷൻമാരുടെ അപേക്ഷകൾ 3,000 കഴിഞ്ഞു. സ്ത്രീകളുടെ അപേക്ഷകൾ 200ൽ താഴെ മാത്രമായ സാഹചര്യത്തിലാണ് സ്ത്രീകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടിയത്. ചെറുപ്പക്കാരുടെ വിവാഹ സ്വപ്നങ്ങള്‍ക്ക് പിന്തുണ നല്കാന് പഞ്ചായത്തിന്റെ പദ്ധതിയാണിത്.
പയ്യാവൂര്‍ പഞ്ചായത്താണ് ജാതിമതഭേദമന്യേ സ്ത്രീ-പുരുഷന്മാര്ക്ക് വിവാഹിതരാകാനുള്ള അവസരമൊരുക്കുന്നത്. "പയ്യാവൂര്‍ മാംഗല്യം' എന്ന പേരിലുള്ള പദ്ധതി നൂറുദിന പരിപാടികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്.
പക്ഷെ കല്യാണം ആകാത്തവരെ കെട്ടിക്കാന്‍ പഞ്ചായത്ത് ഇറങ്ങി തിരിച്ചപ്പോൾ 200 സ്ത്രീകളെ വിവാഹം കഴിക്കാനെത്തിയത് 3,000 പുരുഷന്മാരുടെ അപേക്ഷകളാണ്. പയ്യാവൂർ പഞ്ചായത്തിന് പുറത്ത് നിന്നാണ് അപേക്ഷകൾ ഏറെയും.
പുരുഷൻമാർ അപേക്ഷിച്ചിട്ടുണ്ടെങ്കിലും മടി കാരണമാകാം സ്ത്രീകൾ അപേക്ഷിച്ചു കാണുന്നില്ല. വിദേശത്തുനിന്ന് പോലും ജാതി-മത പരിഗണനകൾ നോക്കാതെ പുരുഷന്മാരുടെ അപേക്ഷകൾ ലഭിക്കുന്നുണ്ട്.
പദ്ധതിയിലൂടെ വിവാഹിതരാകാൻ താത്പപര്യമുള്ള സ്ത്രീകൾ പയ്യാവൂർ പഞ്ചായത്ത് ഓഫീസിലും കണ്ണൂർ ജില്ലാ വിധവാ ക്ഷേമ സംഘം, എൻജിഒ യൂണിയൻ ബിൽഡിംഗ്, പഴയ ബസ് സ്റ്റാൻഡിന് സമീപം, കണ്ണൂർ, 670001 എന്ന വിലാസത്തിൽ അപേക്ഷ നൽകണം.
ആദ്യബാച്ച് വിവാഹം ഒക്ടോബറിൽ
ദിവസവും രാവിലെ എട്ടോടെ പഞ്ചായത്ത് പ്രസിഡന്റ് ഓഫീസിലെത്തും. വീടുകളിൽ പുരനിറഞ്ഞ് നിൽക്കുന്ന മകൾ, മകൻ, വിവാഹ ശേഷം വിധവകളായവർ, മകനെ ഭാര്യ ഉപേക്ഷിച്ചത് തുടങ്ങി നിരവധി സങ്കടങ്ങൾ വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്തിൽ എത്തുന്നവരിൽ നിന്ന് കേട്ടപ്പോൾ തോന്നിയ ആശയമാണ് മാംഗല്യം പദ്ധതി.
ദല്ലാളമാർ ഉണ്ടായിരുന്ന കാലത്ത് 25 വയസിനും വിവാഹം നടന്നിരുന്ന കാലമൊക്കെ പോയി. ഈ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പേ ആദ്യഘട്ടം വിവാഹം നടത്താനാണ് തീരുമാനം. അപേക്ഷകൾ പ്രത്യേക ടീം പരിശോധിച്ച് രക്ഷിതാക്കളെ ബന്ധപ്പെട്ട് ആലോചനകൾ നടത്തി 50 ഓളം പേരുടെ വിവാഹം നടത്തും.
എല്ലാ ജില്ലകളിൽനിന്നും മികച്ച പ്രതികരണമാണ് "പയ്യാവൂർ മാംഗല്യം' പദ്ധതിക്ക് ലഭിച്ചതെന്നും രണ്ടുദിവസത്തിനുള്ളിൽ അപേക്ഷിച്ചവരിൽ നിന്നുള്ള ആദ്യ ബാച്ചിന് ഒക്ടോബറിൽ സമൂഹവിവാഹം നടത്തും. ഈ പദ്ധതിയിൽ പഞ്ചായത്തിലെ ജീവനക്കാരുടെ സഹകരണവും എടുത്തുപറയേണ്ടതാണ്. -സാജു സേവ്യർ (പഞ്ചായത്ത് പ്രസിഡന്റ്).
Todays Story
ഒരില കൊഴിയുന്ന ശബ്ദത്തിനു പോലും ചരിത്രത്തിന്റെ ഭാരമുള്ള ഒരിടം. മഞ്ഞിന്റെ വെളുപ്പും തടാകങ്ങളുടെ നീലിമയും താഴ്വാരങ്ങളുടെ പച്ചപ്പും ചേർന്നൊരു കാൻവാസ്...കാഷ്മീർ. ആ കാൻവാസിൽ, സ്വന്തം ഇലകൾ കൊണ്ട് ഋതുഭേദങ്ങളുടെ ചിത്രം വരയ്ക്കുന്ന ഒരു മരം - ചിനാർ.
അതൊരു മരം മാത്രമല്ല. കശ്മീരിന്റെ ഹൃദയമിടിപ്പാണ്. നൂറ്റാണ്ടുകളുടെ മൗനസാക്ഷിയാണ്. കത്തുന്ന ഇലകളിലൂടെ പ്രണയവും വിരഹവും വിപ്ലവവും ഒരുപോലെ പ്രഖ്യാപിക്കുന്ന ഒരു പോരാളിയാണ്.
ചിനാറിന്റെ ശാസ്ത്രനാമം Platanus orientalis എന്നാണ്, Platanaceae എന്ന സസ്യ കുടുംബത്തിലെ അംഗം. എന്നാൽ കശ്മീരിന്റെ മണ്ണിൽ അതിന് മറ്റൊരു പേരുണ്ട് - "ബൂയിൻ'.
ഈ മണ്ണിൽ ജനിച്ചുവീണ ഒന്നല്ല ചിനാർ. അതിന്റെ വേരുകൾ തേടിപ്പോയാൽ നമ്മളെത്തുക പേർഷ്യയുടെ (ഇന്നത്തെ ഇറാൻ) മണ്ണിലായിരിക്കും. പേർഷ്യൻ ഭാഷയിൽ ‘ചിനാർ' എന്ന വാക്കിന്റെ അർഥം തന്നെ ‘എന്തൊരു തീ!' എന്നാണ്.
ശരത്കാലത്ത് സ്വർണവും ചുവപ്പും കലർന്ന നിറങ്ങളിൽ ആളിക്കത്തുന്ന ഇതിന്റെ ഇലകൾ കണ്ട് ആ പേര് വിളിച്ചവരെ കുറ്റം പറയാനാവില്ല. 700 വർഷം വരെ ആയുസുള്ള ചിനാർ മരങ്ങളുണ്ട് കാഷ്മീരിൽ.
എത്രയെത്ര ഭരണകർത്താക്കളുടെ ഉദയാസ്തമയങ്ങൾക്ക് അതു സാക്ഷിയായിട്ടുണ്ടാകും? എത്രയെത്ര പ്രണയങ്ങൾക്കു തണൽ വിരിച്ചിട്ടുണ്ടാകും? എത്രയെത്ര കണ്ണീരിന് ആശ്വാസമായിട്ടുണ്ടാവും?
പഴയ ചിനാർ മരങ്ങളുടെ ഉൾഭാഗം പൊള്ളയായി കാണപ്പെടാറുണ്ട്. ഈ പോടുകൾ ഒരു കാലത്ത് കാഷ്മീരിലെ കൊടുംതണുപ്പിൽനിന്ന് രക്ഷനേടാൻ സഞ്ചാരികൾക്കും ഗ്രാമീണർക്കും അഭയകേന്ദ്രങ്ങളായിരുന്നു.
ചിലർ ഈ മരപ്പൊത്തുകളെ ചെറിയ കടകളാക്കി മാറ്റിയിരുന്നുവെന്നത് കൗതുകകരമാണ്. ദാൽ തടാകത്തിന് നടുവിലെ "ചാർ ചിനാർ' ദ്വീപ്, നാല് കൂറ്റൻ ചിനാർ മരങ്ങൾ കാവൽ നിൽക്കുന്ന ആ തുരുത്ത് കാഷ്മീരിന്റെ പ്രതീകങ്ങളിലൊന്നാണ്.
ഷാജഹാൻ ചക്രവർത്തിയുടെ സഹോദരൻ മുറാദ് ബക്ഷ് പണികഴിപ്പിച്ചതാണ് ഈ കൊച്ചുസ്വർഗം. ബോളിവുഡ് സിനിമകളിലെ പ്രണയരംഗങ്ങൾക്കു സ്ഥിരം പശ്ചാത്തലമാകുന്ന ഈ മരങ്ങൾ യഥാർഥത്തിൽ കാഷ്മീരി ജനതയുടെ ജീവിതവുമായി അത്രയേറെ കെട്ടുപിണഞ്ഞുകിടക്കുന്നു.
ഗ്രാമങ്ങളിലെ പ്രധാന യോഗങ്ങൾ ചേരുന്നത് പലപ്പോഴും കൂറ്റൻ ചിനാർ മരച്ചുവടുകളിലാണ്. കോടതിയും കല്യാണപ്പന്തലുമെല്ലാം ഈ മരം തന്നെ. എന്നാൽ ഈ ജീവിക്കുന്ന പൈതൃകത്തിന് ആധുനിക ലോകം പുതിയ ഭീഷണികൾ ഉയർത്തുന്നുണ്ട്.
നഗരവൽക്കരണം, വികസന പ്രവർത്തനങ്ങൾ, രോഗങ്ങൾ, നിയമവിരുദ്ധമായി മുറിച്ചുമാറ്റൽ എന്നിവയെല്ലാം ചിനാറിന്റെ നിലനിൽപ്പിനു വെല്ലുവിളിയായി. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഈ മഹാവൃക്ഷങ്ങൾ ഒന്നൊന്നായി ഇല്ലാതാകുമോ എന്ന ഭയം ഉയർന്നപ്പോൾ, അതിനെ പ്രതിരോധിക്കാൻ ഒരു പുതിയ ആശയം പിറവിയെടുത്തു.
സാങ്കേതികവിദ്യയുടെ ഒരു ഡിജിറ്റൽ കവചം... കാഷ്മീരിലെ ഓരോ ചിനാർ മരത്തിനും അതിന്റേതായ ഒരു തിരിച്ചറിയൽ കാർഡ് നൽകുന്ന ഒരു ബൃഹദ് പദ്ധതിക്ക് ഭരണകൂടം തുടക്കമിട്ടു.
ഓരോ മരത്തെയും ജിയോ-ടാഗ് ചെയ്ത്, അതിന്റെ പ്രായം, ആരോഗ്യസ്ഥിതി, സ്ഥാനം എന്നിവയെല്ലാം രേഖപ്പെടുത്തി ഒരു ഡിജിറ്റൽ ഡാറ്റാബേസ് ഉണ്ടാക്കിയിരിക്കുന്നു.
മനുഷ്യർക്ക് ആധാർ കാർഡ് പോലെ, ഓരോ ചിനാർ മരത്തിനും അതിന്റെതായ ഒരു സവിശേഷ കോഡ്! ഈ 'ട്രീ ആധാർ' പദ്ധതിയിലൂടെ ഓരോ മരവും ഇപ്പോൾ നിയമത്തിന്റെ കണ്ണുകളിൽ ഒരു വ്യക്തിത്വമുള്ളതായി മാറി.
Todays Story
കുറ്റാന്വേഷണത്തില്‍ അതിവിദഗ്ധരെന്നു പേരെടുത്ത കേരള പോലീസിനെ വട്ടംചുറ്റിക്കുകയാണ് ചേര്‍ത്തല പള്ളിപ്പുറം ചെങ്ങുംതറ സി.എം സെബാസ്റ്റ്യന്‍ (67). നാലു സ്ത്രീകളുടെ തിരോധാനങ്ങളുടെ ചുരുളഴിക്കാന്‍ കസ്റ്റഡിയിലെടുത്തപ്പോഴൊക്കെ സെബാസ്റ്റ്യന്‍ അതിവിദഗ്ധമായി തലയൂരി.
അവസാനം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24ന് കാണാതായ കോട്ടയം അതിരമ്പുഴ സ്വദേശിനി ജെയ്നമ്മ കൊലചെയ്യപ്പെട്ടതില്‍ സെബാസ്റ്റ്യനു പങ്കുണ്ടോ എന്നതിലാണ് അന്വേഷണം നടന്നുവരുന്നത്.
കേരളത്തിന്റെ ധർമസ്ഥല
കൊല്ലപ്പെട്ട ജെയ്നമ്മ, 2020ല്‍ കാണാതായ ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭന്, 2012ല്‍ കാണാതായ ചേര്‍ത്തല വാരനാട് സ്വദേശി ഐഷ, 2020ല്‍ കാണാതായ ചേര്‍ത്തല വള്ളാകുന്നം സ്വദേശി സിന്ധു എന്നിവരെ സംബന്ധിച്ച കേസുകളിലാണ് സെബാസ്റ്റ്യനെ ചോദ്യം ചെയ്യുന്നത്.
കേരളത്തിന്റെ ധര്മസ്ഥലയായി മാറിയിരിക്കുന്നു ചേര്‍ത്തല പള്ളിപ്പുറം ഒന്‍പതാം വാര്‍ഡില്‍ രണ്ടര ഏക്കര്‍ കാടുപിടിച്ച ചെങ്ങുംതറ പുരയിടം. ഇവിടെനിന്ന് ലഭിച്ച മനുഷ്യ അസ്ഥികള്‍ ആരുടേതാണെന്നറിയാന്‍ ഇന്നോ നാളെയോ ഡിഎന്‍എ പരിശോധനാ ഫലം വരും.
ഇത് ജെയ്നമ്മയുടേതല്ലെങ്കില് കൊല്ലപ്പെട്ടത് മറ്റാരാണ്. സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത വസ്ത്രത്തിന്റെയും വാച്ചിന്റെയും ബാഗിന്റെയും അവശിഷ്ടങ്ങള്‍ ആരുടേതാണ്. ഈ നാലു പേരെ കൂടാതെ മറ്റാരെങ്കിലും കൊല ചെയ്യപ്പെട്ടോ എന്നതൊക്കെ പുറത്തുവരേണ്ടിയിരിക്കുന്നു.
ക്രൈംബ്രാഞ്ചിനെ കുഴപ്പിക്കുന്നു
കാണാതായവരുടെ ഫോണുകള്‍ സെബാസ്റ്റ്യന്‍ കൈവശപ്പെടുത്തിയെന്നതിന് തെളിവുണ്ട്. എന്നാല്‍ കാണാമറയത്തായവര് എവിടെയെന്നതില്‍ വ്യക്തമായ ഉത്തരമൊന്നും നല്‍കാതെ സെബാസ്റ്റ്യന്‍ ക്രൈം ബ്രാഞ്ചിനെ കുഴപ്പിക്കുന്നു.
പ്രമേഹരോഗിയായ ഇയാള്‍ രോഗവും ക്ഷീണവും മൗനവും നടിക്കുന്നു. ചോദ്യങ്ങള്‍ക്ക് ബന്ധമില്ലാത്ത മറുപടി നല്കുന്നു. ചെങ്ങുംതറ പുരയിടം കുഴിച്ചുമറിച്ച് അസ്ഥികള്‍ക്കായി പരിശോധന തുടരുകയാണ്. കുളങ്ങള്‍ വറ്റിച്ചും പുരയുടെ തറ മാന്തിയുമൊക്കെ പരതുകയാണ്.
നാലു സ്ത്രീകളെയും സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയതാണെങ്കില്‍ എങ്ങനെ കൊന്നു, ആരുടെ സഹായം ലഭിച്ചു, മൃതദേഹങ്ങള്‍ എവിടെ മറവുചെയ്തു എന്നൊക്കെയുള്ള ഉത്തരങ്ങള്‍ കണ്ടെത്തണം. ജെയ്നമ്മയും ബിന്ദുവും ഐഷയും സിന്ധുവും ജീവിച്ചിരിപ്പില്ലെന്ന് പോലീസ് ഉറപ്പിച്ചുകഴിഞ്ഞു.
നാലു പേരുമായും സെബാസ്റ്റ്യന്‍ പണം, സ്ഥലം ഉള്‍പ്പെടെ വിവിധ വ്യവഹാരങ്ങള്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവുകളുണ്ട്. 2008ല്‍ അന്‍പത്തി രണ്ടാം വയസില്‍ നാല്പത്തിരണ്ടുകാരിയായ ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശിനി സുബിയെയാണ് സെബാസ്റ്റ്യന്‍ വിവാഹം ചെയ്തത്.
ഇവര്‍ക്ക് 11 വയസുള്ള കുട്ടിയുണ്ട്. ഭാര്യ സുബി ഒന്നോ രണ്ടോ വര്‍ഷമേ ചേര്‍ത്തലയില്‍ താമസിച്ചിട്ടുള്ളു. ഭാര്യയും മകളും ഏറെക്കാലവും വെട്ടിമുകളിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ്. സെബാസ്റ്റ്യന്റെ ഭാര്യാ സഹോദരന് അവിവാഹിതനാണ്.
സെബാസ്റ്റ്യന്‍ വെട്ടിമുകളില്‍ സുബിയുടെ വീട്ടിലും ചേര്‍ത്തലയിലുമായി കഴിയുന്നു. ഭര്‍ത്താവിന് സാമ്പത്തിക ഇടപാടുകളും ബ്രോക്കര്‍ പണിയുമുണ്ടെന്നല്ലാതെ ക്രിമനല്‍ പശ്ചാത്തലമുള്ളതായി ഭാര്യ വിശ്വസിക്കുന്നില്ല.
ഭക്ഷണത്തിൽ വിഷം ചേർത്തു
എന്നാല്‍ ചേര്‍ത്തലയില്‍ നന്നേ ചെറുപ്പത്തില്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു കൊടുത്ത സെബാസ്റ്റ്യന്റെ ചെയ്തികളെപ്പറ്റി അയല്‍ക്കാര്‍ ആക്ഷേപം പറയുന്നുണ്ട്.
ബിന്ദു, ഐഷ, സിന്ധു എന്നിവരുടെ തിരോധാനത്തിലെ അന്വേഷണങ്ങളില്‍ നിന്ന് സെബാസ്റ്റ്യന്‍ തലനാരിഴയ്ക്ക് തന്ത്രപരമായി രക്ഷപ്പെട്ടു. അവസാനം സെബാസ്റ്റ്യന്‍ കുരുക്കിലായത് അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനത്തിലാണ്.
ജെയ്നമ്മയുമായി സൗഹൃദമുണ്ടാക്കി ചേര്‍ത്തല പള്ളിപ്പുറത്ത് വിളിച്ചുവരുത്തി ആറു പവന് സ്വര്‍ണാഭരണങ്ങള്‍ സെബാസ്റ്റ്യന്‍ കൈക്കലാക്കി പണയം വെച്ചതും വിറ്റതുമായ തെളിവുകള്‍ പോലീസ് കണ്ടെത്തി.
എന്നാല്‍ ജെയ്നമ്മ എവിടെയെന്ന ചോദ്യത്തിന് സെബാസ്റ്റ്യനില്‍ നിന്ന് ഇനിയും ഉത്തരമുണ്ടായില്ല. ജെയ്നമ്മയുടെ തിരോധാനത്തിനുശേഷം അവരുടെ മൊബൈല്‍ സിം സെബാസ്റ്റ്യന്‍ കൈവശം വയ്ക്കുകയും ഇടയ്ക്കിടെ ബന്ധുക്കള്‍ക്ക് മിസ്ഡ് കോളുകള്‍ അയയ്ക്കുകയും ചെയ്തുപോന്നു.
ജെയ്നമ്മ ജീവിച്ചിരിപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ആ തന്ത്രം. തിരികെ വിളിച്ചപ്പോള്‍ മറുപടി ലഭിക്കുകയോ ഫോണ്‍ അറ്റൻഡ് ചെയ്യുകയോ ചെയ്തില്ല. മിസ് കോളിനു തൊട്ടുപിന്നാലെ ഫോണ്‍ ഓഫ് ആക്കുന്നതും പതിവായിരുന്നു.
എന്നാല്‍ മിസ് കോള്‍ സംബന്ധിച്ച് ക്രൈം ബ്രാഞ്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് നാല് ദുരൂഹമരണം ചുരുളഴിയുന്ന സാഹചര്യത്തിലേക്കെത്തിച്ചത്. കഴിഞ്ഞ മാസം ഈരാറ്റുപേട്ടയിലെ കടയില്‍ നിന്ന് മൊബൈല്‍ റീചാര്‍ജ് ചെയ്തതിന്റെ തെളിവുകളും കാമറ ദൃശ്യങ്ങളുമാണ് സെബാസ്റ്റ്യനെ കുടുക്കിയത്.
ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
ജെയ്നമ്മയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെയും സൂചനകളുടെയും അടിസ്ഥാനത്തിലാണ് സെബാസ്റ്റ്യനെ ചോദ്യം ചെയ്യാന്‍ കോട്ടയം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. നാലു സ്ത്രീകള്‍ക്കു പുറമെ കൃത്യങ്ങള്‍ക്ക് സെബാസ്റ്റ്യന്റെ സഹായിയായിരുന്ന മനോജിനെയും ഇയാള്‍ വകവരുത്തിയതായാണ് സൂചന.
മനോജിന്റേത് ആത്മഹത്യയില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ കണ്ടെത്തിയ ശരീര അവശിഷ്ടങ്ങള്‍ ജെയ്നമ്മയുടേതാണോ എന്നതില്‍ സംശയമുണ്ട്. ജെയ്നമ്മയുടെ സഹോദരന് സാവിയോ, സഹോദരി ആന്‍സി എന്നിവരുടെ സാമ്പിളുകളാണ് ഡിഎന്‍എ പരിശോധനയ്ക്കായി ശേഖരിച്ചിരിക്കുന്നത്.
ഡിഎന്‍എ പരിശോധന ഫലം ലഭിച്ചെങ്കില്‍ മാത്രമെ കൊലചെയ്യപ്പെട്ടത് ജെയ്നമ്മ തന്നെയാണോ എന്നു സ്ഥിരീകരിക്കാനാകൂ. ക്ലിപ്പിട്ട ഒരു പല്ല് കണ്ടെടുത്തത് ഐഷയുടേതാണെന്ന് സംശയിക്കുന്നു. ജെയ്നമ്മയുടെ പല്ലിന് ക്ലിപ്പുണ്ടായിരുന്നില്ല.
ഒരാഴ്ച തുടരെ ചോദ്യം ചെയ്തിട്ടും രോഗവും ക്ഷീണവും മറവിയും നടിച്ച് സെബാസ്റ്റ്യന്‍ തന്ത്രപരമായി ഒഴിഞ്ഞുമാറുകയാണ്. പ്രമേഹത്തിന് മരുന്ന് കഴിക്കുന്നുണ്ട്. കാലിലെ മുറിവ് ദിവസവും ഡ്രസ് ചെയ്യണം. നാലു നേരം കൃത്യമായി ഭക്ഷണം വേണമെന്നും നിര്‍ബന്ധമുണ്ട്.
വ്യാജരേഖ ചമച്ച് കബളിപ്പിച്ചു
എല്ലാ ഇരകളുടെയും ഭൂമി, ആഭരണം, പണം തുടങ്ങിയവ സെബാസ്റ്റ്യന്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. വ്യാജരേഖ ചമച്ച് സര്‍ക്കാരിനെയും ബാങ്കുകളെയും കബളിപ്പിച്ചിട്ടുണ്ട്. വെട്ടിമുകളിലെ ഭാര്യവീട്ടില്‍ കഴിയുമ്പോള്‍ സമീപത്തെ കടയില്‍ നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങിയതില്‍ പന്തീരായിരം രൂപ സെബാസ്റ്റ്യന്‍ കൊടുക്കാനുണ്ട്.
സ്ത്രീകളെ കബളിപ്പിച്ച് കോടികളുടെ പണവും ആസ്തിയും സെബാസ്റ്റ്യന്‍ സമ്പാദിച്ചിട്ടുണ്ട്. ഈ പണം എവിടെ നിക്ഷേപിച്ചു എന്നതില്‍ വ്യക്തതയില്ല. സ്വകാര്യ ബസ് കണ്ടക്ടര്‍, ടാക്സി ഡ്രൈവര്‍ എന്നീ നിലകളില്‍ നിന്ന് അതിവേഗത്തിലായിരുന്നു ബ്രോക്കര്‍ പണിയില്‍ നിന്ന് ഇയാള്‍ പണം സമ്പാദിച്ചത്.
കാണാതായ ബിന്ദു പദ്മനാഭന്റെ പേരില്‍ ഇടപ്പള്ളിയിലുണ്ടായിരുന്ന സ്ഥലം 2013-ല്‍ വ്യാജ ആധാരം തയാറാക്കി 1.36 കോടി രൂപയ്ക്കാണ് ഇയാള്‍ വിറ്റത്. ചേര്‍ത്തലയില്‍ ബിന്ദുവിന്റെ പേരിലുണ്ടായിരുന്ന കോടികള്‍ വിലവരുന്ന സ്വത്തുക്കള്‍ 2003-ല്‍ വിറ്റതിലും ഇയാള്‍ ഇടനിലക്കാരനായായിരുന്നെന്നാണ് പോലീസ് വിലയിരുത്തല്‍.
ഈ തുകകള്‍ വിശ്വസ്തരുടെ കൈകളിലെത്തിച്ചാണ് സെബാസ്റ്റ്യന്‍ ചെലവാക്കിയിരുന്നതെന്നു പറയുന്നു. വലിയതോതിലുള്ള ബിനാമി ഇടപാട് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സെബാസ്റ്റ്യനു ബന്ധമുള്ള ചില ഉന്നതരടക്കം പോലീസ് നിരീക്ഷണത്തിലാണ്.
റിട്ടയേര്‍ഡ് പഞ്ചായത്ത് ജീവനക്കാരി ഐഷയെ 2013 മേയില്‍ കാണാതായതിനു പിന്നിലും സാമ്പത്തികതട്ടിപ്പു നടന്നിട്ടുണ്ട്. ഒറ്റയ്ക്കു താമസിച്ചിരുന്ന അയല്‍വാസിയായ റോസമ്മയാണ് സ്ഥലം വില്‍പ്പനയുടെ പേരില്‍ സെബാസ്റ്റ്യനെ ഐഷയുമായി ബന്ധപ്പെടുത്തിയത്. സ്ഥലം വാങ്ങാന്‍ വെച്ചിരുന്ന പണമടക്കമാണ് ഐഷയെ കാണാതായത്.
പുനരന്വേഷണം
ഐഷയുടെ തിരോധാനക്കേസ് പോലീസ് ഇപ്പോള്‍ പുനന്വേഷിക്കുകയാണ്. ഒരിക്കല്‍ മടക്കിയ ഫയല്‍ തുറക്കാന്‍ പോലീസ് കോടതിയില്‍ അനുമതി ഹര്‍ജി നല്കി. കേസ് നടപടികള്‍ പൂര്‍ത്തിയാക്കി 10 വര്‍ഷം പിന്നിടുമ്പോഴാണിത്.
നിലവില്‍ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ കണ്ടെത്തിയ ശരീരാവശിഷ്ടം ഐഷയുടേതാണെന്ന സംശയം ബലപ്പെടുന്ന ഘട്ടത്തിലാണ് പോലീസിന്റെ നീക്കം. 2012 ലാണ് ഐഷയെ കാണാതാകുന്നത്. പിന്നാലെ മൂവാറ്റുപുഴയില്‍നിന്നു ലഭിച്ച മൃതദേഹം ഐഷയുടേതെന്ന് ചില ബന്ധുക്കള്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് കേസ് അവസാനിപ്പിച്ചത്.
സെബാസ്റ്റ്യന്‍ വെട്ടിമുകളില്‍ വന്നു താമസിക്കുകയും ചേര്ത്തലയിലേക്കെന്ന പേരില്‍ ദിവസങ്ങളോളം പലയിടങ്ങളിലും സഞ്ചരിക്കുകയും ചെയ്തിരുന്നു. ചേര്‍ത്തലയില്‍ പണമിടപാടുണ്ടെന്നും പലിശ വാങ്ങാന്‍ പോവുകയാണെന്നും ഭാര്യയെ ധരിപ്പിച്ചാണ് ഇയാള്‍ പോയിരുന്നത്.
ജെയ്നമ്മയുടെ ദുരൂഹമരണത്തില്‍ സെബാസ്റ്റ്യന്‍ അറസ്റ്റിലായത് പത്രത്തിലും ചാനലുകളിലും നിന്നാണ് അറിഞ്ഞതെന്ന് ഭാര്യ സുബി പറയുന്നു. ഭര്‍ത്താവ് ഇത്രത്തോളം ക്രൂരത ചെയ്യുമെന്ന വിശ്വസിക്കാനാവുന്നില്ലെന്നും ഇവര്‍ കരുതുന്നു.
Todays Story
ഉലയൂതുന്ന ആലകള്‍ വിസ്മൃതിയിലേക്ക്. തീക്കനല്‍ പോലെ ചുട്ടുപഴുത്ത ലോഹത്തില്‍ ഭാരമേറിയ കൂടം മേടുന്ന ശബ്ദം. കേരളത്തിലെ ഓരോ നാട്ടിന്‍പുറത്തെയും പ്രഭാതങ്ങളെ മുഖരിതമാക്കിയകാലം ഓര്‍മയാകാന്‍ ഇനി അധികം നാളില്ല.
ഇടയാഴം പാഴുശേരിയില് അശോകന്റെ വാക്കുകളിങ്ങനെയാണ്. ഇരുമ്പ് പണിക്കാര്, ഓട്ടുപാത്രം നിര്‍മ്മിക്കുന്നവര്‍, മരപ്പണിക്കാര്‍ അങ്ങനെ പല വിഭാഗങ്ങളായി വിഭജിച്ച വിശ്വകര്മജര് ഒരു കാലത്ത് നാടിന്റെ അഭിവാജ്യ ഘടകങ്ങളായിരുന്നു.
കാര്‍ഷികവൃത്തിക്കുള്ള തൂമ്പ മുതല്‍ വീട്ടുപകരണങ്ങള്‍ എല്ലാം നിര്‍മിക്കുന്ന ഇരുമ്പ് പണിക്കാരനും അയാളുടെ ആലയില്‍ തൊഴില്‍ ഉപകരണങ്ങളുമായി എത്തുന്ന മനുഷ്യരും, ആലകളില്‍ ഇരുമ്പ് മേടുന്ന ശബ്ദവും തീക്കനല്‍ പോലെ തിളങ്ങുന്ന ലോഹത്തിന്റെ ചീളുകള്‍ മിന്നല്പിണരുകള് പോലെ ചിതറുന്നതും നാട്ടുമ്പുറങ്ങളിലെ നിത്യകാഴ്ചയായിരുന്നു.
ഇന്ന് എല്ലാ ഉപകരണങ്ങളും വ്യവസായിക അടിസ്ഥാനത്തില്‍ ഫാക്ടറികളില്‍ നിര്‍മിച്ച് മാര്‍ക്കറ്റിലെത്തുമ്പോള്‍, കൈകൊണ്ട് പ്രവര്‍ത്തിച്ചിരുന്ന ഉലയും, ഇരുമ്പിന്റെ കൂടത്തില്‍ അടിച്ചു പരത്തി ആയുധങ്ങളാക്കുന്ന ആലയിലെ പണിക്കാരനും ഇന്ന് അന്യം നിന്നു പോകുന്ന തൊഴിലുകളാണ്.
അശോകന് പറയുന്നു എനിക്ക് രണ്ടു മക്കളാണ്. പാരമ്പര്യമായി കിട്ടിയ ഈ തൊഴില്‍ ചെയ്യാന്‍ അവര്‍ തയാറല്ല. എല്ലാവര്ക്കും വൈറ്റ് കോളര്‍ ജോലി മതി. അവരെ കുറ്റം പറയാനില്ല, കലാത്തിനൊപ്പം ഓടിയില്ലെങ്കില്‍ അവര്‍ പിന്നിലാകും.
ആലയില്‍ ഇരുമ്പു പണിയുമായി ഇരുന്നാല്‍ ഇക്കാലത്ത് പെണ്ണ് കിട്ടാന്‍ പോലും പാടാണ്, അശോകന്റെ വാക്കുകള്‍. ആയുധങ്ങളും, തൊഴില്‍ ഉപകരണങ്ങളാമായി മാറുന്ന ഇരുമ്പിന്റെ പതം അറിയണമെങ്കില്‍ അടിച്ചുപരത്തുന്ന ലോഹത്തിനൊപ്പം ആലപണിക്കാരനും വിയര്‍ക്കണം.
80-വര്‍ഷമായി പ്രവര്‍ത്തിക്കുന്നതാണ് അശോകന്റെ ആല. എന്റെ അമ്മാവന്മാര് മാത്രമാണ് ഞങ്ങളുടെ കുടുംബത്തില്‍ ഇന്ന് ആല പണി ചെയ്യുന്നവര്‍, അടുത്ത തലമുറയോടെ ഈ തൊഴിലും വിസ്മൃതിയിലാകും, അശോകന് പറയുന്നു.
Samskarikam
കലാ-സാംസ്കാരിക രംഗത്ത് അയ്യമ്പിള്ളിക്കൊരു പെരുമയുണ്ട്. അതായത്, എഴുത്തുകാരനും മുന്‍ പത്രാധിപരുമൊക്കെയായ അയ്യമ്പിള്ളി ഭാസ്കരന്, സിനിമ സംവിധായകനായ ചാള്‍സ് അയ്യമ്പിള്ളി, സിനിമാ നിര്‍മാതാവും എഴുത്തുകാരനുമായ വേണു കുന്നപ്പിള്ളി, നാടക രചയിതാവും സംവിധായകനുമായിരുന്ന പരേതനായ ബാലന് അയ്യമ്പിള്ളി എന്നിവരൊക്കെ ജനിച്ചു വളര്‍ന്ന കലയുടെ വളക്കൂറുള്ള മണ്ണാണിത്.
എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപില്‍പ്പെട്ട അയ്യമ്പിള്ളി എന്ന ഗ്രാമത്തെ കലയെയും എഴുത്തിനെയും സ്നേഹിക്കുന്നവരുടെ മനസിലേക്ക് എത്തിച്ച മഹദ് വ്യക്തികളെന്നുവേണം ഇവരെ വിശേഷിപ്പിക്കാന്‍. ഇവര്‍ക്ക് പിന്നാലെ അയ്യമ്പിള്ളിക്ക് പെരുമ കൂട്ടാന്‍ ഇപ്പോഴിതാ പ്രവീണ്‍ അയ്യമ്പിള്ളി എന്ന യുവ താരം കൂടി ഉദയം ചെയ്തിരിക്കുകയാണ്.
ഹൃദയം തൊട്ട ആമ വൈബ്
ആമ വൈബ് എന്ന ഒറ്റ കൃതിയിലൂടെ കലാഹൃദയത്തിന്റെ ഉള്ളു തൊട്ട പ്രവീണ്‍ പഠന കാലം മുതല്‍ക്കെ കഥയും കവിതയുമൊക്കെ മനസില്‍ താലോലിച്ച് കൊണ്ടു നടന്നിരുന്നയാളാണ്.
രചനകള്‍ ചിലതൊക്കെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. കോളജ് പഠനകാലത്ത് രണ്ടു തവണ സംസ്ഥാന പാരലല്‍ കോളജ് കലോത്സത്തില്‍ കലാപ്രതിഭയുമായി. സാമൂഹ്യ മാധ്യമങ്ങളെ പിന്തുടരുന്നവര്‍ക്ക് ഇപ്പോള്‍ പ്രവീണിന്റെ ലൈവ് കവിതകള്‍ സുപരിചിതമായിരിക്കും.
എന്നാല്‍ ആമ വൈബ് എന്ന കഥ ഇതില്‍ നിന്നൊക്കെ വേറിട്ടൊരു ചരിതമാണ് പറയുന്നത്. പഴയ തലമുറ ഇത് വായിക്കുമ്പോഴാകട്ടെ ഇതൊരു അനുഭവമാകാം. വെറും അനുഭവമല്ല, ഗൃഹാതുരത്വം വിളമ്പുന്ന അനുഭവമെന്ന് തന്നെ പറയാം. ഇനി പുതു തലമുറയുടെ കാര്യം പറഞ്ഞാലോ, അവരെ ഈ കൃതി ജിജ്ഞാസുക്കളാക്കും.
Special News
ധര്‍മസ്ഥലയില്‍ ഇതുവരെ പുറത്തറിഞ്ഞ കൊലപാതകങ്ങളില്‍ സംസ്ഥാനത്തെയാകെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു 2012ല്‍ ശ്രീ ധര്‍മസ്ഥല മഞ്ജുനാഥേശ്വര കോളജിലെ പിയുസി വിദ്യാര്‍ഥിനിയായിരുന്ന സൗജന്യയുടെ കൊലപാതകം.
ധര്‍മസ്ഥലയ്ക്ക് തൊട്ടടുത്തുള്ള ബെല്‍ത്തങ്ങാടി സ്വദേശിനിയായിരുന്ന സൗജന്യ ഗൗഡ 2012 ഒക്ടോബര്‍ ഒന്പതിനു വൈകുന്നേരം കോളജ് വിട്ടിറങ്ങിയതാണ്. ബസില്‍ ചെറിയൊരു സമയം കൊണ്ട് വീട്ടിലെത്താവുന്ന ദൂരമേയുള്ളൂ.
പക്ഷേ സന്ധ്യയായിട്ടും വീട്ടിലെത്താതായപ്പോള്‍ വീട്ടുകാര്‍ അന്വേഷണം തുടങ്ങി. രാത്രിതന്നെ ധര്‍മസ്ഥലയിലെത്തി അന്വേഷിച്ചിട്ടും ഒരു വിവരവും കിട്ടിയില്ല. തൊട്ടടുത്ത ദിവസം ധര്‍മസ്ഥലയ്ക്ക് സമീപം നേത്രാവതി നദിക്കരയിലുള്ള വനപ്രദേശത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ കൈകള്‍ ചുരിദാറിന്റെ ഷാള്‍ കൊണ്ട് മരത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു. ധര്‍മസ്ഥല ട്രസ്റ്റിന്റെ നടത്തിപ്പുകാരായ ജെയിന് കുടുംബത്തിലെ മൂന്ന് യുവാക്കള്‍ക്കു നേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നത്.
ഇവരുമായി ബന്ധപ്പെട്ട ആളുകളാണ് കോളജ് വിട്ടിറങ്ങിയ സൗജന്യയെ കൂട്ടിക്കൊണ്ടുപോയതെന്ന വാര്‍ത്ത പോലുമുണ്ടായിരുന്നു. എന്നാല്‍, കേസന്വേഷണം നടത്തിയ ബെല്‍ത്തങ്ങാടി പോലീസ് മറ്റൊരാളിനെയാണ് പ്രതിയാക്കിയത്.
സന്തോഷ് റാവു എന്ന ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു ആ പ്രതി. ഇയാള്‍ക്ക് ഒറ്റയ്ക്ക് ഇങ്ങനെയൊരു കുറ്റകൃത്യം ചെയ്യാനാകില്ലെന്നും ഇയാള്‍ വാടകയ്ക്കെടുത്ത പ്രതിയാണെന്നും സൗജന്യയുടെ കുടുംബാംഗങ്ങളുള്‍പ്പെടെ പറഞ്ഞിട്ടും പോലീസ് വകവച്ചില്ല.
പിന്നീട് കുടുംബത്തിന്റെ ആവശ്യപ്രകാരം കേസ് പ്രത്യേക അന്വേഷണസംഘത്തിനും സിബിഐയ്ക്കും വിട്ടെങ്കിലും അവരെല്ലാം സന്തോഷ് റാവുവിനെ തന്നെയാണ് പ്രതിയാക്കിയത്. വര്‍ഷങ്ങളോളം ഇഴഞ്ഞുനീങ്ങിയ അന്വേഷണത്തിനും വിചാരണാനടപടികള്ക്കും ശേഷം 2023 ജൂണ്‍ 16ന് പ്രത്യേക സിബിഐ കോടതി സന്തോഷ് റാവുവിനെ കുറ്റവിമുക്തനാക്കി വെറുതേ വിട്ടു.
കേസന്വേഷണത്തില്‍ പോലീസും സിബിഐയും വരുത്തിയ വീഴ്ചകളോരോന്നായി എടുത്തു പറഞ്ഞുകൊണ്ടായിരുന്നു കോടതിവിധി. കേസില്‍ പുനരന്വേഷണം നടത്തണമെന്നും ആരോപണവിധേയരായ ജെയിന് കുടുംബാംഗങ്ങളുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സൗജന്യയുടെ കുടുംബം പലതവണ സര്‍ക്കാരിനെയും കോടതിയെയും സമീപിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.
കർണാടക സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം വിഷയത്തില്‍ ഏറെക്കുറെ മൗനം പാലിച്ചപ്പോള്‍ ചില സാമൂഹ്യ സംഘടനകള്‍ പ്രശ്നം ഏറ്റെടുത്ത് പലതവണ സമരപരിപാടികള്‍ നടത്തി. ഹിന്ദു ജാഗരണവേദിയുടെ ജില്ലാ പ്രസിഡന്റായിരുന്ന മഹേഷ് ഷെട്ടി തിമ്മരോടി സംഘടനയുമായുള്ള ബന്ധം വിച്ഛേദിച്ച് സൗജന്യയ്ക്ക് നീതി കിട്ടുന്നതിനായുള്ള പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നിന്നു.
ഇടതുസംഘടനകളും സമരപരിപാടികളില്‍ സജീവമായിരുന്നു. സംസ്ഥാനത്തെ മാധ്യമങ്ങളും സൗജന്യയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന ആവശ്യം പലതവണ ജനശ്രദ്ധയിലെത്തിച്ചു. മകള്‍ക്കു നീതി കിട്ടാനായി ഒരു വ്യാഴവട്ടക്കാലം നിയമപോരാട്ടം നടത്തിയ സൗജന്യയുടെ പിതാവ് ചന്തപ്പ ഗൗഡ ഈവര്‍ഷം ജനുവരി 19ന് അന്തരിച്ചു.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സൗജന്യ കേസുമായി ബന്ധപ്പെട്ട് ധര്‍മസ്ഥല ട്രസ്റ്റിനും പോലീസിനുമെതിരായ വീഡിയോ പ്രചരിപ്പിച്ചതിന് യുട്യൂബര്‍ സമീര്‍ എംഡിക്കെതിരെ പോലീസ് കേസെടുത്തതായിരുന്നു ഏറ്റവുമൊടുവിലത്തെ സംഭവം.
എന്നാല്‍, ഇപ്പോള്‍ വെളിപ്പെടുത്തലുകളുടെ കുത്തൊഴുക്ക് തന്നെ വന്നതോടെ സൗജന്യയ്ക്ക് നീതി ലഭിക്കണമെന്ന പ്രചാരണം മുന്‍പത്തേതിനേക്കാള്‍ ശക്തമായി ഉയരുകയാണ്.
Todays Story
2019 മുതല്‍ 2023 സെപ്റ്റംബര്‍ വരെ കുടകിലെ തോട്ടങ്ങളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചവരുടെ നിര നീളുകയാണ്. കിടങ്ങനാട് പച്ചാടി പണിയ കോളനിയിലെ രവി, കൃഷ്ണഗിരി രാമഗിരി കോളനിയിലെ ഗോപാലന്, കാര്യമ്പാടി ബാലന്, ചേകാടി കട്ടക്കണ്ടി കോളനിയിലെ അയ്യപ്പന്, നൂല്പുഴ ചുണ്ടപ്പാടി കോളനിയിലെ രാജു,
പുല്പള്ളി പാളക്കൊല്ലി കോളനിയിലെ മണി, മീനങ്ങാടി ഗോഖലെ നഗര്‍ കോളനിയിലെ അപ്പു, അതിരാറ്റുകുന്ന് ഉത്തിലേരിക്കുന്ന് കോളനിയിലെ ചന്ദ്രന്, നൂല്പുഴ ചിറമൂല കോളനിയിലെ പാര്‍വതി, പുല്‍പ്പള്ളി പാളക്കൊല്ലി കോളനിയിലെ ശേഖരന്, നെന്മേനി കൊയ്ത്തുപാറ കോളനിയിലെ സന്തോഷ്, വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരന് ..... ദുരൂഹസാചര്യത്തില്‍ മരണപ്പെട്ടവരുടെ നിര നീളുകയാണ്.
പടിഞ്ഞാറേത്തറ തരിയോട് പത്താം മൈലിലെ കാട്ടുനായ്ക്ക ഊരിലെ സന്തോഷ് 2023 ജൂണിലാണ് കുടകിലേക്ക് പോയത്. ജൂലൈ 17 ന് സന്തോഷ് മുങ്ങി മരിച്ചെന്നാണ് വിവരം വന്നത്. സന്തോഷ് ഭാര്യവീട്ടില്‍നിന്നാണ് കുടകിലേക്ക് പോയത്. സുല്‍ത്താന്‍ ബത്തേരി നെന്മേനി പഞ്ചായത്തില്‍ കായല്‍ക്കുന്ന് ഊരിലാണ് ഭാര്യ സന്ധ്യയുടെ വീട്. നന്നായി നീന്താന്‍ അറിയാവുന്ന സന്തോഷ് ഒരിക്കലും മുങ്ങിമരിക്കില്ലെന്ന് സന്ധ്യ പറയുന്നു.
പൊങ്കല്‍ ആഘോഷിക്കാന്‍ പണവുമായി വരാമെന്നു പറഞ്ഞാണ് മാനന്തവാടി ഒഴിക്കോടി ഊരിലെ തുറുമ്പന്‍ 16 വര്‍ഷം മുമ്പ് കുടകിലേക്കു പോയത്. മാനന്തവാടി പോലീസില്‍ പരാതി കൊടുത്തെങ്കിലും ഇന്നേവരെ കണ്ടെത്തിയിട്ടില്ല. തിരോധനത്തെതുടര്ന്ന് ഭാര്യ ലക്ഷ്മിക്ക് മാനസിക രോഗമുണ്ടായി വൈകാതെ മരിക്കുകയും ചെയ്തു. അച്ഛന് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് മകള്‍.
ഉഷ. ള്ളിയൂര്കാവ് ഉത്സവത്തിനു പിറ്റേന്നാണ് ഇയാള്‍ പോയത്. തുറുമ്പന്റെ തിരിച്ചറിയല്‍ കാര്‍ഡ് മകള്‍ ഭദ്രമായി സൂക്ഷിച്ചിക്കുന്നുണ്ട്. കാണാതായ ആദിവാസികളിലൊരാളാണ് മാനന്തവാടി ഒഴക്കോടി കോളനിയിലെ കുറുമ്പന്. 2008ല്‍ ജോലിക്ക് പോയ കുറുമ്പന് എവിടെയെന്നതിന് ഉത്തരമില്ല.
2005 ഏപ്രിലിലാണ് നൂല്‍പ്പുഴ ചൂണ്ടപ്പാടി കോളനിയിലെ കോലു ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. അടിമപ്പണി ആചാരമായ തോട്ടങ്ങളില്‍ മരണപ്പെട്ട നിരവധി ഇരകളില്ലൊരാളാണ് മാനന്തവാടി ഒഴക്കോടി കോളനിയിലെ കുറുമ്പന്. പതിനെട്ടു വര്‍ഷമായി കുറുമ്പനെ കാത്തിരിക്കുകയാണ് വീട്ടുകാര്‍.
മടങ്ങിവരാനുണ്ട് ഏറെപ്പേര്‍
കുടകില്‍ ജോലിക്കു പോയവരെക്കുറിച്ച് കുടുംബശ്രീ ജില്ലാ മിഷന് മുന്‍പ് കണക്കെടുത്തിരുന്നു. വിവിധ കോളനികളില്‍ നിന്ന് 1,677 പേര് ജോലിക്കു പോയതില്‍ 883 പേര് തിരികെയെത്തി. തിരുനെല്ലി പഞ്ചായത്തില്‍ മാത്രം 1148 പേര് പോയതില്‍ 785 പേര് മടങ്ങിയെത്തി. പനമരത്തുനിന്നുപോയ 134 പേരില്‍ ആരും തിരിച്ചെത്തിയില്ല.
മുള്ളന്കൊല്ലിയില്നിനിന്നു പോയ 68 പേരില്‍ 16 പേര് തിരിച്ചെത്തി. വിവിധ കോളനികളിലായി 39 പേര് നിരീക്ഷണത്തിലുണ്ട്. വയനാട് ജില്ലയില്‍ മൂവായിരം പട്ടികവര്‍ഗ കോളനികളുണ്ട്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റേയും ദുരിതക്കയത്തില്‍നിന്ന് വയനാട് ആദിവാസികളുടെ അന്നംതേടിയുള്ള യാത്ര അവസാനിക്കുന്നത് അവരുടെ അന്ത്യത്തിലേക്കാണ്.
അരക്ഷിത ജീവിതാവസ്ഥയില്‍നിന്നുള്ള മോചനംതേടിയാണ് വയനാട്ടിലെ ആദിവാസികള്‍ കുടകിലേക്ക് കാടുകയറുന്നത്. എന്നാല്‍, തങ്ങളുടെതന്നെ വംശഹത്യയിലേക്കാണ് അവര്‍ നടന്നുപോകുന്നത്. കേരളത്തിന്റെ വികസന ഭൂപടത്തില്‍നിന്ന് അദൃശ്യരാക്കപ്പെട്ട ആദിവാസികള്‍ നേരിടുന്ന നീതിനിഷേധത്തെയും അവകാശ ലംഘനത്തേയും കണ്ടില്ലെന്ന് നടിക്കരുത്.
അടിമത്തം തുടരുകയാണ്
അഞ്ചു വര്‍ഷം മുമ്പുവരെ എട്ടു മണിക്കൂര്‍ ജോലിക്ക് 400 രൂപയായിരുന്നു. പകലന്തിയോളം പണിയെടുപ്പിച്ചശേഷം 300 രൂപ നല്‍കും. പണിയിടത്തില്‍ വാറ്റു ചാരായവും കഞ്ചാവും നല്കി എല്ലാതരത്തിലും അടിമകളാക്കി മാറ്റും. ഒരിടത്തെ പണി കഴിഞ്ഞാല്‍, അവരെ മറ്റൊരു ജന്മി ഏറ്റെടുക്കും. അങ്ങനെ പലയിടങ്ങളിലും അവര്‍ എന്നേക്കുമായി പെട്ടുപോകും.
നാട്ടില്‍ തിരിച്ചെത്തുന്ന ആദിവാസികള്‍ കൂലി കിട്ടിയ പണം അപ്പാടെ മദ്യപാനത്തിന് ചെലവഴിക്കും. അടിമപ്പണിക്കാര്‍ ഏറെയും മദ്യത്തിന് അടമകളാണ്. കുടകിലെ പണികൊണ്ട് ഒരു ഗോത്രവാസി കുടുംബത്തിലും പട്ടിണി മാറിയിട്ടില്ല. മാത്രവുമല്ല അകാലത്തില്‍ മാരകരോഗികളായി മരണത്തിന് കീഴടങ്ങുകയും ചെയ്യും.
കാപ്പി വിളവെടുപ്പു നടക്കുന്ന ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കോളനികളൊന്നാകെ ജോലിക്കു പോകും. ജീപ്പിയില് കയറ്റി പണിക്കെത്തിക്കുന്ന ഇവര്‍ക്ക് നിശ്ചിതകൂലിയല്ല മറിച്ച് പറിക്കുന്ന കാപ്പിയുടെ അളവനുസരിച്ചാണ് വേതനം.
ഉത്തരവുകള്‍ നടപ്പായില്ല
1976ല്‍ രാജ്യത്ത് അടിമവേല നിരോധിച്ചെങ്കിലും കുടകില വ്യവസ്ഥിതിക്കു മാറ്റമില്ല. മടിക്കേരി, സിദ്ധാപുരം, വീരാജ് പേട്ട, ഗോണിക്കുപ്പ പ്രദേശങ്ങളില്‍ നൂറു കണക്കിന് ഏക്കര്‍ ഭൂമിയുള്ള സൗക്കാര്മാരുണ്ട്. കുറഞ്ഞ വേതനം നല്കിയാല് മതിയെന്നതിനാല്‍ വയനാട്ടില്‍ നിന്നും ഗോത്രവാസികളെ ഇവര്‍ കൊണ്ടുപോകുന്നു.
സ്ഥിരം പണിയുളളതിനാല്‍ ആദിവാസികളുടെ ഒഴുക്ക് വര്‍ധിച്ചു. ഒന്നും രണ്ടു വര്‍ഷം കഴിഞ്ഞാണ് നാട്ടിലേക്കു വരാറുള്ളത്. വൈകാതെ മടങ്ങുകയും ചെയ്യും. വംശഹത്യയിലേക്കാണ് ഗോത്രവാസികളുടെ കുടിയേറ്റം. കാടുകയറിയ കൃഷിയിടത്തില്‍ മരണം സംഭവിച്ചാല്‍ ആരും അറിയില്ല, അരെയും അറിയിക്കുകയുമില്ല.
2007 ഓഗസ്റ്റ് എട്ടിന് വയനാട് ജില്ലാ കളക്ടര്‍ തൊഴില്‍ തേടി പോകുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പ്രസിദ്ധീകരിച്ചിരുന്നു. പണിക്കു കൊണ്ടുപോകും മുന്‍പ് ഊര് മൂപ്പന്, എസ്ടി പ്രമോട്ടര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, പോലീസ് എന്നിവരെ അറിയിക്കണം. സ്ഥലം, കൂലി, ജോലി, ഭക്ഷണം, താമസം എന്നിവ സംബന്ധിച്ച് കരാറുണ്ടാകണം.
2008ല്‍ വയനാട്ടിലെ നീതിവേദി നടത്തിയ പീപ്പിള്‍സ് ട്രിബ്യൂണലില്‍ നിരവധി ആദിവാസികള്‍ തെളിവുകളും സാക്ഷ്യങ്ങളുമായി കടന്നുവന്നു. ദുരൂഹ മരണങ്ങളും കാണാതാകലുകളും പീഡനങ്ങളും ഉള്‍പ്പടെ 122 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഇതേത്തുടര്‍ന്ന് മരണങ്ങളും തിരോധാനങ്ങളും അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ഉത്തര മേഖലാ ഐ.ജി വി. ശാന്താറാമിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പും ഡിവൈഎസ്പി ആമൂസ് മേമന്റെ നേതൃത്വത്തില്‍ അന്വേഷണവും നടന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.
പരാതികളുടെ അടിസ്ഥാനത്തില്‍ പട്ടികജാതി ഗോത്ര വര്‍ഗ കമീഷന് അംഗം രുഗമിണി സുബ്രഹമണ്യത്തിന്റെ നേതൃത്വത്തില്‍ നിയമസഭാ സമിതി കുടകിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു. അര്‍ഹമായ വേതനമോ മതിയായ താമസ സൗകര്യങ്ങളോ നല്‍കുന്നില്ലെന്നും രോഗം വന്നാല്‍ ചികിത്സ ലഭ്യമാക്കുന്നില്ലെന്നുമുള്പ്പടെ നിരവധി അവകാശ ലംഘനങ്ങളണ് കുടകിലെ തോട്ടങ്ങളില്‍ ആദിവാസികള്‍ നേരിടുന്നതെന്നും കമീഷന് കണ്ടെത്തിയെങ്കിലും കാര്യമായ തുടര്‍ നടപടികള്‍ ഒന്നും തന്നെയുണ്ടായില്ല.
ദുരൂഹസാഹചര്യത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് യാതൊരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് വിധവ പെന്ഷന് ഉള്‍പ്പെടെ നിഷേധിക്കപ്പെട്ടു. ദൂരൂഹ സംഭവങ്ങള്‍ പഠിക്കാന്‍ കാട്ടുനായ്ക്ക, പണിയ കോളനികള്‍ സന്ദര്‍ശിച്ച് പട്ടികജാതി- പട്ടികവര്‍ഗ നിയമസഭാസമിതി 2018 ഡിസംബര്‍ ആറിന് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു.
രണ്ടായിരമോ മൂവായിരമോ രൂപ മുന്‍കൂര്‍ നല്‍കിയാണ് പണിക്കാരെ കൊണ്ടുപോകുക. അത് വീടുകളില്‍ കരുതലായി മാറും. എന്നാല്‍, കാത്തിരിക്കുന്ന അടിമവേലയുടെ കുരുക്കുകൂടിയാണ് ഈ തുകയെന്ന് ഇരകള്‍ അറിയുന്നില്ല.
Todays Story
വൈകുവോളം പണി കഴിഞ്ഞ് അത്താഴത്തിന് വേവിച്ചുകഴിക്കാന് പൊന്നണ്ണ തോട്ടത്തിലെ പ്ലാവില്‍ കയറി ചക്കയിട്ട കുറ്റമേ ചെയ്തുള്ളു. 26 കാരനായ പൊന്നണ്ണയെ തോട്ടം ഉടമ ചിന്നപ്പ വെടിവച്ചു കൊന്നു. 2024 ഡിസംബര്‍ 27ന് കുടകിലെ ചെമ്പെബെല്ലൂര് ഗ്രാമത്തിലായിരുന്നു അരുംകൊല
ചിന്നപ്പയുടെ കാപ്പിത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു പൊന്നണ്ണ. കൂറ്റന്‍ കാവല്‍ നായയുമായി പാഞ്ഞെത്തി ഇരട്ട ബാരല്‍ തോക്കിന് പൊന്നണ്ണയെ വെടിവയ്ക്കുന്നതിനു മുന്‍പ് ഗോത്രവാസിയായ ഇദ്ദേഹത്തെ ജാതി അധിക്ഷേപവും നടത്തി. ഇരുപതടി ഉയരത്തില്‍ വെടിയേറ്റ് പ്ലാവില്‍നിന്ന് പൊന്നണ്ണ അലറിവിളിച്ച് നിലത്തു വീണു പിടഞ്ഞു.
ഭാര്യ ഗീത സഹായത്തിനായി കെഞ്ചിയപ്പോള്‍ നീ ചക്ക മോഷ്ടിക്കുമോ എന്ന് അലറി ചിന്നപ്പ സ്ഥലം വിട്ടു. പ്രതിഷേധത്തിനൊടുവില്‍ സിരാജ്പേട്ട റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്ത ചിന്നപ്പ ഇപ്പോള്‍ ജയിലിലാണ്. സവര്‍ണജാതിയായ കൊടവ സമുദായാംഗമാണ് ചിന്നപ്പ.ശേഖരന് എന്തു സംഭവിച്ചു
പുല്പള്ളി പാളക്കൊല്ലി കോളനിയിലെ ശേഖരനും അച്ഛന് കയമ്മയും സഹോദരന് ബാബുവും കുടകില്‍ ഇഞ്ചിപ്പണിക്കു പോയതാണ്. സുഖമില്ലാതെ നാട്ടിലേക്ക് മടങ്ങിയെങ്കിലും തോട്ടം ഉടമ പണിക്കൂലി തരാനുണ്ടെന്നു പറഞ്ഞ് വൈകാതെ ശേഖരന് തോട്ടത്തിലേക്ക് തിരികെ പോയി.
ശേഖരന്റെ ഫോണ്‍ തകരാറിലായതിനാല്‍ ബന്ധുക്കള്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അവിടെയെത്തി ദിവസങ്ങള്‍ക്കുള്ളില്‍ ശേഖരന് പനി കലശലാണെന്ന് ബാബുവിന് ഫോണില്‍ അറിയിപ്പുവന്നു.
ബാബു എത്തിയപ്പോള്‍ തോട്ടത്തിനടുത്തുള്ള ഷെഡ്ഡില്‍ ശേഖരന് ബോധമില്ലാതെ കിടക്കുന്നുണ്ട്. സ്വകാര്യ ആശുപത്രിയില്‍ രണ്ടു ദിവസം കിടത്തിയിട്ടും രക്ഷയില്ലാതെ അനുജനെ മാനന്തവാടി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ബാബു താത്പര്യപ്പെട്ടു.
യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ ശേഖരന് മരിച്ചു. മൃതദേഹം ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ വയറിന്റെ ഇരു വശങ്ങളിലുംനിന്ന് രക്തം വന്നിരുന്നതായി ബാബു പറയുന്നു. വയറ്റില്‍ ആഴത്തിലുള്ള മുറിവ് പഞ്ഞിയും തുണിയുംകൊണ്ട് കെട്ടിവച്ച നിലയിലായിരുന്നു.
ഐസിയുവില്‍ പ്രവേശിപ്പിക്കുമ്പോള്‍ മുറിവുകളുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരണത്തിനു പിന്നില്‍ അധോലോക അവയവ മാഫിയയോ എന്നതാണ് ഉറ്റവരുടെ സംശയം. കുടകളിലെ തോട്ടങ്ങള്‍ ഒരു അധോലോകമാണ്.
നിഗൂഢമായ വനമാണ് ഓരോ തോട്ടവും. തോട്ടത്തിലേക്ക് കയറിയാല്‍ ഇരുള് കയറിയ പ്രതീതിയാണ്. അതിനുള്ളില്‍ എന്തു സംഭവിച്ചാലും ലോകം അറിയില്ല. സൗക്കാര് തല്ലാനും കൊല്ലാനും മടിക്കില്ല- കാലങ്ങളായി അവിടെ പണിക്കുപോകുന്ന മാനന്തവാടിയിലെ ലക്ഷ്മി പറഞ്ഞു.
സ്ത്രീകള്‍ ശാരീരികമായി അവിടെ ചൂഷണം ചെയ്യപ്പെടുന്ന സങ്കട അനുഭവങ്ങളാണ് ബത്തേരിയിലെ കാളി പറയുന്നത്. പണിക്കെത്തുന്ന ഗര്‍ഭിണിയായ തൊഴിലാളികള്‍ ഒന്‍പതാം മാസം വരെ ജോലി ചെയ്യണം. ഒരു ദിവസം 300 കിലോ കാപ്പി വരെ പറിക്കേണ്ടിവരും. കുടിവെള്ളം പോലും കുടിക്കാന്‍ സമയം തരില്ല.
പ്രസവം കഴിഞ്ഞ് മൂന്നാം മാസം ജോലിക്കു കയറണം. കാപ്പിയില്‍ തുണിത്തൊട്ടില്‍ കെട്ടി കുഞ്ഞിന് അതില്‍ കിടത്തിയശേഷമാണ് അമ്മമാര്‍ തൊഴില്‍ ചെയ്യുന്നത്- കാലങ്ങളായി കുടകളില്‍ ജോലിക്കു പോകുന്ന വെള്ളമുണ്ടയിലെ വെളുത്ത അനുഭവം പറഞ്ഞു.
Todays Story
കുടകിലെ തോട്ടങ്ങളില്‍ വയനാട് ആദിവാസികളുടെ നിലവിളിയും വിലാപവും അവസാനിക്കുന്നില്ല. സവര്‍ണ ജന്മികളായ സൗക്കാര്മാരുടെ തോട്ടങ്ങളിലെ ആവര്‍ത്തിക്കുന്ന ദുരൂഹമരണങ്ങളുടെ ചുരുള്‍ നിവരുന്നുമില്ല.
പട്ടിണിയും പരിവട്ടവും ഒഴിയാത്ത വയനാട്ടിലെ ഗോത്രവാസികള്‍ കര്‍ണാടകത്തിലെ കുടക് ജില്ലയിലെത്തി ഭൂവുടമകള്‍ക്ക് അടിമവേല ചെയ്യുകയാണ്. കഠിനവേലയും മര്‍ദനവും ദുരൂഹമരണങ്ങളുമൊക്കെ കാലങ്ങളായി തോട്ടങ്ങളില്‍ നടമാടുന്നു.
ഇഞ്ചിയും മഞ്ഞളും നെല്ലും കാപ്പിയും കുരുമുളകും കൃഷി ചെയ്യുന്ന തോട്ടങ്ങളിലെ അരണ്ട വെളിച്ചമുള്ള കുടുസു മുറികളില്‍ അധസ്ഥിത തൊഴിലാളികളുടെ നൊമ്പരവും നെടുവീര്‍പ്പും പുറംലോകം അറിയുന്നില്ല.
ചോറും അല്പം കറിയുമാണ് ഇവരുടെ ഭക്ഷണം. കാട്ടുചോലകളിലാണ് കുടിവെള്ളം. ഒരിടത്തും ശൗചാലയങ്ങളില്ല. ചില തോട്ടങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്നുണ്ട്. ഒപ്പം അവരുടെ കുഞ്ഞുങ്ങളുമുണ്ടാകും.
രാവിലെ പണിക്കിറങ്ങിയാല്‍ നേരം ഇരുളുമ്പോഴാണ് ജോലി തീരുക. കുടകില്‍ ജീവിതം ഹോമിക്കുന്നതേറെയും വയനാട്ടില്‍ കിടപ്പാടം ഇല്ലാത്ത പണിയ, കാട്ടുനായ്ക്ക, അടിയ ഗോത്രവിഭാഗക്കാരാണ്.
മുന്‍കാലങ്ങളില്‍ നാട്ടില്‍ കൂലിപ്പണി ചെയ്തും വനവിഭവങ്ങള്‍ ശേഖരിച്ചുമാണ് ഇവര്‍ കഴിഞ്ഞിരുന്നത്. വനനിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ഇവര്‍ക്ക് കുടകിലേക്കും ഷിമോഗയിലേക്കും കൂലിവേല തേടിപ്പോകേണ്ടിവന്നു.
എട്ടു മണിക്കൂര്‍ നീളുന്ന പണിക്ക് പരമാവധി കൂലി അഞ്ഞൂറു രൂപയാണ്. ഇതില്‍നിന്ന് 80 രൂപ ഇവരെ പണിക്ക് എത്തിക്കുന്ന ഇടനിലക്കാരന് കൊടുക്കണം. കൂറ്റന്‍ മതിലും കമ്പിവേലിയും കാവല്‍ക്കാരും വേട്ടനായ്ക്കളുമുള്ള തോട്ടങ്ങളില്‍ നിന്ന് അടിമത്തൊഴിലാളിക്ക് ഒളിച്ചോടുക എളുപ്പമല്ല.
വനത്തിലൂടെ രക്ഷപ്പെടാമെന്നു വച്ചാല്‍ കാട്ടാനയും കടുവയും പുലിയും പിടിക്കും. കൂറ്റന്‍ മതില് ചാടിക്കടന്നാല്‍ കാവല്‍നായകള്‍ കടിച്ചുകീറും. ഒളിച്ചോട്ടം കണ്ണില്‍പ്പെട്ടാല്‍ ക്രൂരമര്‍ദനം ഉള്‍പ്പെടെ ശിക്ഷ ലഭിക്കും.
ഇത്തരത്തില്‍ ആദിവാസികള്‍ ജന്മിമാരുടെ പണയ വസ്തുവായി മാറുന്ന ദുരവസ്ഥ. ജന്മികളുടെ ചൂഷണത്തില്‍ സങ്കരശിശുക്കള്ക്ക് ജന്മം നല്കിയ സ്ത്രീകളുണ്ട്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ട്.
രണ്ട് പീഡനകേസുകള്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതില്‍ അന്വേഷണം എങ്ങുമെത്തിയില്ല. ദിവസവും പണിയിടത്ത് തൊഴിലാളികള്‍ക്ക് സൗക്കാര്മാരുടെ കങ്കാണികള്‍ വാറ്റുചാരായം കൊടുക്കാറുണ്ട്. വില കുറഞ്ഞ വിദേശമദ്യവും കുടകില്‍ ലഭ്യമാണ്.
ലഹരിക്ക് അടിമപ്പെടുന്നവരില്‍ പലരും ഇവിടം വിട്ടുപോരാതെ അടിമപ്പണി ചെയ്യുന്നു. മിക്ക കാപ്പിത്തോട്ടങ്ങളിലും തോട്ടം ഉടമകളും അവരുടെ സഹായികളും തോക്കുമായാണ് നടപ്പ്. കൂലി കൂട്ടി ചോദിച്ചാല്‍ തോക്കിന്റെ പാത്തികൊണ്ട് തല്ലും.
വാക്കു തര്ക്കുണ്ടായാല് വെടിവയ്ക്കാനും മടക്കില്ല. 2019 മുതല്‍ 2023 വരെ ഗോത്രവാസികളായ പത്ത് പേര് കുടകില്‍ ജോലിക്കുപോയവര്‍ മരിച്ചതായി പട്ടികജാതി വകുപ്പില്‍ നിന്നുള്ള വിവരാവകാശ രേഖ പറയുന്നു.
ദുരൂഹതയൊഴിയാതെ
2023 ജനുവരിയിലാണ് വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരന് (49) കുടകില്‍ പണിക്കു പോയത്. കൂടെ പോയവരൊക്കെ തിരിച്ചെത്തി രണ്ടര മാസം കഴിഞ്ഞിട്ടും ശ്രീധരന് എത്താതായതോടെ ബന്ധുക്കള്‍ വെള്ളമുണ്ട പൊലീസില്‍ പരാതി നല്കി.
അനുജന് അനിലിനൊപ്പം പൊലീസ് കുടക് ഉതുക്കേരിയിലെത്തിയപ്പോള് ശ്രീധരന് കുളത്തില്‍ മുങ്ങിമരിച്ചതായി ഗോണിക്കുപ്പ പൊലീസ് പറഞ്ഞു. ജീര്‍ണിച്ച മൃതദേഹം അഞ്ച് ദിവസം മടിക്കേരി ഗവണ്മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചശേഷം ബന്ധുക്കള്‍ എത്താത്തതിനാല്‍ പൊതു ശ്മശാനത്തില്‍ സംസ്കരിച്ചിരുന്നു.
മരിച്ചുകിടക്കുന്ന ശ്രീധരന്റെ ഒരു ചിത്രവും ധരിച്ചിരുന്ന വസ്ത്രങ്ങളും ഒരു പിടി മുടിയും മാത്രമാണ് തിരികെ ലഭിച്ചത്. അതുപയോഗിച്ചാണ് മരണാനന്തര കര്‍മങ്ങള്‍ നടത്തിയത്. തോട്ടം ഉടമ മര്‍ദിച്ചുകൊലപ്പെടുത്തിയ ശേഷം കുളത്തില്‍ എറിഞ്ഞു കളഞ്ഞതായാണ് ബന്ധുക്കളുടെ സംശയം.
വായില്‍ ആഴത്തില്‍ മുറിവും കാലില്‍ മര്‍ദനമേറ്റ പാടും ഉണ്ടായിരുന്നതായി മൃതദേഹം കണ്ടവര്‍ അനിലിനോടു പറഞ്ഞിരുന്നു. ശ്രീധരന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇംഗ്ലീഷിലായതിനാല്‍ വായിച്ചു മനസിലാക്കാന്‍ പണിയ ഗോത്രവാസി വിഭാഗത്തില്‍പ്പെട്ട കുടുംബത്തിനായില്ല.
കുളത്തിന് കാര്യമായ ആഴമില്ലെന്നും മരിച്ചു കിടന്ന തോട്ടത്തില്‍ ശ്രീധരന് ജോലിചെയ്തിട്ടില്ലെന്നും അനില്‍ പറയുന്നു. ഭാര്യ വസന്തയും ആറു മക്കളുമുള്ള ശ്രീധരന്റെ കുടുംബം മൂത്തമകള്‍ പ്രിയയുടെ തൊഴിലുറപ്പ് കൂലി കൊണ്ടാണ് ഇപ്പോള്‍ കഴിയുന്നത്.
Todays Story
മാരിക്കാറുകള്‍ മഴവില്ലാല്‍
തോരണങ്ങള്‍ തൂക്കുന്നു
മാനം പൂമഴ തൂകുന്നു
മദ്ദളമിടികള് മുഴക്കുന്നു
തുമ്പികള്‍ തംബുരു മീട്ടുന്നു
തുമ്പപ്പൂക്കള്‍ ചിരിക്കുന്നു
എന്നുള്ള ഒന്നാംക്ലാസിലെ പദ്യവരികള്‍ പലരുടെയും നാവിന് തുമ്പിലുണ്ടായിരിക്കും. കൊച്ചുകുട്ടി നര്‍ത്തനമാടാന്‍ മയിലിനെ മാടിവിളിക്കുന്നതാണ് പദ്യം. അന്നും ഇന്നും പീലിവിരിച്ചുനില്‍ക്കുന്ന മയിലിനെ കണ്ടാല്‍ നോക്കിനില്ക്കാത്തവര് ആരുമുണ്ടാകില്ല. എന്നാല്‍, മയിലിനെക്കാളേറെ ആകര്‍ഷകവും കൗതുകകരവുമാണ് മയൂരനൃത്തം.
മലബാറിലെ മയൂരനര്ത്തകനെന്ന് വിശേഷിപ്പിക്കാവുന്ന ബഹുമുഖ പ്രതിഭയാണ് പയ്യന്നൂര്‍ നമ്പ്യാത്രക്കൊവ്വല്‍ ശിവക്ഷേത്രത്തിന് സമീപത്തെ "ശ്രീസന്നിധി'യിലെ ടി.എം. പ്രേംനാഥ്. ഗരുഡനൃത്തം, അര്‍ജുനനൃത്തം, കഥകളി എന്നിവക്ക് പുറമെ കഴിഞ്ഞ 22 വര്‍ഷമായി പൊയ്ക്കാലില്‍ മയൂരനൃത്തവും ചെയ്യുന്നു എന്നതാണ് ഇദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്.
പോത്താങ്കണ്ടം ആനന്ദഭവനം ആശ്രമത്തിന്റെ അമരക്കാരനായ സ്വാമി കൃഷ്ണാനന്ദ ഭാരതിയാണ് 2003-ല്‍ മയൂരനൃത്തിന്റെ ആകര്‍ഷണ കേന്ദ്രമായ മയില്പീലിത്തുണ്ടുകള് പ്രേംനാഥിന്റെ ചിന്തകളിലേക്ക് ചാര്‍ത്തിക്കൊടുത്തത്.
അറിയപ്പെടുന്ന മയൂരനര്ത്തകന് കോട്ടയം ഏറ്റുമാനൂര്‍ ചൂരക്കുളങ്ങരയിലെ കുമാരനെല്ലൂര്‍ മണിയുമായി സ്വാമിജിക്കുണ്ടായിരുന്ന ബന്ധമാണ് ഇതിനിടയാക്കിയത്. ഇതേത്തുടര്‍ന്ന് പൊയ്ക്കാലിലേറാന് മാനസികമായി ഒരുങ്ങിയ പ്രേംനാഥിന് പോത്താങ്കണ്ടം ആനന്ദഭവനില്‍ വച്ചായിരുന്നു മണിയാശാനെ കൊണ്ടുവന്ന് പരിശീലനം നല്‍കിയത്.
ആശ്രമത്തിന് സമീപം കണ്ടെത്തിയ കുമിഴ് മരം മുറിച്ചാണ് അതില്‍ കോട്ടയത്തുനിന്നു കൊണ്ടുവന്ന വിദഗ്ദനായ ആശാരിയെക്കൊണ്ട് പൊയ്ക്കാലുണ്ടാക്കിയത്. മയില്‍പ്പീലിയും മറ്റും പിടിപ്പിച്ച് അരയില്‍ ബന്ധിപ്പിക്കേണ്ട ഇരുപത് കിലോയോളം തൂക്കം വരുന്ന കുമിഴിന്റെ മയില്‍ രൂപത്തിലുള്ള ചട്ടം ഒറ്റത്തടിയില്‍ ചെത്തി മിനുക്കിയെടുത്തതും ഗുരു അയച്ച ആശാരിയായിരുന്നു.
അഞ്ചുമാസത്തോളം നീണ്ട പരിശീലനം പൂര്‍ത്തീകരിച്ച പ്രേംനാഥ് 2003-ല്‍ ആനന്ദഭവന് ആശ്രമത്തിലെ നവരാത്രിയാഘോഷത്തോടുനുബന്ധിച്ചായിരുന്നു തെക്കന്‍ കേരളത്തിന്റെ ഈ കലാരൂപത്തിന്റെ അരങ്ങേറ്റം കുറിച്ചത്.
മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ വാദ്യമേളത്തിന്റെ അകമ്പടിയോടെയായിരുന്നു മലബാറിലെ ആദ്യ മയൂരനര്ത്തനത്തിന്റെ അരങ്ങേറ്റവും. ഇതിനിടയാക്കിയ സ്വാമി കൃഷ്ണാനന്ദ ഭാരതിയോടാണ് നന്ദിപറയേണ്ടതെന്ന് പ്രേംനാഥ് പറയുന്നു.
മയൂര നര്‍ത്തനത്തിന്റെ പശ്ചാത്തലം
കുമാരനെല്ലൂര്‍ രാജാക്കന്മാരുടെ കാലത്ത് പഞ്ചവാദ്യത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ക്ഷേത്രസന്നിധികളിലായിരുന്നു മയൂരനൃത്തം അരങ്ങേറിയിരുന്നത്. പിന്നീട് ആനയെഴുന്നുള്ളത്തോടുകൂടി ക്ഷേത്രങ്ങളില്‍ വഴിപാടായി നടത്താന്‍ തുടങ്ങി.
സ്കന്ദപുരാണത്തിലെ ശൂരപദ്മാസുര വധമാണ് മയൂരനര്ത്തനത്തിന്റെ പശ്ചാത്തലമാകുന്നത്. താരകാസുരനെ വധിച്ചശേഷം മയിലിന്റെ പുറത്തേറിയുള്ള ശ്രീ സുബ്രഹ്മണ്യന്റെ വിജയശ്രീലാളിതനായുള്ള വരവാണ് നൃത്തരൂപത്തിലൂടെ ആവിഷ്കരിക്കുന്നത്. മയൂരനര്ത്തനത്തിന്റെ പശ്ചാത്തലമിതാണെങ്കിലും ഇന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലായി വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇത് അവതരിപ്പിക്കാനായുള്ളതെന്ന് പ്രേംനാഥ് പറഞ്ഞു.
ഇവരുടെ കൂട്ടത്തില്‍ പ്രമുഖനായ കുമാരനെല്ലൂര്‍ മണിയെയാണ് സ്വാമി കൃഷ്ണാനന്ദ ഭാരതി പ്രേംനാഥിന്റെ ഗുരുവായി കണ്ടെത്തിയത്. 15 വയസ് മുതല്‍ കഥകളി പഠിച്ചത് മയൂരനൃത്തത്തിന് സഹായകമായെന്നും ഗരുഡനൃത്തവും അര്‍ജുനനൃത്തവും കഥകളിയും പഠിച്ചവര്‍ മയൂരനൃത്തത്തിലേക്ക് വരാന്‍ മടിക്കുന്നതിനാല്‍ ഈ നാലു കലാരൂപങ്ങളും പഠിച്ചവര്‍ അത്യപൂര്വമായിരിക്കുമെന്നും പ്രേംനാഥ് പറയുന്നു.
ഒന്നരയടി ഉയരമുള്ള പൊയ്ക്കാലില്‍ ശരീരഭാരത്തിന്റെ തുലനം നിലനിര്‍ത്തി അതിസൂക്ഷ്മതയോടെയുള്ള ചുവടുവയ്പ്പുകളിലൂടെയാണ് മയൂരനര്‍ത്തനം അരങ്ങേറുന്നത്. രണ്ടിഞ്ചില്‍ താഴെയാണ് നിലത്തുമുട്ടുന്ന പൊയ്ക്കാലിന്റെ ചുറ്റളവ്. ഒന്നരയടി ഉയരത്തില്‍ പാദങ്ങള്‍ വയ്ക്കാനുള്ളിടത്തും മുട്ടിന് താഴേയുമായി പൊയ്ക്കാലിനെകെട്ടി ബന്ധിപ്പിച്ചാണ് ഒരുക്കങ്ങള്‍ തുടങ്ങുന്നത്.
കഥകളിയിലെ മുഖത്തെഴുത്തും അടയാഭരണങ്ങളുടെ കുറേ ഭാഗവും ചേര്‍ത്തുള്ള ചമയങ്ങള്‍ മയൂരനൃത്തത്തിന്റെ അഴക് വര്‍ധിപ്പിക്കുന്നു. അരയില്‍ ബന്ധിപ്പിച്ച മരത്തടിയില്‍ അഞ്ച് അടുക്കുകളിലായി രണ്ടായിരത്തോളം മയില്‍പ്പീലികളാണ് ഘടിപ്പിച്ചിരിക്കുന്നത്.
ഈ മയില്പീലികള് തന്നെയാണ് മയൂരനൃത്തത്തിന്റെ വശ്യതയും. പഞ്ചവാദ്യം, ചെണ്ടമേളം, തായമ്പക എന്നിവയാണ് പശ്ചാത്തലമായി ഉപയോഗിക്കുന്നത്. കുണ്ടനാച്ചി, പാഞ്ചാരി, മുറിയടന്ത, ഏകം, തൃപുട, ചെമ്പട താളങ്ങളാണ് മയൂരനര്ത്തനത്തിനായി ഉപയോഗിക്കുന്നത്.
പ്രോത്സാഹനം ലഭിക്കാതെപോയ നാടന്‍കല
കാര്യമായ വരുമാനമൊന്നും ഇതിലൂടെ ലഭിക്കുന്നില്ലെങ്കിലും ഒരനുഷ്ഠാനമെന്ന രീതിയിലാണ് പ്രേംനാഥ് മയൂര നൃത്തത്തെ കാണുന്നതും അവതരിപ്പിക്കുന്നതും. കേന്ദ്രസര്‍ക്കാരിന്റെ ഭാരത് ഭവന് സാംസ്കാരിക സംഘടന ഇന്ത്യയ്ക്കകത്തും പുറത്തുമായി സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ പ്രേംനാഥ് മയൂരനൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
രജനീകാന്തിന്റെ വേട്ടയാന്‍ സിനിമയിലെ പാട്ടുസീനില്‍ മയൂരനൃത്തം അവതരിപ്പിക്കാന്‍ കഴിഞ്ഞതും ഭാഗ്യമായി പ്രേംനാഥ് കരുതുന്നു. ക്ഷേത്രോത്സവത്തിനും ആനയെഴുന്നള്ളത്തിനും ഘോഷയാത്രകള്‍ക്കും വര്‍ണപ്പൊലിമ ചാര്‍ത്താനായി സംഘാടകര്‍ പ്രേംനാഥിനെ ക്ഷണിക്കാറുണ്ട്.
മലബാര്‍ മേഖലയില്‍ മയൂരനൃത്തത്തില് പ്രേംനാഥിന് പകരം വയ്ക്കാന്‍ മറ്റാരുമില്ലായെന്നതാണവസ്ഥ. അന്യം നിന്നുകൊണ്ടിരിക്കുന്ന നാടന്‍ കലകള്‍ക്കായി ജീവിതം മാറ്റിവയ്ക്കുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ പ്രോത്സാഹനങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയും ഇദ്ദേഹത്തിനുണ്ട്.
അന്യം നില്ക്കുന്ന കലകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഫോക്ലോര് അക്കാദമിയും പ്രേംനാഥിനെ മറന്ന മട്ടാണ്. ഫോണ്‍: 9656921076. സംഗീതാധ്യാപിക ശ്രീകലയാണ് ഭാര്യ. മക്കള്‍: നിലീന, നയനിക.
Todays Story
അധികമൊന്നും മനുഷ്യസ്പർശമേൽക്കാത്ത കാടുകളുടെ ഉള്ളറകളിൽനിന്ന് നമ്മുടെ പഴയകാലത്തെ നായാട്ടുകാരും ആദിവാസി സമൂഹങ്ങളും പറഞ്ഞുപരത്തിയ ഉൾക്കിടിലമുണ്ടാക്കുന്ന കഥകളിലെ പതിവുസാന്നിധ്യമായിരുന്നു പേടിപ്പെടുത്തുന്ന രൂപമുള്ള കരിങ്കോളി എന്ന പാമ്പ്.
പാമ്പെന്ന് തീർത്തും വിളിക്കാനാവില്ല. കോഴിയുടെയും പാമ്പിന്റെയും പ്രത്യേകതകൾ ഒത്തുചേർന്ന ജീവിയെന്നാണ് പഴയ കാലങ്ങളിലെ വിവരണം. ഇങ്ങനെയൊരു ജീവി യഥാർഥത്തിൽ നമ്മുടെ വനാന്തരങ്ങളിലുണ്ടെന്നു തന്നെയാണ് ഇപ്പോഴും പലരും വിശ്വസിക്കുന്നത്.
നിബിഡ വനങ്ങൾക്കുള്ളിൽ നിന്ന് ചൂളംവിളിക്കുന്നതുപോലുള്ള ശബ്ദം കേട്ടാൽ അത് കരിങ്കോളിയുടേതാണെന്നാണ് പണ്ടുള്ള പലരും പറയുക. കരിങ്കോളികളുടെ പൂവനും പിടയും അടുത്തടുത്തുണ്ടെന്നു കാണിക്കാനാണത്രേ ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത്.
ആൺ പാമ്പ് പൂവൻകോഴിയുടെ കൂവലിന് സമാനമായ ശബ്ദവും ഉണ്ടാക്കും. പെൺപാമ്പ് പിടയെപ്പോലെ കുറുകും. ആൺപാമ്പിന് 16 അടിയോളം നീളവും കരിങ്കോഴിയുടെ നിറവും തലയിൽ ചുവന്ന പൂവുമുണ്ടാകും. കോഴിപ്പൂവൻ എന്നുതന്നെയാണ് അതിനെ നാട്ടുഭാഷയിൽ വിളിക്കുക. കോളിയെന്നും പിടയെന്നും വിളിക്കുന്ന പെണ്ണിന് ആണിനേക്കാൾ നീളക്കൂടുതലുണ്ടാകും.
നിബിഡ വനങ്ങൾക്കുള്ളിൽ ചോലകൾക്ക് സമീപമായാണ് ഇവ പൊതുവേ ഉണ്ടാകുക. ചെറുജീവികളാണ് ഇവയുടെ ഭക്ഷണം. മനുഷ്യരെ കണ്ടാൽ വിഷംചീറ്റി ആക്രമിക്കും. പെൺപാമ്പ് ഇലകളും ചുള്ളിക്കമ്പുകളും കൂട്ടിയിട്ട് അടയിരിക്കുമ്പോഴും പൂവൻ അടുത്ത് കാവലുണ്ടാകും.
ഇങ്ങനെ പോകുന്നു പഴയകാലത്തെ വിവരണങ്ങൾ. പക്ഷേ ആധുനിക ലോകത്തുനിന്ന് ജന്തുശാസ്ത്ര ഗവേഷകരോ വനംവകുപ്പുകാരോ ഉൾപ്പെടെ ആരും ഇങ്ങനെയൊരു ജീവിയെ നേരിട്ട് കണ്ടിട്ടില്ല.
ഇങ്ങനെയൊരു പാമ്പിന്റെ കഥ കേരളത്തിൽ മാത്രമല്ല ഉള്ളത്. അമേരിക്കയിലും ചൈനയിലും ആഫ്രിക്കൻ രാജ്യങ്ങളിലുമെല്ലാം ക്രോവിംഗ് ക്രസ്റ്റഡ് കോബ്ര (crowing crested cobra) എന്ന് ഇംഗ്ലീഷിൽ പേരുള്ള ഈ പാമ്പിനെക്കുറിച്ചുള്ള ഭീതിജനകമായ കഥകൾ നൂറ്റാണ്ടുകളായി പ്രചരിക്കുന്നുണ്ട്.
ആധുനിക കാലത്ത് ഇതിനെ നേരിട്ടു കണ്ടവർ അവിടെയും ആരുമില്ലെന്നു മാത്രം. കരിങ്കോളി എന്നതിനു പുറമേ മഞ്ഞക്കോളി, കരിവെതല, കരിഞ്ചാത്തി എന്നീ പേരുകളിലും ആദിവാസികൾക്കിടയിലും മറ്റും കാലങ്ങളായി ഇത് അറിയപ്പെടുന്നുണ്ട്.
കേരളത്തിൽ പലയിടങ്ങളിലും ദശാബ്ദങ്ങൾക്കു മുമ്പ് ഇവ മലവെള്ളത്തിൽ ഒഴുകിയെത്തിയിരുന്നതായും തേയിലത്തോട്ടങ്ങളിലെ ലയങ്ങളിലെത്തിയിരുന്നതായും നായാട്ടുകാർ വെടിവച്ചു കൊന്നതായുമൊക്കെ ഒന്നോ രണ്ടോ തലമുറകൾക്കുമുമ്പ് കൈമാറിക്കിട്ടിയ കഥകളുണ്ട്. പക്ഷേ ഈ കഥകൾക്കു പിന്നാലെ അന്വേഷിച്ചുപോയവർക്ക് ഇതുവരെ കാര്യമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല.
പാമ്പ് വർഗത്തിൽപ്പെട്ട ജീവികൾക്ക് സ്വനപേടകമില്ലാത്തതിനാൽ കൂവാനോ ചൂളമടിക്കാനോ കഴിയില്ല എന്നതുതന്നെയാണ് ഈ കഥകളെ ശാസ്ത്രസത്യങ്ങളുടെ വെളിച്ചത്തിൽ നോക്കുമ്പോൾ സംശയാസ്പദമാക്കുന്നത്. ചൂളമടിക്കുന്ന പാമ്പ് എന്ന സങ്കല്പം പഴയ കാലത്തെ ആളുകളുടെ ഭയവും ഭാവനയും ഇടകലർന്നപ്പോൾ ഉണ്ടായതാകാം.
പരിണാമത്തിന്റെ ഇതുവരെ അറിവായ ഘട്ടങ്ങൾ വച്ചുനോക്കിയാൽ പക്ഷിവർഗത്തിൽപ്പെട്ട കോഴിയും ഉരഗവർഗത്തിൽപ്പെട്ട പാമ്പും കൂടിച്ചേർന്ന ഒരു ജീവിയുണ്ടാകാനുള്ള സാധ്യത തുലോം വിരളമാണ്. ആളുകൾ ഭയാനകമായ ഏതെങ്കിലും പാമ്പിനെ കണ്ട സമയത്ത് കാട്ടിൽനിന്ന് കേട്ട മറ്റു ശബ്ദങ്ങളെ പാമ്പിന്റേതാണെന്ന് തെറ്റിദ്ധരിച്ചതാകാനാണ് സാധ്യത.
രാജവെമ്പാല പോലുള്ള പാമ്പുകൾ പടംപൊഴിക്കുമ്പോൾ പലപ്പോഴും തൊലിയുടെ അല്പഭാഗം തലയോടുചേർന്ന് ബാക്കിനിൽക്കാറുണ്ട്. ഇതിനു മിക്കവാറും ചുവന്ന നിറം തന്നെയാണ് ഉണ്ടാകാറുള്ളത്.
ഇങ്ങനെ കണ്ടതിനെയാകാം പഴയകാലത്തെ ആളുകൾ പൂവായി തെറ്റിദ്ധരിച്ചതെന്നും ആധുനിക കാലത്തെ ശാസ്ത്ര ഗവേഷകർ കരുതുന്നു. ഇലകളും ചുള്ളിക്കമ്പുകളും കൂട്ടിയിട്ട് അടയിരിക്കുന്ന സ്വഭാവവും രാജവെമ്പാലയുമായി യോജിക്കുന്നതാണ്.
1958ൽ എൻ. പരമേശ്വരൻ എഴുതിയ വനസ്മരണകൾ എന്ന പുസ്തകത്തിൽ കരിങ്കോളി എന്ന പാമ്പിനെക്കുറിച്ച് ആധികാരികമായി പരാമർശിച്ചിട്ടുണ്ട്. എന്നാൽ, അതിനുശേഷം ശാസ്ത്രകാരനായ ഡോ. കെ.ജി. അടിയോടി എഴുതിയ കേരളത്തിലെ വിഷപ്പാമ്പുകൾ എന്ന പുസ്തകത്തിൽ പാമ്പുകളെക്കുറിച്ച് കാലങ്ങളായുള്ള ഭയവും ഭാവനയും ഇടകലർന്ന് സൃഷ്ടിക്കപ്പെട്ട സാങ്കല്പിക സർപ്പമാണ് ഇതെന്നാണ് വ്യക്തമാക്കുന്നത്.